26 C
Kochi
Monday, October 25, 2021

കുട്ടികളിലെ ന്യുമോണിയ ചെറുക്കാന്‍ പുതിയ വാക്‌സിന്‍

Must read

വാക്സിനിന് ന്യുമോണിയയും അതുമായി ബന്ധമുള്ള മറ്റ് രോഗങ്ങളും തടയാനാകുമെന്ന് കണ്ടെത്തല്‍

തിരുവനന്തപുരം: രണ്ട് വയസില്‍ താഴെയുള്ള കുട്ടികളിലെ ന്യുമോണിയ ബാധയെ ചെറുക്കാന്‍ പുതിയ പ്രതിരോധ വാക്സിന്‍ ലഭ്യമാക്കാന്‍ തീരുമാനം. കുട്ടികള്‍ക്ക് ന്യുമോകോക്കല്‍ കോണ്‍ജുഗേറ്റ് വാക്സിന്‍ വിതരണം ചെയ്യാനാണ് തീരുമാനമായിരിക്കുന്നത്. മറ്റ് സംസ്ഥാനങ്ങള്‍ക്ക് പുറമെ ഇനി കേരളത്തിലും വാക്സിന്‍ ലഭ്യമാകും.

ഒന്നരമാസത്തിലും മൂന്നരമാസത്തിലും ഒരോ ഡോസ് വീതവും ഒരു വയസിന് ശേഷം ബൂസ്റ്റര്‍ ഡോസുമാണ് നല്‍കുക. പലപ്പോഴും ന്യുമോണിയ ഗുരുതരമാകാനുള്ള കാരണം ന്യൂമോ കോക്കല്‍ ബാക്ടീരിയയാണ്. പുതിയ വാക്സിന് ന്യുമോണിയയും അതുമായി ബന്ധമുള്ള മറ്റ് രോഗങ്ങളും തടയാനാകുമെന്ന് കണ്ടെത്തി. രക്തത്തിലും ചെവിയിലുമുണ്ടാകുന്ന അണുബാധയ്ക്കും മെനിഞ്ചൈറ്റിസിനും ന്യൂമോ കോക്കല്‍ ബാക്ടീരിയ കാരണമാകുന്നുണ്ടെന്നാണ് പഠനങ്ങള്‍ തെളിയിക്കുന്നത്.

കുട്ടികള്‍ക്ക് നിലവില്‍ നല്‍കുന്ന പെന്റാവലന്റ് വാക്സിനില്‍ ഹിബ് വാക്സിന്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇത് ബാക്ടീരിയ കാരണമുണ്ടാകുന്ന ന്യുമോണിയക്ക് ഫലപ്രദമാണ്. ഇനി മുതല്‍ ഹിബ് വാക്സിനോടൊപ്പമാണ് ഈ പുതിയ വാക്സിന്‍ കൂടി നല്‍കുന്നത്. ഇതോടെ ന്യുമോണിയയെ ചെറുക്കാനുള്ള പ്രതിരോധശേഷി കുട്ടികള്‍ക്ക് കൂടുമെന്നാണ് വിലയിരുത്തല്‍.

More articles

Latest article