24 C
Kochi
Tuesday, December 7, 2021

ദക്ഷിണാഫ്രിക്കയില്‍ പുതിയ കോവിഡ് വകഭേദം സ്ഥിതീകരിച്ചു

Must read

ബി.1.1.529 ആണ് കണ്ടെത്തിയ പുതിയ വകഭേദം. ആശങ്കജനമായ സാഹചര്യം കണക്കിലെടുത്ത് ലോകാരോഗ്യ സംഘടനയുമായി ദക്ഷിണാഫ്രിക്ക അടിയന്തര കൂടിക്കാഴ്ചയ്ക്ക് തീരുമാനമായി

സൗത്ത് ഗൗട്ടെങ്ങ്: ലോകത്ത് ആശങ്കയായി പുതിയ കോവിഡ് വകഭേദ സ്ഥിതീകരണം. ദക്ഷിണാഫ്രിക്കയിലെ ഗൗട്ടെങ്ങ് പ്രവിശ്യയിലാണ് കോവിഡിന്റെ പുതിയ വകഭേദം കണ്ടെത്തിയത്. ബി.1.1.529 ആണ് കണ്ടെത്തിയ പുതിയ വകഭേദം. സ്ഥിതീകരിച്ചത് ഒന്നിലധികം തവണ ജനിതിക മാറ്റം സംഭവിച്ച പുതിയ വൈറസ്. പുതിയ വകഭേദം കണ്ടെത്തിയതിനെ തുടര്‍ന്ന് ലോകാരോഗ്യ സംഘടനയുമായി ദക്ഷിണാഫ്രിക്ക അടിയന്തര കൂടിക്കാഴ്ചയ്ക്ക് തീരുമാനമായി.

കോവിഡ് മഹാമാരിയില്‍ കരകയറാനാവാത്ത സാഹചര്യത്തിലാണ് വീണ്ടും കോവിഡ് വകഭേധം കണ്ടെത്തിയത്. ഈ സാഹചര്യത്തെ തുടര്‍ന്ന് രാജ്യാന്തര യാത്രയില്‍ കൂടുതല്‍ ശ്രദ്ധ വേണമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം മുന്നറിയിപ്പ് നല്‍കി.

വേഗത്തില്‍ പടര്‍ന്നു പിടിക്കാന്‍ സാധ്യതയുള്ള വകഭേദം സൂക്ഷ്മമായി നിരീക്ഷിച്ച് വരികയാണെന്ന് ലോകാരോഗ്യ സംഘടന വ്യക്തമാക്കി. ആശങ്കപ്പെടേണ്ട സാഹചര്യം ഉണ്ടോ എന്ന് വിലയിരുത്തുന്നതിനായി നാളെ യോഗം ചേരുമെന്നും ലോകാരോഗ്യ സംഘടന അറിയിച്ചു.

More articles

Latest article