LogoLoginKerala

എൽദോസ് കുന്നപ്പിള്ളിലിനെതിരെ വധശ്രമത്തിനും സ്ത്രീത്വത്തെ അപമാനിച്ചതിനും കൂടി കേസ് 

 
എൽദോസ് കുന്നപ്പിള്ളിലിനെതിരെ വധശ്രമത്തിനും സ്ത്രീത്വത്തെ അപമാനിച്ചതിനും കൂടി കേസ് 

പരാതിക്കാരിയെ കോവളത്ത് വച്ച് വധിക്കാൻ ശ്രമിച്ചുവെന്ന മൊഴിയിലാണ് പുതിയ വകുപ്പ് ചുമത്തിയത്

തിരുവനന്തപുരം : എൽദോസ് കുന്നപ്പിള്ളിൽ എംഎൽഎക്കെതിരെ  ബലാത്സംഗക്കേസിന് പുറമേ കൂടുതൽ കേസുകൾ ചുമത്തി . വധശ്രമക്കേസും സ്ത്രീത്വത്തെ അപമാനിച്ചതിനു എതിരെയുള്ള വകുപ്പുകളാണ് ചുമത്തിയത് . പുതിയ വകുപ്പുകൾ ചേർത്തുള്ള റിപ്പോർട്ട് ക്രൈംബ്രാഞ്ച് കോടതിയിൽ നൽകി.

പരാതിക്കാരിയെ കോവളത്ത് വച്ച് വധിക്കാൻ ശ്രമിച്ചുവെന്ന മൊഴിയിലാണ് പുതിയ വകുപ്പ് ചുമത്തിയത്. കഴിഞ്ഞ മാസം 14 ന് കോവളം സൂയിസൈഡ് പോയിന്റിൽ വച്ച് അപായപ്പെടുത്താൻ ശ്രമിച്ചുവെന്നാണ് യുവതി മൊഴി നല്‍കിയിരിക്കുന്നത്.