LogoLoginKerala

രാജ്യത്ത് പുതിയ ഒമിക്രോൺ വകഭേദം സ്ഥിരീകരിച്ചു

 
രാജ്യത്ത് പുതിയ ഒമിക്രോൺ വകഭേദം സ്ഥിരീകരിച്ചു

പുതിയ ജനിതക വകഭേദം റിപ്പോർട്ടു ചെയ്ത സാഹചര്യത്തിൽ കേരളത്തിൽ പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമാക്കിയതായി ആരോഗ്യ മന്ത്രി വീണാ ജോർജ്

ന്യൂഡൽഹി : രാജ്യത്ത് പുതിയ ഒമിക്രോൺ വകഭേദം സ്ഥിരീകരിച്ചു. പുനെയിലാണ് BA.5.2.1.7 അഥവാ BF.7 കണ്ടെത്തിയത്. പുതിയ വകഭേദം കണ്ടെത്തിയതോടെ രാജ്യത്ത് പരിശോധനയും നിയന്ത്രണവും കർശനമാക്കാൻ ആരോഗ്യമന്ത്രാലയം നിർദേശിച്ചു. ഇതുവരെയുള്ള കോവിഡ് വകഭേദങ്ങളിൽ നിന്നും വളരെ വ്യാപന ശേഷിയുള്ളതാണ് പുതിയ വകഭേദം. അമേരിക്കയിലും യൂറോപ്പിലും വ്യാപകമായ വകഭേഭമാണ് BA.5.2.1.7.

പുതിയ ജനിതക വകഭേദം റിപ്പോർട്ടു ചെയ്ത സാഹചര്യത്തിൽ കേരളത്തിൽ പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമാക്കിയതായി ആരോഗ്യ മന്ത്രി വീണാ ജോർജ് കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. എല്ലാ ജില്ലകൾക്കും ഇത് സംബന്ധിച്ച നിർദേശം നൽകിയിട്ടുണ്ട്. വ്യാപന ശേഷി കൂടിയ വകഭേദം ആയതിനാൽ പ്രതിരോധം കൂടുതൽ ശക്തിപ്പെടുത്തുന്നുമെന്ന് മന്ത്രി പറഞ്ഞു. രോഗം ബാധിച്ചവരിൽ 1.8 ശതമാനം പേർക്ക് ആശുപത്രി ചികിത്സ ആവശ്യമായി വരാമെന്നും നിലവിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ല എന്നും മന്ത്രി കൂട്ടിച്ചേർത്തു.സംസ്ഥാനത്ത് മാസ്‌ക് അടക്കമുള്ള മുൻകരുതൽ സ്വീകരിക്കണമെന്നും ജാഗ്രത കൈവിടരുതെന്നും മന്ത്രി പറഞ്ഞു.