24 C
Kochi
Monday, December 6, 2021

മൊഫിയയുടെ സഹപാഠികള്‍ കസ്റ്റഡിയില്‍

Must read

ആലുവ: ഭര്‍തൃപീഡനത്തെ തുടര്‍ന്ന് ആത്മഹത്യ ചെയ്ത മൊഫിയയുടെ സുഹൃത്തുക്കളായ വിദ്യാര്‍ഥികള്‍ കസ്റ്റഡിയില്‍. 17 വിദ്യാര്‍ഥികളെയാണ് പോലീസ് കസ്റ്റഡിയില്‍ എടുത്തത്. പരാതി നല്‍കാന്‍ എത്തിയ വിദ്യാര്‍ഥികള്‍ എസ്.പി ഓഫീസിന് മുന്നില്‍ പ്രതിഷേധം നടത്തിയപ്പോഴാണ് കസ്റ്റഡിയിലെടുത്തത്. എസ്.പിക്ക് പരാതി നല്‍കാന്‍ എത്തിയപ്പോഴായിരുന്നു കസ്റ്റഡി. വിദ്യാര്‍ഥികളെ സ്‌റ്റേഷനിലേക്ക് മാറ്റി.

അതേസമയം, മൊഫിയയുടെ മരണവുമായി ബന്ധപ്പെട്ട് ആലുവ എസ്.പി ഓഫീസിലേക്ക് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നടത്തിയ പ്രതിഷേധ മാര്‍ച്ചില്‍ സംഘര്‍ഷമുണ്ടായി. എസ്.പി ഓഫീസിന് സമീപം മാര്‍ച്ച് തടഞ്ഞു. പോലീസിന് നേരെ കല്ലേറുമുണ്ടായി. ബാരിക്കേഡ് തകര്‍ക്കാന്‍ പ്രവര്‍ത്തകര്‍ ശ്രമിച്ചതിനെ തുടര്‍ന്ന് പോലീസ് ജലപീരങ്കിയും കണ്ണീര്‍ വാതകവും പ്രയോഗിച്ചു. ആലുവ സി.ഐ സി.എല്‍ സുധീറിനെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ടാണ് പ്രതിഷേധം നടത്തിയത്.

More articles

Latest article