24 C
Kochi
Monday, December 6, 2021

മോഫിയ പര്‍വീന്‍ ആത്മഹത്യ ചെയ്ത കേസ്; ഭര്‍ത്താവും മാതാപിതാക്കളും റിമാന്‍ഡില്‍

Must read

ഐപിസി 304(ബി), 498(എ), 306, 34 എന്നീ വകുപ്പുകള്‍ പ്രകാരം സ്ത്രീധന മരണം, ആത്മഹത്യാ പ്രേരണ, വിവാഹിതയ്‌ക്കെതിരെയുള്ള ക്രൂരത തുടങ്ങിയ കുറ്റങ്ങളാണ് ഭര്‍ത്താവിനും വീട്ടുകാര്‍ക്കുമെതിരെ ചുമത്തിയിട്ടുള്ളത്

കൊച്ചി: ലോ കോളേജ് വിദ്യാര്‍ഥിനി മോഫിയ പര്‍വീന്‍ ആത്മഹത്യ ചെയ്ത കേസില്‍ പ്രതികളായ ഭര്‍ത്താവും വീട്ടുകാരും റിമാന്‍ഡില്‍. ഭര്‍ത്താവ് ഇരമല്ലൂര്‍ കുറ്റിലഞ്ഞി മലേക്കുടി മുഹമ്മദ് സുഹൈല്‍ (27), ഭര്‍തൃമാതാവ് റുഖിയ (55), പിതാവ് യൂസഫ് (63) എന്നിവരെയാണ് 14 ദിവസം ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടത്. പ്രതികളെ കാക്കനാട് ജയിലിലേക്ക് മാറ്റി.

ഐപിസി 304(ബി), 498(എ), 306, 34 എന്നീ വകുപ്പുകള്‍ പ്രകാരം സ്ത്രീധന മരണം, ആത്മഹത്യാ പ്രേരണ, വിവാഹിതയ്‌ക്കെതിരെയുള്ള ക്രൂരത തുടങ്ങിയ കുറ്റങ്ങളാണ് ഭര്‍ത്താവിനും വീട്ടുകാര്‍ക്കുമെതിരെ ചുമത്തിയിട്ടുള്ളത്. ശാരീരകവും മാനസികവുമായ പീഡനങ്ങള്‍ താങ്ങാനാവാതെ സ്വവസതിയില്‍ തിങ്കളാഴ്ച്ചയായിരുന്നു മോഫിയ ആത്മഹത്യ ചെയ്തത്.

മോഫിയയുടെ മരണ വാര്‍ത്ത അറിഞ്ഞ ഉടനെ ഭര്‍ത്താവും വീട്ടുകാരും ബന്ധുവീട്ടിലേക്ക് ഒളിവില്‍പോയിരുന്നു. ആത്മഹത്യ ചെയ്യുന്നതിനു മുന്നേ മോഫിയ ഒരു കുറിപ്പും എഴുതി വച്ചിരുന്നു. പെണ്‍കുട്ടി ഭര്‍തൃ വീട്ടില്‍ നേരിട്ട ക്രൂരതകള്‍ കുറിപ്പില്‍ വ്യക്തമായി രേഖപെടുത്തിയിരുന്നു. അവരുടെ പീഡനം സഹിക്കാതെയാണ് താന്‍ ആത്മഹത്യ ചെയ്തതെന്നും മോഫിയ കുറുപ്പില്‍ കൃത്യമായി പറയുന്നു. പ്രതികളെ കൂടുതല്‍ അന്വേഷണത്തിനായി പോപോലീസ് കസ്റ്റഡിയില്‍ കിട്ടാനുള്ള അപേക്ഷ ആലുവ കോടതി പിന്നീട് പരിഗണിക്കും.

More articles

Latest article