മന്ത്രി സെന്തിൽ ബാലാജിയുടെ സഹോദരൻ കൊച്ചിയിൽ അറസ്റ്റിൽ
Updated: Aug 13, 2023, 18:39 IST
കൊച്ചി: അഴിമതി കേസില്‍ അറസ്റ്റിലായ തമിഴ്‌നാട് മന്ത്രി സെന്തില്‍ ബാലാജിയുടെ സഹോദരനെ ഇ.ഡി അറസ്റ്റ് ചെയ്തു. ചെന്നൈയില്‍ നിന്നെത്തിയ ഇ.ഡി ഉദ്യോഗസ്ഥര്‍ കൊച്ചിയില്‍ നിന്നാണ് സെന്തിലിന്റെ സഹോദരന്‍ അശോക് കുമാറിനെ അറസ്റ്റ് ചെയ്തത്.
മന്ത്രിയുടെ അറസ്റ്റിന് പിന്നാലെ നാല് തവണ ഇ.ഡി നോട്ടീസ് നല്‍കിയിട്ടും അശോക് കുമാര്‍ ഹാജരായിരുന്നില്ല. തുടര്‍ന്ന് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിക്കുകയായിരുന്നു. രണ്ട് ദിവസങ്ങള്‍ക്ക് മുമ്പ് അശോകിന്റെ ഭാര്യയുടെ ഉടമസ്ഥതയിലുള്ള സ്ഥലം ഇ.ഡി കണ്ടുകെട്ടിയിരുന്നു.
ഇതിന് പിന്നാലെയാണ് അറസ്റ്റ്. ഇന്ന് വൈകീട്ടോടെ അശോകനെ ചെന്നൈയില്‍ എത്തിക്കുകയും നാളെ കോടതിയില്‍ ഹാജരാക്കുമെന്നും ഇ.ഡി വൃത്തങ്ങള്‍ അറിയിച്ചു.