നിക്കര്‍ കര്‍ഷകര്‍ വിളവെടുക്കുന്ന ചോള ഗ്രാമവും പശ്ചിമഘട്ടത്തിലെ യാത്രയും

നിക്കര്‍ കര്‍ഷകര്‍ വിളവെടുക്കുന്ന ചോള ഗ്രാമവും പശ്ചിമഘട്ടത്തിലെ യാത്രയും; വൃത്തികേടില്‍ മലയാളിയും വൃത്തിയില്‍ കന്നടയും; കോവിഡ് കാലത്തെ കന്നടയാത്രയുടെ അനുഭവങ്ങള്‍ കുറിക്കുന്നു…..

എം.എസ്.ശംഭു

മംഗലാപുരം മുതല്‍ ബാംഗ്ലൂര്‍ വരെ നീളുന്ന യാത്ര അപ്രതീക്ഷിതമായിട്ടാണ് ഞങ്ങള്‍ തീരുമാനം എടുത്തത്. ബാലുചേട്ടന്റെ കോള്‍ എത്തിയതും ബുക്കിങ് എല്ലാം ശരവേഗത്തില്‍ വിസ്ഡോം കോച്ച് യാത്രയും ബാംഗ്ലൂരിലെ ഒരുദിവസവും മാത്രമായിരുന്നു ഞങ്ങള്‍ ലക്ഷ്യമിട്ടിരുന്നത് എങ്കില്‍ യാത്രയില്‍ പ്ലാനിങ് പിന്നേയും മാറി. സഹ്യന്റെ മടിത്തട്ടിനെ തഴുകി മംഗലാപുരം മുതല്‍ ആരംഭിച്ച തീവണ്ടി യാത്രയാണ് ഏറ്റവും ഉന്മാദം നല്‍കിയത്.

സഹ്യന്‍ മേഘങ്ങളെ മുട്ടി കുളിര്‍ക്കാറ്റിനെ വകഞ്ഞ് മാറ്റി കോടകളെ കമ്പിളിയാക്കി നിവര്‍ന്ന് നില്‍ക്കുന്നത് അത്ഭുതപ്പെടുത്തും. കുറ്റന്‍ പാലങ്ങളിളും പാറകള്‍ പരവതാനി ഒരുക്കിയപോലെയുള്ള ഗുഹാമുഖങ്ങളും തുരംഗമാര്‍ഗം കൂകിപായുന്ന തീവണ്ടിയുമാണ് ഇതില്‍ ശ്രദ്ധേയം. വിസ്ഡോം കോച്ചില്‍ കണ്ണാടിച്ചില്ലിലൂടെ ഈ കാഴ്ചകള്‍ വളരെ മനോഹരമായി കാണാന്‍ സാധിക്കും. മലയാളികളായി ഞങ്ങള്‍ നാലുപേര്‍.

May be an image of tree, waterfall and nature

മറ്റ് രണ്ട് പേര്‍ ടെക്കികളാണ്. വിസ്ഡോം യാത്രയുടെ എക്സൈറ്റ്െന്റില്‍ തന്നെയാണ് അവരും. ഏകദേശം 240 കിലോമീറ്റര്‍ യാത്രയില്‍ കര്‍ണാടകയിലെ ഗ്രാമീണ ഭംഗി ആസ്വദിക്കാന്‍ ഏകദേശം ഈ ട്രെയിന്‍ യാത്ര പ്രയോജനപ്പെടുത്തിയെന്നാണ് ഏറ്റവും സന്തോഷകരമായി തോന്നിയത്. ആര്‍.ടി.പിസിആര്‍ കയ്യില്‍ കരുതിയാണ് യാത്ര ആരംഭിച്ചതിന് തന്നെ. റെയില്‍വേ സ്റ്റേഷനില്‍ സര്‍ട്ടിഫിക്കറ്റ് കാണിച്ചതിനാല്‍ പിന്നീട് യാത്രയില്‍ റിസള്‍ട്ട് കാണക്കേണ്ട ആവശ്യവും വന്നില്ല. കേരളത്തെ അപേക്ഷിച്ച് കര്‍ണാടകയില്‍ രോഗതീവ്രത കുറയുന്നതും എന്തെന്ന കാരണവും ആ യാത്രയില്‍ വ്യക്തമായി. ജനസാന്ദ്രതയെ അപേക്ഷിച്ച് തിങ്ങി പാര്‍ക്കാത്ത ഒരുപാട് ഫലപൂഷ്ടമായ പാടങ്ങളും വയലുകളും എല്ലാം തിങ്ങി നില്‍ക്കുന്ന ഗ്രാമത്തില്‍ അത്രപെട്ടന്ന് രോഗവ്യാപനം എളുപ്പമാകില്ല. കേരളത്തിന്റെ സ്ഥിതി വെച്ച് തീവ്രവ്യാപനമുള്ള തിരുവനന്തപുരമോ കൊച്ചിയോ പോലുള്ള നഗരങ്ങളെ വച്ചു നോക്കിയാല്‍ വ്യാപനത്തെ എങ്ങനെ പിടിച്ചുനിര്‍ത്താന്‍ സാധിക്കുന്നു എന്നതിന് ബംഗലൂരു സി്റ്റിയെ നമിച്ച് കൊടുക്കേണ്ടിയും വരും.

ഒരാള്‍ക്ക് 1400 രൂപ ചിലവ് വരുന്ന തീവണ്ടിയാത്രയായിരുന്നു അത്. കര്‍ണാടകയിലെ കര്‍ഷക ഗ്രാമങ്ങള്‍ തന്നെയാണ് അത്ഭുതപ്പെടുത്തുന്നത്. കണ്ണ് എത്താ ദൂരത്തോളം പടര്‍ന്നു കിടക്കുന്ന ചോളപ്പാടങ്ങളും കാളയുമായി ഇവിടെ കാവല്‍നില്‍ക്കുന്ന നിക്കര്‍ കര്‍ഷകരുമാണ് വ്യത്യസ്തമായി തോന്നിയത്.May be an image of tree and road

ഭാഷയില്‍ മാത്രമല്ല വേഷത്തില്‍ പോലും മലയാളികളില്‍ നിന്ന് അവരില്‍ ഒരുപാട് അന്തരമുണ്ട്. കള്ളി മുണ്ടും കാവിമുണ്ടുമൊക്കെ ഉടുത്ത് പണിക്കിറങ്ങുന്ന മലയാളി കര്‍ഷകരില്‍ നിന്ന് വ്യത്യസ്തമായി ആ കാഴ്ച…എല്ലാ വയല്‍ മധ്യേയും കാണും കരിനീലയോ അല്ലെങ്കില്‍ കറുപ്പോ നിറത്തില്‍ നിക്കര്‍ വേഷമാക്കിയ സാധാരണക്കാരായ കര്‍ഷകര്‍. അടുത്ത് കാളയോ പശുവോ കാണും. മേയ്്ക്കാന്‍ സ്ത്രീകളും കൂടും. കേരളത്തിലെ കുടുംബശ്രീ പോലെയല്ല. പെരിവെയിലിനെ പോലും വകവയ്ക്കാതെയുള്ള ജോലിയിലാകും ഇവര്‍ ഏര്‍പ്പെടുന്നത്. നീണ്ട് നിവര്‍ന്ന് നില്‍ക്കുന്ന ചോളപാടം തന്നെ പ്രധാന വരുമാനം. പിന്നെ പൈക്കളും. കര്‍ണാടകയിലേക്ക് കയറിയാല്‍ മനുഷ്യനേക്കാള്‍ മൂല്യമുള്ള വസ്തുവാണ് പശുക്കള്‍. പശുക്കളെ ഉപദ്രവിച്ചാല്‍ പിന്നെ മലയാള പത്രങ്ങളില്‍ വാര്‍ത്തകള്‍ക്ക് പഞ്ഞം കാണാത്തത്ര തല്ല് അവിടെ നടന്നിരിക്കും. അവരുടെ വിശ്വാസത്തില്‍ അത്രമേല്‍ പ്രാധാന്യം പശുക്കള്‍ക്ക് നല്‍കുന്നത്, അന്നം കൂടിയായത് കൊണ്ടാണെന്ന് മനസിലാകും.

ഗ്രാമങ്ങള്‍ കടന്ന് തീവണ്ടി എത്തിയ ഹസന്‍ നഗരവും ചരിത്രപ്രാധാന്യം നല്‍കുന്ന റെയില്‍വേ സ്റ്റേഷനും കാഴ്ചയില്‍ കണ്ണുടക്കി. 1921ല്‍ അന്നത്തെ രാജവംശം നിര്‍മ്മിച്ച പുരാതന കവാടത്തോട് കൂടിയ ഹസന്‍ റെയില്‍വേ സ്റ്റേഷന്‍. കന്നടയെ സംബന്ധിച്ച് ഒരുപാട് വ്യക്തികളെ സംഭാവന നല്‍കിയ ചെറുനഗരം. ദേവ ഗൗഡയും മകനും. കന്നട സൂപ്പര്‍സ്റ്റാര്‍ യഷുമെല്ലാം ജനിച്ച് വളര്‍ന്ന നഗരം കൂടിയാണ് ഹസന്‍. പിന്നെയും തീവണ്ടി കുതിച്ചപ്പോള്‍ കണ്ണുടക്കിയത്.

May be an image of outdoors

ശ്രാവണബലഗൗളയാണ്. തീവണ്ടിയാത്രയില്‍ ഏറെ വിദൂരതയില്‍ നിന്ന് വിന്ദ്യഗിരി മലയും അവിടുത്തെ ശിലാക്ഷേത്രവും കാണാന്‍ സാധിക്കും. നഗ്‌നനായ ജൈനസന്യാസി ബാഹുബലിയുടെ പൂര്‍ണകായ പ്രതിമയാണ് ശ്രാവണബലഗോളയിലേക്ക് ഞങ്ങളെ ആകര്‍ഷിച്ചത്. ഒരിക്കല്‍ ലാലേട്ടന്‍ ശ്രാവണബലഗോളയെ കുറിച്ച് ബ്ലോഗെഴുതിയിട്ടുണ്ട്. മോക്ഷം തേടിയുള്ള യാത്ര കുറിപ്പോടെ. ദക്ഷിണഭാരത്തിലെ ഏറ്റവും വലിയ ജൈനക്ഷേത്രം കൂടിയാണ് ശ്രാവണ ബലഗോള. ബംഗലൂരു ടിക്കറ്റിലുള്ള.

യാത്രയായതിനാല്‍ ശ്രാവണബലഗൗള രണ്ടാം ദിവസത്തേക്ക് മാറ്റി. ബംഗലൂരു സ്റ്റേഷനില്‍ ട്രെയിനിറങ്ങി. അടുത്തുള്ള മലയാളി ലോഡ്ജില്‍ തന്നെ മുറിയും തരപ്പെടുത്തി. കൊച്ചിയും തിരുവനന്തപുരവും താരതമ്യം ചെയ്താല്‍ കഴുത്തറുക്കാത്ത ചാര്‍ജില്‍ മെച്ചപ്പെട്ട മുറി അവിടെ സുലഭമാണ്.ആശ്ചര്യപ്പെടുത്തുന്ന ആസൂത്രണം ബെംഗലൂരു നഗരം മാതൃകയാണ്.കോവിഡ് സാഹചര്യത്തില്‍ ലോകത്തിന്റെ പ്രശംസ ഏറ്റുവാങ്ങിയ കേരളം പോലുള്ള സംസ്ഥാനം ഇന്ന് കോവിഡ് കണക്കില്‍ രാജ്യത്ത് ഏറ്റവും ഉയര്‍ന്ന തോതില്‍ നില്‍ക്കുമ്പോള്‍ കര്‍ണാടകയെ കുറ്റം പറയാന്‍ അവകാശമില്ല. മാക്സ്് ധരിച്ച മലയാളികളെയാണ് അവര്‍ക്ക് പേടി.

ബംഗലൂരു അടക്കം പല നഗരങ്ങളും വിദ്യഭ്യാസ സ്ഥാപനങ്ങള്‍ അവര്‍ തുറന്നു കഴിഞ്ഞു. മാലിന്യമുക്തമായ നഗരാസൂത്രണത്തില്‍ ഏറ്റവും മനോഹരം എന്ന് വിശേഷിപ്പിക്കാവുന്ന ബംഗളൂരു നഗരം കണ്ടപ്പോള്‍ കേരളത്തില്‍ അത്രനന്നായി നഗരം പരിപാലിക്കുന്നത് തിരുവനന്തപുരം കോര്‍പ്പറേഷനാണെന്ന് ഓര്‍ത്തുപോയി. പക്ഷേ നഗരാസൂത്രണത്തില്‍ കേരളം കണ്ട് പഠിക്കേണ്ടത് കര്‍ണാടകയെയാണെന്ന് യാത്ര ഓര്‍മിപ്പിച്ചു. ബംഗളൂരു മഹാനഗര പാലികയുടെ പ്രവര്‍ത്തനം കണ്ട് പഠിക്കാനായി കേരളത്തില്‍ നിന്നുള്ള ഉദ്യോഗസ്ഥ സംഘത്തെ അയച്ചാലും തെറ്റില്ല.

May be an image of outdoors
അത്ര തന്നെ വികസനമാണ്. ശബ്ദകോലാഹലങ്ങളില്ല. റോഡില്‍ കാര്‍ക്കിച്ച് തുപ്പിയാല്‍ പോലും ഫൈന്‍ അടിക്കുന്ന ഉദ്യോഗസ്ഥ കൂട്ടം. കേരളത്തെ അപേക്ഷിച്ച് ഏറ്റവും കൗതുകമായി തോന്നുന്നത് ശൗചാലയങ്ങള്‍ തന്നെയാണ്. അടുത്തടുത്തായി യഥേഷ്ടം ശൗചാലയങ്ങലില്‍ എന്ത് കൗതുകം എന്നാകും. കേരളത്തില്‍ നടുറോഡില്‍ മൂത്രം ഒഴിച്ചും കോഴിവേസ്റ്റും ഭക്ഷണമാലിന്യവും തള്ളി ശീലമുള്ള മലയാളിയില്‍ നിന്ന് വ്യത്യസ്തമാണ് കന്നടക്കാര്‍.

No photo description available.

മലയാളികള്‍ ഏറ്റവും വൃത്തിയുള്ളവര്‍ നല്ലനടപ്പുകാര്‍ എന്നൊക്കെ വാദിക്കുമെങ്കിലും കന്നടക്കാരുടെ മര്യാദയെ നമിക്കാതെ പറ്റില്ല. നടുറോഡില്‍ മാലിന്യം തള്ളാതെ വേസ്റ്റ് ബിന്നുകളെ ഉപയോഗപ്പെടുത്താനും ഒരു നഗരത്തെ എങ്ങനെ വൃത്തിയായി സൂക്ഷിക്കാന്‍ കഴിയുമെന്നും പഠിപ്പിച്ചു തരുന്ന സാമാന്യ വിവേകം. ബംഗളൂരു നഗരത്തില്‍ വച്ചുനോക്കിയാല്‍ തിരുവനന്തപുരം തമ്പാനൂര്‍ സ്റ്റാന്റിലേക്കോ, കൊല്ലം സ്റ്റാന്റിലേക്കോ ചെന്നിങ്ങുന്ന ഒരന്യദേശക്കാരന് മൂക്കു തപ്പി പോകാനെ കഴിയു.

Karnataka lockdown: Bruhat Bengaluru Mahanagara Palike imposes COVID  restrictions ahead of festive season, details here
അത്രകണ്ട് വൃത്തിഹീനമാണ് നമ്മുടെ കാഴ്ച: അവിടെ അങ്ങനെയല്ല പൊതുശൗചലയങ്ങലില്‍ അശ്ലീലചിത്രങ്ങളില്ല. വൃത്തിഹീനമല്ല. മര്യാദ എന്നത് സ്വഭാവരൂപീകരണത്തില്‍ മാത്രമല്ല നാടിന്റെ കള്‍ച്ചുറല്‍ ഐഡന്റിറ്റിയിലും സ്വാധീനം ചെലുത്തുമെന്ന് കന്നടയിലെ കര്‍ഷകര്‍ മുതല്‍ വൈറ്റ് കോളര്‍ ജോലിക്കാര്‍ വരെ പറയും. ഇനി പൊതുശൗചാലയം ഉണ്ടായിട്ടും വഴിയരികില്‍ വാഹനം നിര്‍ത്തി മൂത്രം ഒഴിക്കുന്ന ഒരുത്തനെ കണ്ടാല്‍ അത് മലയാളിയാണെന്ന് ഉറപ്പിക്കാം.(തുടരും….)