24 C
Kochi
Tuesday, December 7, 2021

മമ്മൂട്ടിയും,ദുൽഖറും ഒന്നിക്കുമോ ?

Must read

വൈശാഖിൻ്റെ ചിത്രത്തിൽ മമ്മൂട്ടിയും,മകൻ ദുൽഖർ സൽമാനും ഒന്നിക്കാൻ പോകുന്നു എന്നുള്ള റിപ്പോർട്ടുകളാണ് പുറത്തു വരുന്നത്.

തിരുവനന്തപുരം: മോഹൻലാലും,പ്രണവ് മോഹൻലാലും ഒന്നിച്ചൊരു സിനിമയിൽ എത്തിയതിന് പിന്നാലെ ഇനി ആരാധകർ ഒന്നാകെ കാണാൻ ആഗ്രഹിക്കുന്നത് മലയാള സിനിമയിലെ മറ്റൊരു ഇതിഹാസമായ മമ്മൂട്ടിയും,അദ്ദേഹത്തിൻ്റെ മകൻ ദുൽഖർ സൽമാനും ഒന്നിച്ചത്തെത്തുന്ന ഒരു സിനിമയാണ്.
ഇങ്ങനെയൊക്കെയാണ് ആരധകരുടെ ആഗ്രഹം എങ്കിലും ഇപ്പോൾ അങ്ങനെയൊരു സംസാരം പുറത്തു വന്നിരിക്കുകയാണ്. വൈശാഖിൻ്റെ ചിത്രത്തിൽ മമ്മൂട്ടിയും,മകൻ ദുൽഖർ സൽമാനും ഒന്നിക്കാൻ പോകുന്നു എന്നുള്ള റിപ്പോർട്ടുകളാണ് പുറത്തു വരുന്നത്.

ഇവർ രണ്ടുപേരും ഒന്നിച്ചെത്തുന്ന സിനിമ ഉടൻ വരുന്നു എന്ന ഗോസിപ്പുകൾ മുന്നേയും ഉണ്ടായിരുന്നു.
മമ്മൂട്ടി ഫാന്‍സ് ഇൻ്റെര്‍നാഷണല്‍ എന്ന സോഷ്യല്‍ മീഡിയ ഗ്രൂപ്പിലാണ് ഇത്തരത്തിലുള്ള റിപ്പോര്‍ട്ട് പ്രചരിക്കുന്നത്. ലാല്‍ലാം എന്നൊരു അക്കൗണ്ടില്‍ നിന്നാണ് ഇങ്ങനെയൊരു കാര്യം ഷെയര്‍ ചെയ്തിരിക്കുന്നത്. വൈശാഖ് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ഉണ്ണി ആര്‍ ആയിരിക്കും ചിത്രത്തിൻ്റെ തിരക്കഥ ഒരുക്കുക.

അതെ സമയം ചിത്രത്തിൽ വരാനിരിക്കുന്ന നായിക നിരയെക്കുറിച്ച് കേട്ടാണ് ആരാധകർക്ക് അത്ഭുതം തോന്നുന്നത്. മലയാളികളുടെ പ്രിയപ്പെട്ട നായികമാരായിട്ടുള്ള സുമലത, സുഹാസിനി, ശോഭന തുടങ്ങിയവരും ചിത്രത്തിൽ അഭിനയിച്ചേക്കാം എന്ന സൂചനയും പുറത്തു വരുന്നുണ്ട്. പക്ഷേ ഈ കാര്യങ്ങളെക്കുറിച്ചൊന്നും ഇതുവരെ ഔദ്യോദിക പ്രഖ്യാപനങ്ങൾ ഒന്നും തന്നെ പുറത്തു വന്നിട്ടില്ല. മമ്മൂട്ടിയുടെ നിരവധി ചിത്രങ്ങൾ പ്രദർശത്തിന് എത്താനിരിക്കെയാണ് ഇത്തരത്തിലൊരു റിപ്പോർട്ട് വരുന്നത്.

 

 

 

More articles

Latest article