24 C
Kochi
Tuesday, December 7, 2021

മൃത്യുജ്ഞയ മന്ത്രം ജപിക്കുന്നത് എന്തിന്?

Must read

മഹാ മൃത്യുഞ്ജയ മന്ത്രം

‘ഓം ത്ര്യംബകം യജാമഹെ
സുഗന്ധിം പുഷ്ടി വര്‍ദ്ധനം
ഉര്‍വാരുകമിവ ബന്ധനാത്
മൃത്യോര്‍ മുക്ഷീയ മാമൃതാത്… ‘

മഹാ മൃത്യുഞ്ജയ മന്ത്രം ദിവസവും എത്ര പ്രാവശ്യം ചൊല്ലാന്‍ കഴിയുമോ അത്രയും നല്ലതാണ്. എങ്കിലും കുറഞ്ഞത് 108 തവണയോ 1008 തവണയോ ദിവസവും ചൊല്ലുന്നത് നല്ലതാണ്. മന്ത്രം ജപിക്കുമ്പോള്‍ ശാരീരികമായും മാനസികമായും ശുദ്ധമായിരിക്കണം. ഈ മന്ത്രം ജപിക്കുന്നത് വഴി ഉള്ളിലെ നെഗറ്റിവിറ്റിയെ പുറംതള്ളി പോസിറ്റിവിറ്റി നിറയ്ക്കാന്‍ സാധിക്കും.

പ്രതിസന്ധികള്‍ നിറഞ്ഞ ജീവിതത്തില്‍ സമാധാനം ഉണ്ടാക്കാന്‍ ഈശ്വരനെ ഭജിക്കുന്നത് ഒരു നല്ല മാര്‍ഗമാണ്. മഹാമന്ത്രങ്ങളില്‍ ഏറ്റവും പ്രധാനപ്പെട്ട മന്ത്രമാണ് മൃത്യുഞ്ജയ മന്ത്രം. ഋഗ്വേദത്തില്‍ പ്രതിപാദിച്ചിട്ടുള്ള ഒരു മന്ത്രമാണിത്.

ഈ മന്ത്രം നിത്യവും ജപിക്കുന്നത് മരണത്തില്‍ നിന്നുപോലും മോചനം ലഭിക്കുമെന്നാണ് വിശ്വാസം. ശിവഭഗവാന്റെ അനുഗ്രഹത്തിനായി നടത്തുന്ന ഹോമമാണ് മൃത്യുഞ്ജയ ഹോമം. പഞ്ചമഹാ യജ്ഞങ്ങളില്‍ ഒന്നായ മൃത്യുഞ്ജയ ഹോമം നടത്തുകവഴി ആയൂര്‍ദൈര്‍ഘ്യം ഉണ്ടാകുകയും ആയുസ് തീരുന്നതിനു മുമ്പുള്ള മരണം, മഹാരോഗങ്ങള്‍ എന്നിവയില്‍ നിന്നും രക്ഷലഭിക്കുമെന്നാണ് വിശ്വാസം.

More articles

Latest article