24 C
Kochi
Monday, December 6, 2021

ദീപാവലി സെലിബ്രേഷന്‍ സെയിലുമായി ലുലു; ഒരു മാസം നീണ്ടുനില്‍ക്കുന്ന ഓഫറുകള്‍

Must read

വിവിധ വിഭാഗങ്ങളില്‍ 50% വരെ വിലക്കുറവ്

കൊച്ചി: ദീപാവലി ആഘോഷങ്ങളുടെ ഭാഗമായി അവിശ്വസനീയമായ വിലക്കുറവുമായി ലുലു സെലിബ്രേഷന്‍ സെയില്‍. ഒരു മാസം നീണ്ടുനില്‍ക്കുന്ന ദീപാവലി ഓഫറുകളും ഡിസ്‌കൗണ്ടുമാണ് പ്രഖ്യാപിച്ചിരിക്കുന്നത്.

പ്രിയപ്പെട്ട ബ്രാണ്ടുകളുടെ ഫാഷന്‍, ഗ്രോസറീസ്, ഇലക്ട്രോണിക്സ്, മൊബൈല്‍, ഗൃഹോപകരണങ്ങള്‍ തുടങ്ങി എല്ലാ വിഭാഗങ്ങളിലും 50% വരെ വിലക്കുറവ് സെലിബ്രേഷന്‍ സെയിലില്‍ ലഭ്യമാകും.

ദിവസേന ആകര്‍ഷകങ്ങളായ സമ്മാനങ്ങളും ഓരോ 24 ഷോപ്പ് വര്‍ക്കിംഗ് ഹവേര്‍സില്‍ ഹീറോ ഇലക്ട്രിക് സ്‌കൂട്ടറും സ്വന്തമാക്കാനുള്ള സുവര്‍ണാവസരം ഒരുക്കിയിട്ടുണ്ട്.ഓഫര്‍ മുതല്‍ നവംബര്‍ 10 വരെ തുടരും.

ഈ ഓഫറുകള്‍ ലുലു ഹൈപ്പര്‍മാര്‍ക്കറ്റ്, ലുലു ഫാഷന്‍ സ്റ്റോര്‍, ലുലു കണക്റ്റ്, ലുലു സെലിബ്രേറ്റ്, ലുലു വൈ മാള്‍, തൃപ്രയാര്‍ എന്നിവിടങ്ങളില്‍ ലഭ്യമാണ്.

More articles

Latest article