ബ്ലാസ്റ്റേഴ്സിന് ആശാനെ നഷ്ട്ടമാകുമോ? ആരാധകരുടെ കട്ട സപ്പോര്‍ട്ട് ഉണ്ടാകുമ്പോള്‍ ആശാന്‍ എങ്ങനെ പോകാനാണ്?

ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ ബെംഗളൂരു എഫ്‌സിക്കെതിരായ നോക്കൗട്ട് പോരാട്ടത്തിനിടെ കളി നിര്‍ത്തിവച്ച് ഗ്രൗണ്ട് വിട്ട കേരള ബ്ലാസ്റ്റേഴ്‌സിനെതിരെ വിലക്ക് ഉണ്ടാകുമോ എന്നായിരുന്നു ആരാധകരുടെ ആശങ്ക. ഐ.എസ്.എല്ലിന്റെ ചരിത്രത്തില്‍ ഇതുവരെ നടക്കാതിരുന്ന നാടകീയ സംഭവങ്ങള്‍ക്കൊടുവില്‍ തിരിച്ചെത്തിയ ബ്ലാസ്റ്റേഴ്‌സിന് കട്ട സപ്പോര്‍ട്ടുമായി ആരാധകര്‍ ഉണ്ടായിരുന്നു. എന്നാല്‍ ഇപ്പോള്‍ പുറത്തുവരുന്ന റിപ്പോര്‍ട്ട് പരിശോധിക്കുകയാണെങ്കില്‍ ഒരേസമയം ബ്ലാസ്റ്റേഴ്‌സ് ആരാധകര്‍ക്ക് സന്തോഷവും ആശങ്കയും നല്‍കുന്നതാണ്.
ബ്ലാസ്റ്റേഴ്‌സ് ടീം കളം വിട്ടുപോയ സാഹചര്യത്തിന്റെ ഗൗരവം അനുസരിച്ച് ഐഎസ്എല്‍ അധികൃതര്‍ക്കു നടപടിയെടുക്കാമെങ്കിലും ക്ലബ്ബിനെ വിലക്കാന്‍ സാധ്യതയില്ലെന്ന് ഒരു ദേശീയ മാധ്യമം റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. നിയമ പ്രകാരം ഒരു ടീം മത്സരം പൂര്‍ത്തിയാക്കാതെ ഗ്രൗണ്ട് വിടുകയാണെങ്കില്‍ എതിരാളികള്‍ 3-0ന് വിജയിച്ചതായി പ്രഖ്യാപിക്കാം എന്നാണ് നിയമം.
വന്‍ തുക പിഴ ചുമത്തുക, അടുത്ത സീസണില്‍ പോയിന്റുകള്‍ വെട്ടിക്കുറയ്ക്കുക, ലീഗില്‍നിന്നു സസ്‌പെന്‍ഡ് ചെയ്യുക തുടങ്ങിയ നടപടികളാണ് സാധാരണ രീതിയില്‍ മത്സരം പൂര്‍ത്തിയാക്കാതെ ഗ്രൗണ്ട് വിട്ടാല്‍ ടീമുകള്‍ക്കെതിരെ സ്വീകരിക്കുക. കേരള ബ്ലാസ്റ്റേഴ്‌സിനെതിരായ നടപടിയുടെ കാര്യത്തില്‍ ഇന്ത്യന്‍ സൂപ്പര്‍ ലീഗ് സംഘാടകരായ എഫ്എസ്ഡിഎല്ലാണ് അന്തിമ തീരുമാനമെടുക്കുക. എന്തായാലലും ടീമിനെ വിലക്കില്ലെന്ന കാര്യം ഏറെകുറെ ഉറപ്പാണ്.
എന്നാല്‍ ഇനി ആശങ്ക സല്‍കുന്ന കാര്യം എന്തെന്നാല്‍ പരിശീലകനെ ഉണ്ടായേക്കാവുന്ന നടപടിയാണ്. ഐഎസ്എല്‍ സംഘാടകരുമായി ബന്ധപ്പെട്ട വൃത്തങ്ങളില്‍നിന്നു ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ ദേശീയ മാധ്യമം റിപ്പോര്‍ട്ട് ചെയ്ത വാര്‍ത്ത ഇങ്ങനെയായിരുന്നു. അതായത് ''ഏറ്റവും ഒടുവിലത്തെ നടപടിയായാണ് ഒരു ടീമിനെ വിലക്കുന്നത്. അല്ലെങ്കില്‍ പരിശീലകനെ സസ്‌പെന്‍ഡ് ചെയ്യാന്‍ സാധിക്കും. വലിയ തുക പിഴ ചുമത്താനും പോയിന്റുകള്‍ വെട്ടിക്കുറയ്ക്കാനുമാകും.'' എന്നാണ് റിപ്പോര്‍ട്ട്. ഇതോടുകൂടിയാണ് കോച്ചിനെതിരെ നടപടി ഉണ്ടാകുമോ എന്ന ആശങ്ക വര്‍ധിച്ചത്.
അതേസമയം കേരള ബ്ലാസ്‌റ്റേള്‌സ് ടീമിനെ പോലെ തന്നെ ആധാധകരുടെ പ്രിയപ്പെട്ട ആളാണ് കോട്ട് ഇവാന്‍ വുകുമനോവിച്ച്. ടീമിനെപോലെ തന്നെ ആരാധകര്‍ നെഞ്ചേറ്റിയ ഇവാനെ ആശാന്‍ എന്നാണ് സ്‌നേഹത്തോടെ ആരാധകര്‍ വിളിക്കുന്നത്.
നേരത്തെ വിവാദ ഗോളിനെ തുടര്‍ന്ന് ടീമിനെ പിന്‍വലിച്ച കോച്ച് ഇവാന്‍ വുകുമനോവിചിന്റെ സമൂഹ മാധ്യമങ്ങളില്‍ നിരവധി പേര്‍ അഭിനന്ദിച്ചിരുന്നു. ടീം കൊച്ചിയില്‍ തിരിച്ചെത്തിയപ്പോഴും വിമാനത്താവളത്തിലും 'ഇവാന്‍. എന്ന പേരാണ് മുഴങ്ങിയത്. അദ്ദേഹത്തിന്റെയും ടീമിന്റെയും പ്രതികരണം ഐഎസ്എല്ലിലെ മോശം റഫറിയിങ്ങിന് അന്ത്യം വരുത്തുമെന്നും പലരും സമൂഹ മാധ്യമങ്ങളില്‍ അഭിപ്രായപ്പെട്ടിരുന്നു.
അതിനിടെ, ഇവാന്‍ വുകുമനോമോവിച് ആരാധകര്‍ക്ക് നന്ദി അറിയിച്ചു. കേരളത്തിലേത് ലോകത്തിലെ മികച്ച ആരാധകരാണെന്നും അടുത്ത തവണ കാണാമെന്നും ഇവാന്‍ പറഞ്ഞു.
ഇന്ത്യന്‍ സൂപ്പര്‍ ലീഗിന്റെ ചരിത്രത്തില്‍ ആദ്യമായാണ് മത്സരത്തിനിടെ ഒരു ടീം ഗ്രൗണ്ട് വിടുന്നത്. റഫറിയുടെ നടപടിയില്‍ പ്രതിഷേധിച്ചായിരുന്നു ബ്ലാസ്റ്റേഴ്‌സിന്റെ നീക്കം. വിവാദ ഗോളിനേക്കുറിച്ച് കേരള ബ്ലാസ്റ്റേഴ്‌സ് ടീം തന്നെ ഔദ്യോഗികമായി പ്രതികരിക്കുമെന്നാണു കൊച്ചിയിലെത്തിയ ബ്ലാസ്റ്റേഴ്‌സ് പരിശീലകന്‍ ഇവാന്‍ വുക്കൊമാനോവിച്ച് പറഞ്ഞത്.
എക്സ്ട്രാ ടൈമില്‍ ബംഗളൂരു നേടിയ വിവാദ ഗോളിനെ തുടര്‍ന്ന് പ്രതിഷേധം രേഖപ്പെടത്തിയ താരങ്ങളെ ബ്ലാസ്റ്റേഴ്സ് കോച്ച് ഇവാന്‍ വുകുമാനോവിച്ച് തിരിച്ചു വിളിക്കുകയായിരുന്നു. ഐ.എസ്.എല്ലിന്റെ ചരിത്രത്തില്‍ ആദ്യമായാണ് ഒരു ടീം മത്സരം പൂര്‍ത്തിയാക്കാതെ പ്രതിഷേധിച്ച് കളം വിടുന്നത് എന്നതും ശ്രദ്ദേയമാണ്. ഇന്ന് താരങ്ങള്‍ കൊച്ചിയിലേക്ക് മടങ്ങി എത്തുകയും ചെയ്തും. സ്വന്തം തട്ടകത്തിലെത്തിയ ബ്ലാസ്റ്റേഴ്സ് താരങ്ങള്‍ക്ക് ഗംഭീര വരവേല്‍പ്പാണ് ആരാധകര്‍ നല്‍കിയത്.
ഇരുപകുതികളും ഗോള്‍ രഹിതമായതിനെ തുടര്‍ന്ന് എക്സ്ട്രാ ടൈമിലേക്ക് നീണ്ട മത്സരത്തിന്റെ 96 ാം മിനിറ്റിലാണ് വിവാദ ഗോള്‍ പിറന്നത്. ഫ്രീ കിക്ക് തടയാന്‍ ബ്ലാസ്റ്റേഴ്സ് താരങ്ങള്‍ തയ്യാറാവും മുമ്പേ ബംഗളൂരു താരം സുനില്‍ ഛേത്രി ഗോള്‍ വലയിലാക്കുകയായിരുന്നു. ഇതിനെ തുടര്‍ന്ന് ബ്ലാസ്റ്റേഴ്സ് കോച്ച് ഇവാന്‍ വുകുമാനോവിച്ച് താരങ്ങളെ മുഴുവന്‍ തിരിച്ചു വിളിച്ചു.
ഗാലറിയില്‍ ബ്ലാസ്റ്റേഴ്സ് ആരാധകരും റഫറിയുടെ തീരുമാനത്തിനെതിരെ മുദ്രാവാക്യങ്ങള്‍ മുഴക്കി പ്രതിഷേധിച്ചു. തുടര്‍ന്ന് ഇരുടീം ആരാധകരും ഗാലറിയില്‍ ഏറ്റുമുട്ടുന്ന കാഴ്ചക്കും ബാംഗ്ലൂര്‍ ശ്രീകണ്ഠീരവ സ്റ്റേഡിയം സാക്ഷിയായി. ശേഷം മാച്ച് റഫറിയെത്തി ബാംഗ്ലൂര്‍ വിജയിച്ചതായി പ്രഖ്യാപിക്കുകയായിരുന്നു.