LogoLoginKerala

അവസാനമില്ലാത്ത പ്രണയപക; ഒടുവിലത്തെ ഇര വിഷ്ണുപ്രിയ!

 
അവസാനമില്ലാത്ത പ്രണയപക; ഒടുവിലത്തെ ഇര വിഷ്ണുപ്രിയ!

അഞ്ചു ദിവസം മുമ്പ് വിഷ്ണുപ്രിയയുടെ അച്ഛന്റെ അമ്മ മരണപ്പെട്ടത്. ഇതിന്റെ മരണാനന്തര ചടങ്ങുകള്‍ക്കായി തറവാട്ട് വീട്ടിലായിരുന്നു ഏവരും ഉണ്ടായിരുന്നത്. ഇവിടെനിന്നും വസ്ത്രം മാറാനും മറ്റുമായി വീട്ടിലെത്തിയതായിരുന്നു വിഷ്ണുപ്രിയ. ശഒഷം തിരിച്ചു വരാത്തത് കണ്ടപ്പോള്‍ കുടുംബാംഗങ്ങള്‍ അന്വേഷിച്ച് വരികയായിരുന്നു. ഈ സമയത്താണ് രക്തത്തില്‍ കുളിച്ച് കിടക്കുന്ന നിലയില്‍ യുവതിയുടെ മൃതദേഹം കണ്ടെത്തിയത്. കഴുത്തറുത്ത് ഇരു കൈകളും വെട്ടിമുറിച്ച നിലയില്‍ കിടപ്പുമുറിയിലായിരുന്നു മൃതദേഹം ഉണ്ടായിരുന്നത്.

പ്രണയം നിരസിച്ചാല്‍ ഭീഷണി, വഴങ്ങിയില്ലെങ്കില്‍ ആസിഡ് ആക്രമണം പോലുള്ള അതിക്രമങ്ങള്‍, അതുമല്ലെങ്കില്‍ അതിദാരുണമായ കൊലപാതകങ്ങള്‍… പ്രതികാര ബുദ്ധിയോടെ പെണ്‍കുട്ടികളെ നിഷ്ഠൂരമായി കൊലപ്പെടുത്തുന്ന സംഭവങ്ങള്‍ കേരളത്തില്‍ ആവര്‍ത്തിക്കപ്പെടുമ്പോള്‍ അതിലെ ഒടുവിലത്തെ ഇരയാവുകയാണ് പാനൂര്‍ സ്വദേശിനി വിഷ്ണുപ്രിയ. പാനൂരില്‍ 23 കാരിയായ വിഷ്ണുപ്രിയയെ വീട്ടില്‍ കയറി കഴുത്തറുത്തുകൊലപ്പെടുത്തിയ സംഭവത്തിന് പിന്നില്‍ പ്രണയം നിരസിച്ചതിലുള്ള പകയാണെന്ന വാര്‍ത്ത പുറത്തുവരുമ്പോള്‍ കേരള മനസ്സാക്ഷിയെ വീണ്ടും ഞെട്ടിച്ചിരിക്കുകയാണ്.

പ്രതി മുഖംമൂടി ധരിച്ചെത്തി കൃത്യം നടത്തി

മൊകേരി വള്ള്യായിയില്‍ നടമ്മല്‍ കണ്ണച്ചാക്കണ്ടിവീട്ടില്‍ വിനോദന്റെ മകള്‍ അമ്മു എന്ന വിഷ്ണുപ്രിയയാണ് ഇന്ന് രാവിലെ പത്ത് മണിയോടെ ദാരുണമായി കൊലചെയ്യപ്പെട്ടത്‌. പാനൂരില്‍ ഫാര്‍മസിസ്റ്റായ യുവതി ഇന്നു ജോലിക്കു പോയിരുന്നില്ല. വീട്ടില്‍ വിഷ്ണുപ്രിയ മാത്രമുണ്ടായിരുന്ന സമയത്താണ് പ്രതി മുഖംമൂടി ധരിച്ചെത്തി കൃത്യം നടത്തിയത്.

നാടിനെ നടുക്കിയ കൊലപാതകം; വിഷ്ണുപ്രിയയെ തിരഞ്ഞിറങ്ങിയ ബന്ധുക്കൾ കണ്ടത് ചേതനയറ്റ ശരീരം | Breaking News from Kerala Districts India and World. News Sports News Cricket News Updates

വിഷ്ണുപ്രിയയുടെ പിതാവ് വിനോദ് ഖത്തറിലാണ്. കുറച്ച് ദിവസം മുമ്പാണ് അവധിക്ക് നാട്ടില്‍ വന്ന ഇദ്ദേഹം ഖത്തറിലേക്ക തിരികെ പോയത്. അഞ്ചു ദിവസം മുമ്പ് വിഷ്ണുപ്രിയയുടെ അച്ഛന്റെ അമ്മ മരണപ്പെട്ടത്. ഇതിന്റെ മരണാനന്തര ചടങ്ങുകള്‍ക്കായി തറവാട്ട് വീട്ടിലായിരുന്നു ഏവരും ഉണ്ടായിരുന്നത്. ഇവിടെനിന്നും വസ്ത്രം മാറാനും മറ്റുമായി വീട്ടിലെത്തിയതായിരുന്നു വിഷ്ണുപ്രിയ. ശഒഷം തിരിച്ചു വരാത്തത് കണ്ടപ്പോള്‍ കുടുംബാംഗങ്ങള്‍ അന്വേഷിച്ച് വരികയായിരുന്നു. ഈ സമയത്താണ് രക്തത്തില്‍ കുളിച്ച് കിടക്കുന്ന നിലയില്‍ യുവതിയുടെ മൃതദേഹം കണ്ടെത്തിയത്. കഴുത്തറുത്ത് ഇരു കൈകളും വെട്ടിമുറിച്ച നിലയില്‍ കിടപ്പുമുറിയിലായിരുന്നു മൃതദേഹം ഉണ്ടായിരുന്നത്. സ്ഥലത്ത് പിടിവലി നടന്നതിന്റെ ലക്ഷണമുണ്ട് എന്നാണ് ലഭിക്കുന്ന വിവരം.

മരണവീട്ടിൽ നിന്ന് വസ്ത്രം മാറാൻ പോയി; തിരഞ്ഞെത്തിയ കുടുംബാംഗങ്ങൾ കണ്ടത് വിഷ്ണുപ്രിയയുടെ ചേതനയറ്റ ശരീരം | panoor vishnupriya murderr case relatives found dead ...

അതേസമയം തൊപ്പിയും മാസ്‌ക്കും ധരിച്ച അപരിചതനായ ഒരു യുവാവ് റോഡിലൂടെ ഓടി പോകുന്നത് കണ്ടതായി പ്രദേശവാസികള്‍ മൊഴി നല്‍കിയിരുന്നു ഇതിന്റെ അടിസ്‌റാനത്തില്‍ നടത്തിയ പരിശോധനയ്ക്കിടെ പ്രതി സ്വയം കീഴടങ്ങിയതായാണ് വിവരം. കൂത്തുപറമ്പ് മാനന്തേരി സ്വദേശി ശ്യാംജിത്താണ് ഇപ്പോള്‍ പോലീസ് കസ്റ്റഡിയിലുള്ളത്.

ആസൂത്രിതമായ കൊലപാതകം

അതേസമയം 23 വയസുകാരിയായ യുവതിയുടെ കൊലപാതകത്തില്‍ നടുങ്ങിയിരിക്കുകയാണ് വള്ള്യായി ഗ്രാമം. സംഭവത്തിന് പിന്നില്‍ ആസൂത്രിതമായ കൊലപാതകമാണെന്ന് കുത്തുപറമ്പ് എ.സി.പി പറഞ്ഞു. കൊലപാതകം നടത്താന്‍ വേണ്ടി തന്നെയാണ് കൊലപാതകിയായ യുവാവ് എത്തിയതെന്നും പിടിവലിയും അക്രമവും നടന്നതായി പൊലിസ് പറഞ്ഞു. വിഷ്ണു പ്രിയയുടെ കഴുത്തിലും കൈയിലും ആഴത്തിലുള്ള വെട്ട് ഏറ്റിട്ടുണ്ട്. കൈയിലുള്ള വെട്ട് അക്രമം തടയുന്നതിനിടെയാണ് സംഭവിച്ചത്.

മരണവീട്ടിൽ നിന്ന് വസ്ത്രം മാറാൻ പോയി; തിരഞ്ഞുപോയ അമ്മ കണ്ടത് വിഷ്ണുപ്രിയയുടെ ചേതനയറ്റ ശരീരം

നാടിനെ നടുക്കിയ കൊലപാതക വിവരമറിഞ്ഞ് നുറുകണക്കിനാളുകള്‍ വിഷ്ണു പ്രിയയയുടെ വീട്ടിലും പരിസരത്തുമെത്തിയിരുന്നു. കണ്ണൂര്‍ സിറ്റി പൊലിസ് കമ്മിഷണര്‍ ആര്‍. ഇളങ്കോ സ്ഥലത്ത് എത്തി പരിശോധന നടത്തി. മൃതദേഹം പാനൂര്‍ പൊലിസ് ഇന്‍ക്വസ്റ്റ് നടത്തി തലശേരി ജനറല്‍ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. കെ.പി മോഹനന്‍ എം.എല്‍ എ ഉള്‍പ്പെടെയുള്ളവര്‍ സംഭവ സ്ഥലം സന്ദര്‍ശിച്ചു.