LogoLoginKerala

കാലങ്ങള്‍ക്ക് ശേഷം പൊങ്കല്‍ റിലീസുമായി വിജയിയും അജിത്തും നേര്‍ക്കുനേര്‍; പുലര്‍ച്ചെ പ്രദര്‍ശനത്തിനെത്തിയ ചിത്രങ്ങള്‍ക്ക് മികച്ച പ്രതികരണം; തമിഴ്‌നാട്ടില്‍ മരണവും വ്യാജ പതിപ്പും

 
thuniv

പൊങ്കല്‍ റിലീസിലെത്തിയ തമിഴിലെ സൂുപ്പര്‍താര ചിത്രങ്ങള്‍ പുലര്‍ത്തുന്ന പ്രകടനമൂല്യം. ഇന്ന് അര്‍ദ്ധരാത്രിയോടെ അജിത്ത് കുമാര്‍ നായകനായ തുവിന് തീയറ്ററുകളിലേക്ക് എത്തിയപ്പോള്‍ കേരളത്തിലെ സ്‌ക്രീനുകളിലും ആരവം നിറഞ്ഞിരുന്നു. അജിത്ത് പടം റിലീസായി മണിക്കൂറുകള്‍ക്ക് അകം തന്നെ വിജയ് ചിത്രം വാരീസ് റിലീസ് ചെയ്തതോടെ താരപ്പോരായി പൊങ്കല്‍ റിലീസ് മാറുകയും ചെയ്തു. അജിത്ത് നായകനായ തുനിവ് പറയുന്നത് വ്യത്യസ്തമായ പ്രമേയമാണ്. തുനിവിലൂടെ മലയാളത്തിന്റെ മഞ്ജു വാര്യരും കൈയ്യടി വാങ്ങുകയാണ്. അജിത്തിനൊപ്പം തുനിവില്‍ എത്തുന്ന നടിയുടെ ആക്ഷന്‍ സ്വീക്വന്‍സുകള്‍ക്കാണ് ആരാധകരുടെ കൈയ്യടി. ഗംഭീരം എന്നതില്‍ കുറഞ്ഞതൊന്നും പറയാനില്ലെന്നാണ് സോഷ്യല്‍മീഡിയയിലെ പ്രതികരണം. 'സ്‌ക്രീന്‍ പ്രസന്‍സും, ആക്ഷന്‍ സീക്വന്‍സുകളും ഗംഭീരംമാണ് 'മഞ്ജു വാര്യരെ ഇനി മുഴുനീള ആക്ഷന്‍ സിനിമകള്‍ ഏല്‍പ്പിക്കാം' എന്നിങ്ങനെയാണ് ആരാധകരുടെ അഭിനന്ദനങ്ങള്‍.

ഒരു കൊള്ളസംഘം നഗരമധ്യത്തിലെ ഒരു പ്രബല ബാങ്ക് കൊള്ളയടിച്ച് 500 കോടി തട്ടാന്‍ പദ്ധതിയിടുന്നു. പക്ഷെ ബാങ്ക് ആക്രമിച്ച അവരെ കാത്തിരിക്കുന്നത് മറ്റ് ചിലതാണ്. ചിത്രത്തിലെ ക്ലൈമാക്സ് ബോട്ട് റേയ്സിനും, ഹെലികോപ്ടര്‍ ഫൈറ്റിനും കൈയ്യടി ഉണ്ട്. '
ഒരു കൊള്ളസംഘം നഗരമധ്യത്തിലെ ഒരു പ്രബല ബാങ്ക് കൊള്ളയടിച്ച് 500 കോടി തട്ടാന്‍ പദ്ധതിയിടുന്നു. പക്ഷെ അവിടെ അവരെ കാത്തിരിക്കുന്നത് മറ്റ് ചിലതാണ്. ചിത്രത്തിലെ ക്ലൈമാക്സ് ബോട്ട് റേയ്സിനും, ഹെലികോപ്ടര്‍ ഫൈറ്റിനും കൈയ്യടി ഉണ്ട്.എച്ച് വിനോത് ആണ് സിനിമ സംവിധാനം ചെയ്തത്. അതേസമയം, കേരളത്തിന്റെ സിനിമാ ചരിത്രത്തില്‍ ആദ്യമായാണ് ഒരു അന്യഭാഷാ താരത്തിന്റെ ചിത്രത്തിന് രാവിലെ ഒരു മണിക്ക് പ്രദര്‍ശനം ആരംഭിക്കുന്നത്. 

പാലക്കാട് നഗരത്തില്‍ നാല് തിയേറ്ററുകളിലാണ് രാവിലെ ഒരു മണിക്ക് പ്രദര്‍ശനം നടന്നത്. തൃശ്ശൂര്‍, എറണാകുളം, കോഴിക്കോട്, തിരുവനന്തപുരം നഗരങ്ങളിലും വലിയ രീതിയില്‍ തന്നെ ആരാധക പ്രദര്‍ശനങ്ങള്‍ക്ക് നടന്നു.അതേ സമയം തുനിവ് റിലീസ് ആഘോഷത്തില്‍ പങ്കെടുക്കുന്നതിനിടയില്‍ അജിത്ത് ആരാധകന്‍ വാഹനത്തിന് അടിയില്‍പ്പെട്ട് മരിച്ച സംഭവവും തമിഴ്‌നാട്ടില്‍ റിപ്പോര്‍ട്ട് ചെയ്തു. വിജയ് ചിത്രം വാരീസ് വ്യാജ പതിപ്പ് ഉച്ചയോടെ ഇന്റര്‍നെറ്റിലെത്തിയെതിന് വന്‍തോതില്‍ വിമര്‍ശനവും ഏറ്റുവാങ്ങുകയാണ്. 


വിജയ്യുടെ 'വാരിസ്' ഫാഷന്‍ ഷോ കാണാന്‍  നടന്റെ അമ്മ ശോഭ ചന്ദ്രശേഖര്‍ പുലര്‍ച്ചെ തന്നെ തീയറ്ററിലെത്തി. മാതാപിതാക്കളുമായി താരം അകല്‍ച്ചയിലാണെന്നും ഇവരുടെ ബന്ധത്തില്‍ വിള്ളല്‍ വീണെന്ന വാര്‍ത്തകള്‍ എത്തിയിരുന്നു. വാരിസിന്റെ ഓഡിയോ ലോഞ്ചില്‍ എത്തിയ മാതാപിതാക്കളോട് സംസാരിക്കാനോ ഇടപഴകാനോ വിജയ് അധികം താല്‍പര്യവും കാണിച്ചിരുന്നില്ല.

ഇതിനിടെയാണ് വാരിസ് കാണാനെത്തിയ താരത്തിന്റെ അമ്മയുടെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. നടന്‍ ഗണേഷ് വെങ്കിട്ടറാമിന്റെ കുടുംബത്തോടൊപ്പമാണ് ശോഭ ചന്ദ്രശേഖര്‍ വാരിസ് കാണാനെത്തിയത്.