LogoLoginKerala

ആകാശത്തിൽ ഇന്ന് രാത്രി വിസ്മയ കാഴ്ച കാണാം; ഇനി ഈ അത്ഭുതം കാണണമെങ്കിൽ 14 വർഷം കാത്തിരിക്കണം

 
blue moon

ആകാശത്ത് വിസ്മയം തീർക്കാൻ വീണ്ടുമെത്തുന്നു സൂപ്പർ ബ്ലൂ മൂൺ. ചന്ദ്രൻ അതിന്റെ ബ്രാഹ്മണ പാദത്തിൽ ഭൂമിയോട് ഏറ്റവും അടുത്ത് നിൽക്കുന്ന ഘട്ടത്തിലാണ് സൂപ്പർ മൂൺ സംഭവിക്കുന്നത്.

ഈസ്റ്റേൺ ഡേലൈറ്റ് ടൈം പ്രകാരം ഈ മാസത്തെ രണ്ടാം സൂപ്പർ മൂൺ ഇന്ന് രാത്രി 7.30ന് ആവും കാണാൻ സാധിക്കുക. അതേസമയം  ഇന്ത്യയിൽ ഇന്ന് രാത്രി 9.30ന് ആരംഭിക്കുന്ന ബ്ലൂ മൂൺ പാരമ്യത്തിൽ എത്തുക നാളെ രാവിലെ 7.30 ഓടെയാകും.അതേസമയം ഇന്ന് രാത്രി 8 .37 ന് സൂപർ ബ്ലൂ മൂൺ അതിന്റെ ഏറ്റവും ഉയർന്ന തെളിച്ചത്തിൽ എത്തുമെന്നും അതാണ്  സൂപർ ബ്ലൂ മൂൺ  കാണുവാനുള്ള ഏറ്റവും അനുയോജ്യമായ സമയം എന്നാണ് വാനനിരീക്ഷകർ പറയുന്നത്. 

സൂപ്പർ ബ്ലൂ മൂൺ സമയത്ത് ചന്ദ്രൻ സാധാരണയെക്കാൾ 30 - 40 % അധികം വലുപ്പത്തിലും വെളിച്ചത്തിലും കാണാൻ സാദിക്കും. നാല് പൂർണ ചന്ദ്രൻ ശേഷം വരുന്ന പൂർണ ചന്ദ്രനെയാണ് ബ്ലൂ മൂൺ എന്നറിയപ്പെടുന്നത്.

അതേസമയം നാസ നൽകുന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ ഇനി അടുത്ത സൂപ്പർ ബ്ലൂ മൂൺ സംഭവിക്കുക 14 വർഷങ്ങൾക്ക് ശേഷം മാത്രമാകും. അതായത് 2037 ജനുവരിയിലും പിന്നാലെ മാർച്ചിലുമാണ് ഇനി അടുത്ത സൂപ്പർ ബ്ലൂ മൂൺ എന്ന പ്രതിഭാസം സംഭവിക്കുക.