LogoLoginKerala

ലോകത്ത് ഏറ്റവും ഉയരത്തിലുള്ള തേയില തോട്ടം ഇവിടെയാണ്

 
kolukkumala

യരം കൂടും തോറും തേയിലയുടെ കടുപ്പവും കൂടും തേയിലയുടെ കാര്യത്തിലെ ഇത്തരത്തിലെ പരസ്യം മലയാളികളുടെ മനസ്സില്‍  കൊറിയിട്ടത് സൂപ്പര്‍ സ്റ്റാര്‍ മോഹന്‍ലാലാണ്. അതാ വട്ടെ കണ്ണന്‍ ദേവന്‍ മലനിരകളില്‍ വളരുന്ന തേയിലയുടെ പരസ്യവാചകം എന്ന നിലയിലുമായിരുന്നു. എന്നാല്‍ ഈ പരസ്യം നമ്മള്‍ കേള്‍ക്കുന്നതിനൊക്കെ നൂറാണ്ട് അപ്പുറത്ത് ഏറ്റവും ഉയരത്തില്‍ തേയില കൃഷി നടത്തി നല്ല ഒന്നാന്തരം ഗുണമേന്മയുള്ള തേയില ഉത്പാദിപ്പിച്ചവരാണ് ബ്രിട്ടീഷുകാര്‍.

പതിനെട്ടാം നൂറ്റാണ്ടില്‍ മുന്നാര്‍ മലനിരകളില്‍ തേയില കൃഷിക്കെത്തിയ അവര്‍ ഇവിടത്തെ തലയാറിലും, മൂന്നാറിലും കൊളുക്കുമലയിലും തേയില കൃഷി ആരംഭിച്ചു ഇത്തരത്തില്‍ കൊളുക്കുമലയില്‍ ആരംഭിച്ച തേയില കൃഷി ലോകത്തിന് മുന്നില്‍ ഏറ്റവും ഉയരത്തില്‍ വേരോടിയ ചരിത്രമായി മാറുകയായിരുന്നു. ലോകത്തില്‍ തന്നെ ഏറ്റവും ഉയരത്തില്‍ തേയില കൃഷിയുള്ള സ്ഥലം എന്ന ചരിത്രമാണ് കൊളുക്കുമലക്കു ലഭിച്ചത്.

തമിഴ് നാട്ടിലെ തേനി ജില്ലയിലും ബോഡി നായ്ക്കന്നൂര്‍ താലുക്കിലു മായി ഇടുക്കി ജില്ലയുടെ നെറുകുമായി അതിരിട്ടു മീശപ്പുലി മലയോട് തൊട്ടു ചേര്‍ന്ന് കിടക്കുന്ന 7130 അടി ഉയരത്തിലെ വന്‍  മലയുടെ ഭാഗമായുള്ള തേയില തോട്ടമാണ് കൊളുക്കുമല.

മുന്നാറില്‍ നിന്നും 28 കിലോമീറ്റര്‍ അകലെ സൂര്യനെല്ലിയില്‍ എത്തി ഇവിടെ നിന്നുള്ള കൂപ്പ് റോഡ് വഴി 2 മണിക്കൂര്‍ ജീപ്പില്‍ സഞ്ചരിച്ചാല്‍ കൊളുക്കുമലയുടെ നെറുകയില്‍ എത്താം. മനസ് കൊളുത്തി വലിക്കുന്ന നിലയില്‍ ആകര്‍ഷണമുള്ള ഈ മലയില്‍ നിന്നുള്ള തമിഴകത്തിന്റെ വിദൂര കാഴ്ച രാവിനെയും പകലിനെയും ഒരേ പോലെ സുന്ദരിയാക്കുന്നതാണ്. കോട മഞ്ഞു പെയ്യുന്ന ഏറ്റവും ഉയരത്തിലുള്ള മലയില്‍ വിളയുന്ന തേയിലയുടെ രുചി മോഹന്‍ലാല്‍ പറഞ്ഞ പരസ്യത്തിലെ പോലെ രുചികരവും അതിലേറെ കടുപ്പവുമുള്ളതാണ്. അതും ഇവിടത്തെ പ്രകൃതിയുടെ അനുപമ സൗന്തര്യം പോലെ..