കണ്ണൂര്‍ തന്നാലും മത്സരിക്കുമെന്ന് ഗോവിന്ദന് പരസ്യശാസനം; കേരളത്തെ കരകയറ്റാന്‍ ബി.ജെ.പിക്ക് തുറുപ്പ് ഇനി ആക്ഷന്‍ കിങ്ങോ? തൃശൂരില്‍ തിളങ്ങിയ സുരേഷ് ഗോപി ചര്‍ച്ചയാകുമ്പോള്‍

താമരാക്ഷന്‍ പിള്ള
തൃശൂര്‍: കേരളത്തിലെ ബി.ജെ.പി മുഖമായി സുരേഷ് ഗോപി മാറുമെന്ന് പ്രഖ്യാപിച്ചെങ്കിലും പ്രസിഡന്റ് സ്ഥാനം പോലും തിരസ്‌കരിച്ചായിരുന്നു. ബി.ജെ.പിക്കൊപ്പവും ദേശീയരാഷ്ട്രീയത്തിനൊപ്പവും സുരേഷ് ഗോപി നിലകൊണ്ടത്. ഇപ്പോഴിതാ പരസ്യമായി സി.പി.എമ്മിനെ വെല്ലുവിളിച്ച് അങ്കംകുറിച്ചതോടെ ഇനിയങ്ങോട്ടുള്ള ബി.ജെ.പി ഭാവി സുരേഷ് ഗോപിയിലൂടെയെന്ന് വ്യക്തം.
ഇ ശ്രീധരനെ പോലും പരാജയപ്പെടുത്തിയ മുന്‍കാല തിരഞ്ഞെടുപ്പ് ചരിത്രം ബി.ജെ.പിക്കുണ്ടെങ്കിലും അവസരം നല്‍കിയാല്‍ മൂന്നാം അങ്കത്തിന് തൃശൂര്‍ താന്‍ ഒരുക്കമാണെന്നും അതും അല്ലെങ്കില്‍ കണ്ണൂരിലെത്തി മത്സരരംഗത്ത് നില്‍ക്കുമെന്ന് പറഞ്ഞുകൊണ്ടുമാണ് സുരേഷ് ഗോപിയുടെ മാസ് ഡയലോഗ്.
ഇന്നലെ അമിത്ഷാ പങ്കെടുത്ത ചടങ്ങില്‍ ആക്ഷന്‍ കിങ്ങ് നടത്തിയ സിനിമ സ്റ്റൈല്‍ പ്രസംഗം സി.പി.എമ്മിനെ പരസ്യമായി വെല്ലുവിളിക്കുന്നത് കൂടിയായിരുന്നു. കഴിഞ്ഞ രണ്ട് തിരഞ്ഞെടുപ്പുകളില്‍ വളരെ വലിയ ഭൂരിപക്ഷം നേടിയ സുരേഷ് ഗോപിക്ക് തൃശൂര്‍ തുണയ്ക്കുമെന്ന കാര്യത്തില്‍ ആത്മവിശ്വാസവുമുണ്ട്.
തൃശൂര്‍ അല്ലെങ്കില്‍ കണ്ണൂരില്‍ മത്സരിക്കാന്‍ തയ്യാറാണെന്ന് സുരേഷ് ഗോപി സന്നദ്ധത അറിയിച്ച സാഹചര്യത്തില്‍ സംസ്ഥാന നേതൃത്വത്തിന്റെ തീരുമാനം നിര്‍ണായകമാകും. സുരേഷ് ഗോപിയെ മത്സരരംഗത്ത്് ഇറക്കുന്ന കാര്യത്തില്‍ തീരുമാനം ആയിട്ടില്ലെന്ന് പ്രതികരിച്ചെങ്കിലും സ്ഥാനാര്‍ത്ഥി തീരുമാനം ദേശീയ നേതാക്കള്‍ നേരിട്ടാകുമെന്നാണ് വിശ്വാസവും.
തൃശൂരില്‍ നടത്തിയ പ്രസംഗത്തില്‍ തനിക്ക് ആത്മവിശ്വാസം തന്റെ രണ്ട് നേതാക്കളെ ആണെന്ന് ആക്ഷന്‍ കിങ്ങ് പറഞ്ഞു വയ്ക്കുകയും ചെയ്തു. അമിത്ഷായ്ക്കും പ്രധാനമന്ത്രി മോദിക്കും ഇഷ്ടപ്പെട്ട വ്യക്തിയാണ് സുരേഷ് ഗോപി എന്നതിനാലും കേരളത്തിലെ ഒരു സൂപ്പര്‍ സ്റ്റാര്‍ എന്ന നിലയിലും സുരേഷ് ഗോപി ശരിയായ സ്ഥാനാര്‍ത്ഥിത്വമാണെന്ന് ദേശീയ നേതൃത്വത്തിന് ഉറപ്പുമുണ്ട്. ആ ആത്മവിശ്വാസം ഊട്ടിയുറപ്പിക്കുന്ന വാക്കുകളായിരുന്നു ഇന്നലെ നടത്തിയ
ത്.
ജയം അല്ല പ്രധാനം, സിപിഎമ്മിന്റെ അടിത്തറയിളക്കണം. അത്രയ്ക്കും നിങ്ങള്‍ കേരള ജനതയെ ദ്രോഹിച്ചു. കണ്ണൂരിലെ സ്ഥാനാര്‍ഥിത്വം സംബന്ധിച്ചു അമിത് ഷായോട് അഭ്യര്‍ഥിക്കുകയാണെന്നും സുരേഷ് ഗോപി തൃശൂരില്‍ നടന്ന ബിജെപിയുടെ ജനശക്തി റാലിയില്‍ പറഞ്ഞു. സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്റെ വിമര്‍ശത്തിനെതിരെയും സുരേഷ് ഗോപി രംഗത്തെത്തി.
'2024 ലെ തന്റെ സ്ഥാനാര്‍ഥിത്വം സംബന്ധിച്ചു തന്റെ രണ്ടു നേതാക്കന്മാരാണ് തീരുമാനമെടുക്കുന്നത്. അതിന് മറ്റാര്‍ക്കും അവകാശമില്ല. തന്റെ രണ്ടു നേതാക്കളും അത് തീരുമാനിച്ച് ഉത്തരവാദിത്തം ഏല്‍പ്പിക്കുകയാണെങ്കില്‍ തൃശൂര്‍ അല്ലെങ്കില്‍ ഗോവിന്ദാ... കണ്ണൂര്‍, ഞാന്‍ ഇവിടെവെച്ചു അമിത് ഷായോട് അഭ്യര്‍ഥിക്കുകയാണ്. ജയം അല്ല പ്രധാനം നിങ്ങളുടെ ഒക്കെ അടിത്തറയിളക്കണം. അത്രയ്ക്കു നിങ്ങള്‍ കേരള ജനതയെ ദ്രോഹിച്ചു. കണ്ണൂര്‍ തരൂ എനിക്ക് ഞാന്‍ തയ്യാറാണ്' - സുരേഷ് ഗോപി പ്രതികരിച്ചത്.
രാഷ്ട്രീയപരമായി ഈ വെല്ലുവിളിയെ സി.പി.എമ്മും ഏറ്റെടുത്തു കഴിയുകയും ചെയ്തു. നടന്‍ എന്നതില്‍ മാത്രം ഒതുങ്ങുന്നതല്ല സുരേഷ് ഗോപിയുടെ പ്രവര്‍ത്തനം. എം.പിയായി ഇരുന്നപ്പോഴും അല്ലാതെയും അദ്ദേഹം നടത്തിയ സേവന പ്രവര്‍ത്തനങ്ങളും സാധാരണക്കാരിലേക്ക് അദ്ദേഹം നടത്തുന്ന ഇടപെടലും സുരേഷ് ഗോപിക്കുള്ള പിന്തുണ കൂടുകയാണ്. അതേ സമയം സര്‍ക്കാര്‍ കോടിക്കണക്കിന് രൂപ നല്‍കി കൂലി എഴുത്തുകാരെ നിര്‍ത്തി തന്നെ ദ്രോഹിക്കുകയാണെന്ന് സുരേഷ് ഗോപി പറഞ്ഞുവയ്ക്കുകയും ചെയ്തു.
ട്രോളുകള്‍ കൊണ്ട് തന്നെ തോല്‍പ്പിക്കാന്‍ കഴിയില്ലെന്നായിരുന്നു അദ്ദേഹത്തിന്റെ മറ്റൊരു വെല്ലുവിളിയും. പ്രധാനമായും 2019ലെ തിരഞ്ഞെടുപ്പില്‍ ഹരിയുടെ നാട് ഹരന്റെ നാട് ഹരിഹര പുത്രന്റെ നാട് എന്നിങ്ങനെയായിരുന്നു ബി.ജെ.പിയുടെ തിരഞ്ഞെടുപ്പ് ക്യാമ്പയിന്‍ അതായത്. തിരുവനന്തപുരവും ശബരിമല സ്ഥിതി ചെയ്യുന്ന പത്തനംതിട്ടയും വടക്കുംനാഥന്‍ കുടികൊള്ളുന്ന തൃശൂരും ബി.ജെ.പി കൈപ്പിടിയില്‍ ആക്കുമെന്ന് പറഞ്ഞെങ്കിലും വിജയിച്ചില്ലെങ്കില്‍ കൂടി വോട്ടുനില വര്‍ദ്ധിപ്പിക്കാനെങ്കിലും ബി.ജെ.പിക്ക് സാധിച്ചു. സുരേഷ് ഗോപിയെ വജ്രായുധമായി രംഗത്തിറക്കുമ്പോള്‍ സി.പി.എമ്മില്‍ നിന്ന് മനംമടുത്ത ഹിന്ദു സഖാക്കള്‍ അടക്കമുള്ളവര്‍ സുരേഷ് ഗോപിക്ക് പിന്തുണ പ്രഖ്യാപിച്ച് രംഗത്തെത്തുമെന്ന കാര്യവും ബി.ജെ.പിക്ക് ഉറപ്പുണ്ട്.