സിദ്ധദേവനഹുണ്ടിയുടെ സിദ്ധരാമ്മയ്യ
May 18, 2023, 14:02 IST
ബെംഗ്ലൂരു വിധാന്‍ സൗധയില്‍ നിന്ന് ഒരു ദിവസത്തോളം നീണ്ട ദൂരമുണ്ട് സിദ്ധരാമനഹുണ്ടിയിലേക്ക്. ഗ്രാമത്തിലെ ആദ്യ ബിരുദധാരിയാണ് സിദ്ധരാമ്മയ്യ. ആദ്യ ബിരുദധാരി തന്നെ സംസ്ഥാനത്തിന്‍രെ മുഖ്യമന്ത്രിയായത് ചരിത്രം. പിന്നാക്ക വിഭാഗങ്ങള്‍ ഏറെയുള്ള സിദ്ധദേവനഹുണ്ടിയുടെ മുഖം, ഇന്ന് കോണ്‍ഗ്രസിന്റെ തിരിച്ചുവരവിന്റെ മുഖമായി മാറുമ്പോള്‍ കന്നഡിഗരുടെ രാഷ്ട്രീയസമസ്യകളില്‍ സിദ്ധരാമ്മയ്യയുടെ സാന്നിദ്ധ്യം എത്രമാത്രമെന്ന് വായിച്ചെടുക്കാം.
കര്‍ഷകനായ സിദ്ധരാമെ ഗൗഡയുടെയും ബൊറമ്മയുടെയും ആറു മക്കളില്‍ നാലാമനാണ് സിദ്ധരാമ്മയ്യ. ഏറെ ദരിദ്രപശ്ചാത്തലത്തില്‍
നിന്ന് വന്ന സിദ്ധരാമയ്യ പത്താം വയസിൽ നേരിട്ട് അഞ്ചാം ക്ലാസിൽ ചേർന്നാണ്
സ്കൂൾ ജീവിതം തുടങ്ങിയത്. പത്താം ക്ലാസ് പഠനം പാതിവഴിയില്‍ വച്ച് അവസാനിപ്പിക്കേണ്ടി വന്നിട്ടുണ്ട് സിദ്ധരാമ്മയ്യയ്ക്ക്, എന്നാല്‍ പോരാട്ടവും നിശ്ചയദാര്‍ഢ്യവും ബുരുദ്ധാനന്തര ബിരുദം വരെ പഠനം നീട്ടി, പാതിവഴിയില്‍ നിന്ന പഠനം അഭിഭാഷകനായി ജില്ലാ കോടതിയിലെത്തും വരെ തുടര്‍ന്നു. മൈസൂരുവിലെ ജില്ലാ കോടതിയില്‍ അഭിഭാഷകനായാണ് തുടക്കം. ജില്ലാ കോടതിയിലെ പ്രകടനം കണ്ട്, നഞ്ചുണ്ട സ്വാമിയാണ് സിദ്ധരാമ്മയ്യയെ രാഷ്ട്രീയത്തിലേക്ക് ക്ഷണിച്ചത്. ചാമുണ്ഡേശ്വരി മണ്ഡലത്തില്‍ നിന്ന് ലഭിച്ച ആദ്യ ടിക്കറ്റ്, ഭാരതീയ ലോക്ദള്‍ സ്ഥനാര്‍ത്ഥിയായുള്ള വിജയം, രാഷ്ട്രീയ പ്രതിയോഗികളെ പോലും അത്ഭുതപ്പെടുത്തിയായിരുന്നു. പിന്നീട് തിരിഞ്ഞുനോക്കേണ്ടി വന്നിട്ടില്ല സിദ്ധരാമ്മയ്യയ്ക്ക്. പിന്നാക്ക വിഭാഗത്തോടുള്ള ആഭിമുഖ്യവും സൗമ്യസമീപനവും സിദ്ധരാമ്മയ്യെ ഓള്‍ഡ് മൈസൂരുവിനപ്പറുവും ജനപ്രീയനാക്കി. സമാധാനവും സംയമനവും രാഷ്ട്രീയ സ്വഭാവമാക്കി സിദ്ധരാമ്മയ്യ. പതിവു മൂളിപ്പാട്ടും നൃത്തവും സിദ്ധരാമ്മയ്യക്കും വരുണയ്ക്കും അപ്പുറം , ദേശീയരാഷ്ട്രീയത്തിലും ചര്‍ച്ചയായി.
കുരുബ ഗൗഡ വിഭാഗത്തിലെ ശക്തനായ മുഖമായി സിദ്ധരാമമ്മയ്യ, കര്‍ണാടക രാഷ്ട്രീയത്തിലെ നിര്‍ണ്ണായക ശക്തിക്തികേന്ദ്രവും. 96ല്‍ ജെഎച്ച് പട്ടേല്‍ മന്ത്രിസഭയില്‍ ഉപമുഖ്യമന്ത്രിയായി. ജെഡിഎസ് രൂപീകരണ വേളയില്‍ ജനതാദള്‍ വിട്ടു. 2005ല്‍ കോണ്‍ഗ്രസിലേക്ക്.13 തവണ ധനബജറ്റ് അവതരിപ്പിച്ച മന്ത്രി. 2013ല്‍ കോണ്‍ഗ്രസിന് അധികാരം സമ്മാനിച്ച സിദ്ധരാമ്മയ്യയെ തേടിയെത്തിയത് മുഖ്യമന്ത്രി സ്ഥാനം.
കുമാരസ്വാമി മുഖ്യമന്ത്രിയായ, ടേം പങ്കിടാനുള്ള കോണ്‍ഗ്രസ് ദള്‍ തീരുമാന സമയത്ത്, രാഷ്ട്രീയ കുപ്പായം ഉപേക്ഷിക്കുമെന്ന് തുറന്ന് പറയാന്‍ മടികാണിച്ചിട്ടില്ല സിദ്ധരാമയ്യ. ബിജെപിയോട് എന്നും ആശയപരമായി അകലം പാലിച്ച നേതാവ്. വരുണയുടെ മാത്രമല്ല, കര്‍ണാടകയുടെ കോണുകളിലെല്ലാം സിദ്ധരാമ്മയ്യയുടെ ആരാധകര്‍ നിറയെ ആണ്. ഒന്നും സൗജന്യമായി ലഭിച്ചിട്ടില്ല സിദ്ധരാമ്മയ്യയ്ക്ക്, പാതിവഴിയില്‍ നിലച്ച പഠനം മുതല്‍ മുഖ്യമന്ത്രി കസേരയിലേക്കുള്ള ദൂരം വരെ പോരാട്ടത്തിന്റെ വഴികളാണ് നിറയെ.