LogoLoginKerala

മിണ്ടാട്ടമില്ല; മുഖത്ത് നോക്കുന്നില്ല; ഹയാത്ത് ഉദ്ഘാടനത്തിന് തലസ്ഥാനത്ത് ഒരേ വേദിയില്‍ തരൂരും സതീശനും

 
satheeshan

തിരുവനന്തപുരം: കോണ്‍ഗ്രസില്‍ പടലപ്പിണക്കം നിലനില്‍ക്കേ ഒരേ വേദയില്‍ തരൂരും വി.ഡി സതീശനും. തിരുവനന്തപുരത്ത് ലുലു ഹയത്തിന്റെ ഉദ്ഘാടന വേദിയിലേക്കാണ് തരൂരും പ്രതിപക്ഷ നേതാവും ഒന്നിച്ചെത്തിയത്. മന്ത്രി മുഖ്യമന്ത്രി പിണറായി വിജയനാണ് 600 കോടി മുതല്‍ മുടക്കില്‍ നിര്‍മ്മിച്ച ലുലു ഹയാത്ത് ഉദ്ഘാടനം ചെയ്തത്. മുഹമ്മദ് റിയാസ് അടക്കമുള്ള ഭരണപക്ഷത്തെ പ്രമുഖരും വേദിയില്‍ സന്നിഹിതരായിരുന്നു. തരൂരിരിന്റെ മലബാര്‍ സന്ദര്‍ശനം കത്തി നില്‍ക്കുന്നത് വിവാദമാക്കിയാണ് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ ആരോപണം ഉയര്‍ത്തി രംഗത്തത്തിയത്. പാര്‍ട്ടിയെ ഭിന്നിപ്പിക്കാനുള്ള ശ്രമങ്ങള്‍ നടത്തുകയാണെന്ന് വി.ഡി ആരോപണം അഴിച്ചുവിട്ടിരുന്നു. 

മലബാറിലെത്തി ലീഗ് നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയതും വിവാദമായി നില്‍ക്കെയാണ് കോണ്‍ഗ്രസില്‍ തരൂര്‍- സതീശന്‍ പോരിന് വേദിയൊരുങ്ങിയത്. തരൂരിന് പിന്തുണ അറിയിച്ച് ഉമ്മന്‍ചാണ്ടി ഒപ്പമുണ്ടെന്ന വാര്‍ത്തകളും എത്തുമ്പോള്‍ അടുത്ത മുഖ്യമന്ത്രി സ്ഥാനത്തേക്ക് തരൂര്‍ മത്സരരംഗത്തുണ്ടാകുമെന്ന സൂചനകളും എത്തിയിരുന്നു. പരസ്പരം നോക്കാതെ സംസാരിക്കാതെയാണ് ഹയാത്തിന്റെ ഉദ്ഘാടന സദസില്‍ തരൂരും സതീശനും വേദി പങ്കിട്ടത്. അടുത്തുള്ള ഇടത് നേതാക്കളോട് കുശലാന്വേഷണം നടത്തുമ്പോഴും ഒരേ പാര്‍ട്ടിയിലെ നേതാക്കള്‍ കൊമ്പുകോര്‍ത്താണ് വേദി പങ്കിട്ടത് എന്നതും ശ്രദ്ധേയക്കാഴ്ചയായി. 

600 കോടിയിലൊരുങ്ങിയ ഹയാത്ത് റീജന്‍സി തലസ്ഥാനത്തിന്റെ മുഖച്ഛായ മാറ്റുന്ന പദ്ധതിയാണെന്നാണ് ലുലുഗ്രൂപ്പ് ചെയര്‍മാന്‍ എം.എയൂസഫലിയും പ്രതികരിച്ചത്. തലസ്ഥാനത്തിന് ലുലു ഹയാത്തിന്റെ വരവ് ഗുണം ചെയ്യുമെന്ന് മുഖ്യമന്ത്രിയും പറഞ്ഞു.