LogoLoginKerala

10ാം തിയ്യതിക്ക് മുൻപായി ശമ്പള വിതരണം നടക്കണം; കെ.എസ്.ആർ.ടി.സിക്ക് വേണ്ട സഹായം സർക്കാർ നൽകണം; സർക്കാരിന് കർശനമായ നിർദേശങ്ങളുമായി ഹൈക്കോടതി

 
ksrtc

തിരുവനന്തപുരം: കെ.എസ്.ആർ.ടി.സി ശമ്പള പ്രതിസന്ധിയിൽ കർശനമായ നിർദേശങ്ങളുമായി ഹൈക്കോടതി. എല്ലാ മാസവും  10ാം തിയ്യതിക്ക് മുൻപായി ശമ്പള വിതരണം നടത്തണമെന്നാണ് ഹൈക്കോടതിയുടെ ഉത്തരവ്. ശമ്പള ഹർജികൾ തീർപ്പാക്കി കൊണ്ടാണ് ഹൈക്കോടതിയുടെ ഉത്തരവ്.

അതേസമയം കെ.എസ്.ആർ.ടി.സിയെ സർക്കാർ വകുപ്പാക്കി കാണണമെന്ന ജീവനക്കാരുടെ പ്രധാന ആവശ്യം അംഗീകരിക്കാൻ ആവില്ലെന്നും ഹൈക്കോടതി വ്യക്തമാക്കി. കെ.എസ്.ആർ.ടി.സിയുടെ ബാധ്യതകൾ സർക്കാർ ഏറ്റെടുക്കണമെന്ന  ജീവനക്കാരുടെ ആവശ്യത്തിൽ ഇടപെടാൻ ആകില്ലെന്നും എന്നുകൂടി കോടതി വ്യക്തമാക്കി.

സർക്കാരും അതിന് തയ്യാർ അല്ലെന്ന് നേരത്തെ അറിയിച്ചിരുന്നു. സർക്കാരിന്റെ വ്യക്തമായ എതിർപ്പും ഇക്കാര്യത്തിൽ ഉണ്ടായിരുന്നു. അതേസമയം കെ.എസ്.ആർ.ടി.സിക്ക് വേണ്ട സഹായങ്ങൾ സർക്കാരിന്റെ ഭാഗത്ത് നിന്നുണ്ടാകണമെന്നും ഹൈക്കോടതി വ്യക്തമാക്കി.

ആശാവഹമായ ഇടപെടലാണ് ഹൈക്കോടതിയുടെ ഭാഗത്ത് നിന്ന് ഉണ്ടായിരിക്കുന്നത് എങ്കിലും മുൻപും സമാനമായ ഇടപെടൽ കോടതി നടത്തിയിരുന്നു എന്നാൽ അതൊന്നും തന്നെ പാലിക്കപ്പെട്ടിരുന്നില്ല. ഇതിനിടയിലാണ് ഇന്ന് കോടതിയുടെ ഭാഗത്തു നിന്നും മറ്റൊരു ഇടപെടൽ കൂടി ഉണ്ടായിരിക്കുന്നത്.

ശമ്പളവുമായി ബന്ധപ്പെട്ടുള്ള ഹർജികൾ ഇതോടെ സർക്കാർ തീർപ്പാക്കി കഴിഞ്ഞു. ഇനി അറിയേണ്ടത് അടുത്ത മാസം 10ാം തിയതി മുതൽ ശമ്പളം നൽകുമോ കോടതി മുഹറവ് നടപ്പിലാക്കുമോ എന്നാണ്.