LogoLoginKerala

'എന്നെ അത്രയ്ക്ക് വേദനിപ്പിച്ചു' 'ഇയാളുടെ ബുള്ളിയിങ്ങിന് ഞാനും ഇര'! മറുനാടനെതിരെ കൂടുതല്‍ പ്രമുഖര്‍ രംഗത്ത്

 
pritvi raj
പൃഥ്വിരാജിന്റെ ഈ കുറിപ്പ് വൈറലായതോടെ വ്യാപകമായി മറുനാടന്‍ മലയാളി എന്ന ചാനലിനെതിരെയും, ചാനലുടമ ഷാജന്‍ സ്‌കറിയക്കെതിരെയും നിരവധി പേരാണ് ഗുരുതരാരോപണങ്ങളുമായി രംഗത്തെത്തുന്നത്. പൃഥ്വിരാജിന്റെ പോസ്റ്റിനു താഴെ നിരവധി പ്രമുഖര്‍ മറുനാടന്‍ മലയാളി എന്ന ചാനല്‍ കാരണം താങ്കള്‍ക്കുണ്ടായ മോശം അനുഭവം പങ്കുവെച്ചുകൊണ്ട് രംഗത്തെത്തുന്നുണ്ട്. ടി എന്‍ പ്രതാപന്‍, ദിയ സന, മധു ഭാസ്‌കരന്‍, ചാണ്ടി ഉമ്മന്‍ തുടങ്ങി സമൂഹത്തില്‍ അറിയപ്പെടുന്നവരായ നിരവധി പേരാണ് ചാനലിനെതിരെ കമന്റുകളിലൂടെ പ്രതികരിക്കുന്നത്.


റുനാടന്‍ മലയാളിക്കെതിരെ നടനും സംവിധായകനുമായ പൃഥ്വിരാജ് സുകുമാരന്‍ നിയമനടപടിക്ക് ഒരുങ്ങുന്നു എന്ന വാര്‍ത്ത സമൂഹമാധ്യമങ്ങളില്‍ ഇപ്പോള്‍ കത്തി പടരുകയാണ്. എന്‍ഫോഴ്സ്മെന്റ് ഡയറക്ടര്‍റേറ്റ് സ്വീകരിച്ച നടപടികള്‍ക്ക് പിഴയായി താന്‍ 25,00,00,000 രൂപ അടച്ചുവെന്നും 'പ്രൊപഗാന്‍ഡ' സിനിമകള്‍ നിര്‍മ്മിക്കുന്നുവെന്നും ആരോപിച്ച് തനിക്കെതിരെ അപകീര്‍ത്തിപരവും വ്യാജവുമായ വാര്‍ത്ത നല്‍കിയ മറുനാടന്‍ മലയാളി എന്ന യൂട്യൂബ് ചാനലിനെതിരെ ശക്തമായ നിയമനടപടികള്‍ സ്വീകരിക്കുമെന്ന് കാട്ടി അല്പസമയം മുന്‍പാണ് പൃഥ്വിരാജ് തന്റെ ഫേസ്ബുക്കിലൂടെ മറുനാടനെതിരെ പ്രതികരിച്ച് രംഗത്തെത്തിയത്.

വര്‍ത്തമാനകാലത്ത് അതിവേഗം ഇല്ലാതായിക്കൊണ്ടിരിക്കുന്നു മാധ്യമ ധാര്‍മികത എന്നതിനാല്‍ സാധാരണഗതിയില്‍ ഇത്തരം വ്യാജആരോപണങ്ങളേയും വാര്‍ത്തകളേയും താന്‍ അത് അര്‍ഹിക്കുന്ന അവഗണനയോടെ തള്ളിക്കളയാറാണുള്ളത്. എന്നാല്‍ തീര്‍ത്തും വസ്തുതാവിരുദ്ധവും വ്യക്തിപരമായി അധിക്ഷേപകരവുമായ ഒരു ''കള്ളം'', വാര്‍ത്ത എന്ന പേരില്‍ പടച്ചുവിടുന്നത് എല്ലാ മാധ്യമധര്‍മത്തിന്റേയും പരിധികള്‍ ലംഘിക്കുന്നതാണ്. വിഷയത്തില്‍ നിയമത്തിന്റെ ഏതറ്റം വരെ പോകാനും ഞാന്‍ ഒരുക്കമാണ്. സിവിലും ക്രിമിനലുമായ എല്ലാ നിയമനടപടികളും സ്വീകരിക്കുമെന്നും പൃഥ്വിരാജ് തന്റെ ഫേസ്ബുക്കില്‍ കുറിച്ചു.

എന്നാല്‍ പൃഥ്വിരാജിന്റെ ഈ കുറിപ്പ് വൈറലായതോടെ വ്യാപകമായി മറുനാടന്‍ മലയാളി എന്ന ചാനലിനെതിരെയും, ചാനലുടമ ഷാജന്‍ സ്‌കറിയക്കെതിരെയും നിരവധി പേരാണ് ഗുരുതരാരോപണങ്ങളുമായി രംഗത്തെത്തുന്നത്. പൃഥ്വിരാജിന്റെ പോസ്റ്റിനു താഴെ നിരവധി പ്രമുഖര്‍ മറുനാടന്‍ മലയാളി എന്ന ചാനല്‍ കാരണം താങ്കള്‍ക്കുണ്ടായ മോശം അനുഭവം പങ്കുവെച്ചുകൊണ്ട് രംഗത്തെത്തുന്നുണ്ട്. ടി എന്‍ പ്രതാപന്‍, ദിയ സന, മധു ഭാസ്‌കരന്‍, ചാണ്ടി ഉമ്മന്‍ തുടങ്ങി സമൂഹത്തില്‍ അറിയപ്പെടുന്നവരായ നിരവധി പേരാണ് ചാനലിനെതിരെ കമന്റുകളിലൂടെ പ്രതികരിക്കുന്നത്.

തനിക്കുണ്ടായ ദുരനുഭവം പങ്കുവെച്ച് ശക്തമായ ഭാഷയില്‍ പ്രതികരിച്ചു കൊണ്ടാണ് ടി എന്‍ പ്രതാപന്‍ പൃഥ്വിരാജിന്റെ പോസ്റ്റിനു താഴെ കമന്റ് കുറച്ചത്. അദ്ദേഹത്തിന്റെ വാക്കുകള്‍ ഇങ്ങനെയായിരുന്നു.

'മാധ്യമപ്രവര്‍ത്തനമെന്ന പേരില്‍ തികഞ്ഞ തെമ്മാടിത്തരമാണ് ഈ യൂടൂബ് ചാനലിന്റെ മെയിന്‍. മാധ്യമ നൈതികത എന്താണെന്ന് പോലും അറിയാത്തവരാണ് അതിലുള്ള മുഴുവന്‍ ആളുകളും എന്ന് തോന്നിയിട്ടുണ്ട്. എനിക്കെതിരെ അത്രമേല്‍ വേദനിപ്പിക്കുന്ന അപവാദ പ്രചരണമാണ് അവര്‍ നടത്തിയത്. ഞാനും മറുനാടന്‍ മലയാളിക്കെതിരെ നിയമനടപടി നടത്തിവരുന്നുണ്ട്.

താങ്കള്‍ ഇപ്പോള്‍ എടുത്ത ഈ നിലപാട് നമ്മുടെ മാധ്യമ രംഗത്തിന് ഒരു തിരുത്തും, സാമൂഹ്യ മാധ്യമങ്ങള്‍ കേന്ദ്രീകരിച്ച് ജേര്‍ണലിസത്തില്‍ പേരില്‍ നുണപ്രചരണം നടത്തുന്നവര്‍ക്ക് നൈതികതയെ കുറിച്ചുള്ള ഓര്‍മ്മപ്പെടുത്തലുമാവും.  എന്നാണ് ടി എന്‍ പ്രതാപന്റെ കമന്റ്.'

tn pratapan

ഫെയിം ആയിട്ടുള്ള മനുഷ്യരെ, സമൂഹത്തില്‍ കഷ്ടപ്പെട്ട് സ്വന്തം കാലില്‍ നില്‍ക്കുന്ന മനുഷ്യരെയൊക്കെ അവഹേളിച്ചും ശരിക്കും വിറ്റ് തിന്നുകയാണ് മറുനാടന്‍ മലയാളി എന്ന ഗുരുതര ആരോപണവുമായിട്ടാണ് ആക്റ്റിവിസ്റ്റും, സാമൂഹിക പ്രവര്‍ത്തകയുമായ ദിയാസന രംഗത്തെത്തിയത്

'മറുനാടന്‍ ഷാജന്‍ സകറിയ അപമാനിച്ചിട്ടുള്ള ഒരുപാട് പേര് ഉണ്ട് പ്രിഥ്വിരാജ്..  ഒരു തരത്തില്‍ ഇയാള്‍ ചെയ്യുന്നത് ഫെയിം ഉള്ള മനുഷ്യരെ സമൂഹത്തില്‍ കഷ്ടപ്പെട്ട് സ്വന്തം കാലില്‍ നില്‍ക്കുന്ന മനുഷ്യരെ ഒക്കെ അവഹേളിച്ചും ശരിക്കും വിറ്റ് തിന്നുന്നു എന്ന് തന്നെ പറയാം.. ഇയാളുടെ ബുള്ളിങ്ങിനു ഇരയായ ഒരാളാണ് ഞാന്‍... നിങ്ങളുടെ തീരുമാനത്തിനോട് പൂര്‍ണമായും യോജിക്കുന്നു... പിന്തുണ എന്നാണ് ദിയാസന കമന്റ് ആയി കുറിച്ചത്.'

diya sana

അതേസമയം നുണയും വിദ്വേഷവും പ്രചരിപ്പിക്കാന്‍ മാത്രമേ അവനറിയൂ, എന്ന് പറഞ്ഞുകൊണ്ടാണ് മുന്‍ മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ ഉമ്മന്‍ചാണ്ടിയുടെ മകന്‍ ചാണ്ടി ഉമ്മന്‍ രംഗത്തെത്തിയത്.

മാധ്യമ ധര്‍മം വളര്‍ത്തല്‍ ആവണം. കഷ്ടമെന്നു പറയട്ടെ, ഇവിടെ തളര്‍ത്താന്‍ ആണ് ബഹുപൂരിപക്ഷം മാധ്യമങ്ങളുടെയും കര്‍മം എന്ന് പ്രതികരിച്ചു കൊണ്ടാണ് ദക്ഷിണേന്ത്യയിലെ പ്രശസ്ത മോട്ടിവേഷനല്‍ സ്പീക്കര്‍ മധുഭാസ്‌കര്‍ പ്രതികരിച്ചത്. എന്നാല്‍ പ്രമുഖരെ കൂടാതെ മറ്റ് നിരവധി പേരും മറുനാടന്‍ മലയാളി എന്ന ചാനലിനെതിരെയും ഉടമ ഷാജന്‍ സ്‌കറിയക്കെതിരെയും രംഗത്തെത്തുന്നുണ്ട്. അതില്‍ ചിലര്‍ കുറിച്ച കമന്റുകള്‍ ഇങ്ങനെയാണ്.

'മറുനാടന്‍ എത്ര ഭീകരം ആണെന്ന് മനസിലാക്കാന്‍ ഈ പോസ്റ്റില്‍ കയറിയാല്‍ മതി. എല്ലാ മേഖലയിലും ഉള്ളവര്‍ ഉണ്ട്. മറുനാടന്റെ മനസാക്ഷി ഇല്ലാതെ ഉള്ള വെളിപ്പെടുത്തലുകളില്‍ ഭയം കാരണം മുന്നോട്ട് വരാത്തവര്‍ ഇനിയും ഉണ്ടാകും. ഏതായാലും എല്ലാവരും കൂടി ചേര്‍ന്ന് ഒരു സംഘടന ഉണ്ടാക്കി പോരാടുകയാണ് വേണ്ടത്.  ഇരയായി ടി.എന്‍ പ്രതാപനെ പോലെ ഉള്ള ശക്തരായ നേതാക്കള്‍ കൂടി ഉള്ളപ്പോള്‍ പ്രസ്ഥാനം കേരളത്തില്‍ കോളിളക്കം ഉണ്ടാക്കുക തന്നെ ചെയ്യും'. എന്നാണ് ഒരാള്‍ കമന്റായി കുറിച്ചിരിക്കുന്നത്.

comment

'ഒരു ക്രെഡിബിലിറ്റി ഇല്ലാത്ത വാര്‍ത്ത പടച്ചു വിടുന്ന അവരോട് ഇങ്ങനെ വേണം. മറുനാടന്‍ ക്യാമറ യൂണിറ്റുമായി കോടതി വരാന്തയില്‍ തന്നെ ഇരിക്കുന്നതായിരിക്കും ഇതിലും നല്ലത്. യൂസഫലിയുടെ കേസ് കഴിഞ്ഞിട്ടേ വിളിക്കൂ സമയമുണ്ട്' എന്നാണ് മറ്റൊരു കമന്റ്.

മറുനാടനെതിരെ പരിഹാസം നിറഞ്ഞ കമന്റുകളും നിറയുന്നുണ്ട്. അതില്‍ ചിലത് ഇങ്ങനെയാണ്.

'അങ്ങനെയാണെങ്കില്‍ കേസ് ഡല്‍ഹിയില്‍ തന്നെ ഫയല്‍ ചെയ്യണം. കാരണം വ്യാജവാര്‍ത്ത കൊടുത്തതിന് ആ മലര്‍നാടന് ഇന്ത്യയിലെ ഒട്ട് മിക്ക സംസ്ഥാനങ്ങളിലും ഇപ്പോള്‍ കേസുണ്ട്.??
ഇപ്പോഴാണ് അവന്‍ ശരിക്കും പലനാടന്‍ ആയത്.'

'മറുനാടന്‍ ഇപ്പൊ കുറച്ചു തിരക്കിലാണ് യുസുഫലിയുമായി ചെറിയൊരു ഇടപാടിലാ ആ തിരക്കൊക്കെ ഒന്ന് കഴിഞ്ഞിട്ട് മതിയായിരുന്നു.'.

'മറുനാടന് ഇനി മേനി പറയാലോ പൃഥ്വിരാജും യൂസഫലിയുമൊക്കെയായിട്ടാണ് കേസ്'.

'He deserve it...-!????ആഞ്ജനെയാ... മറുനാടന് വേണ്ടി മാത്രം വന്ദേ ഭാരത് ഓടേണ്ടി വരുമോ...?'

'ഇപ്പോഴത്തെ മാപ്രകളുടെ ലെവല്‍ കാണുമ്പോള്‍ ഓര്‍ത്തുപോകുന്നത് ഏതോ സിനിമയിലെ ഡയലോഗ് ആണ് 'ഇവിടെ ഇപ്പോള്‍ നടക്കുന്നത് മാധ്യമ സ്വാതന്ത്ര്യം അല്ല മീഡിയ ടെററിസം ആണ് ' എന്തിനെയും ആരെയും തെളിവോ വസ്തുതകളോ ഇല്ലാതെ കുറ്റക്കാര്‍ ആക്കുകയും സ്വയം വിധി പറയുകയും ചെയ്യുന്ന നല്ല ഒന്നാന്തരം മിഡിയ ടെററിസം'. തുടങ്ങി നീളുന്നു കമന്റുകള്‍.

നേരത്തെ വ്യവസായിയും ലുലു ഗ്രൂപ്പ് ചെയര്‍മാനുമായ എം എ യൂസഫലിക്ക് എതിരെയും സമാനമായി വ്യാജ ആരോപണങ്ങള്‍ ഉന്നയിച്ചുകൊണ്ട് മറുനാടന്‍ മലയാളി രംഗത്തെത്തിയിരുന്നു. എന്നാല്‍ അതിന് വലിയ തിരിച്ചടിയായിരുന്നു ഷാജസ് സ്‌കറിയ നേരിട്ടത്. വ്യാജ ആരോപണങ്ങള്‍ ഉന്നയിച്ച് തന്നെ അപകീര്‍ത്തിപ്പെടുത്തുകയും തന്റെ  വിശ്വാസത്തെയും വ്രണപ്പെടുത്തിയതിന് മറുനാടന്‍ മലയാളിയുടെ ഉടമ ഷാജന്‍ സ്‌കറിയയില്‍ നിന്ന് പത്ത് കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് എം എ യൂസഫലി പരാതി നല്‍കുകയുണ്ടായി.

മൂന്ന് പെണ്‍കുട്ടികള്‍ ആയതിനാല്‍ യൂസഫ് അലി ഭാര്യയെ സ്‌പെഷ്യല്‍ മാരിയേജ് ആക്ട് പ്രകാരം രണ്ടാമതും വിവാഹം കഴിച്ചു എന്ന തീര്‍ത്തും തെറ്റായ പരാമര്‍ശമായിരുന്നു മറുനാടന്‍ മലയാളി എന്നചാനലിലൂടെ ഷാജന്‍ സ്‌കറിയ എന്ന വ്യക്തി വിഡിയോയിലൂടെ പറഞ്ഞത്. തുടര്‍ന്ന് താന്‍ രണ്ടാമത് വിവാഹം കഴിച്ചിട്ടില്ലെന്നും തന്നെ അപകീര്‍ത്തിപ്പെടുത്തുവാന്‍ ഉദ്ദേശിച്ച് കൊടുത്ത വാര്‍ത്തയാണിതെന്നും കാട്ടി യൂസഫലി വക്കീല്‍ നോട്ടീസ് അയക്കുകയായിരുന്നു. ഇത് മറുനാടനെ അക്ഷരാര്‍ത്ഥത്തില്‍ പിടിച്ച് കുലുക്കിയിരിക്കുകയാണുണ്ടായത്. എന്നാല്‍ എന്നെ തല്ലണ്ടമ്മാവാ ഞാന്‍ നന്നാവൂല എന്ന് പറഞ്ഞ കണക്കാണ് മറുനാടന്റെ പോക്ക്. ഒടുവില്‍ ഇതാ പൃഥ്വിരാജും ചാനലിനെതിരെ നിയമ നടപടിയുമായി രംഗത്തെത്തിയിരിക്കുകയാണ്. ആരെക്കുറിച്ചും എന്തും  വിളിച്ചു പറയാം എന്ന് ധരിച്ചുവച്ചിരിക്കുന്ന ഷാജന്‍ സ്‌കറിയക്ക് മേല്‍ അടിക്കുമേല്‍ തിരിച്ചടി കിട്ടുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍ പറഞ്ഞുവയ്ക്കുന്നത്.