LogoLoginKerala

ആന മയില്‍ ഒട്ടകം തട്ടിപ്പ് എല്ലാം നടക്കുന്ന തൃശൂര്‍; ഗഡ്ഡികള്‍ക്ക് ഇത് ആദ്യ അനുഭവമല്ല; തൃശൂരില്‍ അരങ്ങേറിയത് തട്ടിപ്പ് പരമ്പരകള്‍; റാണയുടെ നീതി കാത്ത് 300പേര്‍

റാണ പറ്റിച്ച 300 പേര്‍ ചേര്‍ന്ന് അസോസിയേഷന്‍ രൂപീകരിച്ച് പണം തിരികെ ലഭിക്കാന്‍ വേണ്ടി ഒരു സംഘാടന സമിതിയും രൂപീകരിച്ചു. എന്താണെന്ന് ഓര്‍ത്തുനോക്കുക?  ഇജ്ജാതി പൊട്ടന്മാരെ ആരാണ് പറ്റിക്കാതിരിക്കുക?
 
thattippu

എം.എസ് ശംഭു

തൃശൂര്‍:  തട്ടിപ്പിന് ഇരയായവരുടെ അസോസിയേഷന്‍ രൂപീകരിക്കുക. അവരെല്ലാം നിരാഹാരം കിടക്കുക, പൊലീസ് സ്റ്റേഷന്റെ മുന്നില്‍ അപേക്ഷയുമായി നില്‍ക്കുക. ഇത്തരത്തിലുള്ള നിസ്സഹായ കാഴ്ച കാണണമെങ്കില്‍ തൃശൂര് ഈസ്റ്റ്- വെസ്റ്റ് സ്റ്റേഷന്റെ മുന്നിലെത്തണം. ഏറ്റവും കൂടുതല്‍ സാമ്പത്തിക തട്ടിപ്പ് കേസുകള്‍ പത്ത് വര്‍ഷത്തിനിടയില്‍ ഏറ്റവും കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്ത ജില്ല തൃശൂരായിട്ടും തൃശൂരിലെ ഗഡ്ഡികള്‍ പഠിക്കുന്നില്ല. 2018ല്‍ എല്‍.ഐ.സി ഏജന്റുമാരുടെ അസോസിയേഷനുണ്ടാക്കി അതിന്റെ പേരില്‍ നടത്തിയ വലിയ തട്ടിപ്പില്‍ തൃശൂരിലെ വീട്ടമ്മമാര്‍ മുതല്‍ വിദേശത്ത് സ്ഥിരതാമസമാക്കിയ പലരുടേയും കാശ് പോയി. എന്നിട്ടും പഠിച്ചില്ല. പൊലീസും കേസും വഴക്കുമൊക്കെ ആ വഴിക്ക് പോയെങ്കിലും കാശ് തിരികെ കിട്ടിയില്ല. പിന്നെയുമുണ്ട്. തൃശൂരിലെ തട്ടിപ്പ്  കഥകള്‍ സഹകരണബാങ്ക് തട്ടിപ്പായിരുന്നു അടുത്ത കാലത്ത് ഏറ്റവും കൂടുതല്‍ വാര്‍ത്താമാധ്യമങ്ങള്‍ ചര്‍ച്ചയാക്കിയ സംഗതി. 

lkj

കരുവന്നൂര്‍ ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട് സഹകരണബാങ്കിലെ വന്‍ സ്രാവുകള്‍ അടക്കം പ്രതിയായപ്പോള്‍ ലക്ഷങ്ങള്‍ നഷ്ടപ്പെട്ടത് സാധാരണക്കാരില്‍ സാധാരണക്കാര്‍ക്കായിരുന്നു. ഏറ്റവും വിശ്വസ്ത്യതയോടെ പണം നിക്ഷേപിച്ച സഹകരണബാങ്കില്‍ നിന്നായിരുന്നു ഈ തിരിച്ചടി നേരിട്ടത്. ഏറ്റവും ഒടുവില്‍ സേഫ് ആന്റ് സ്‌ട്രോങ് നിക്ഷേപ തട്ടിപ്പിന്റെ മറവില്‍ പ്രവീണ്‍ റാണ എന്ന കെ.പി പ്രവീണിന്റെ കഥകളും. മൂന്ന് വര്‍ഷമായി പ്രവീണ്‍ റാണ തുടരുന്ന തട്ടിപ്പിനെ പ്രവീണ്‍ തട്ടിപ്പ് എന്ന് പറയുന്നില്ല. നിക്ഷേപങ്ങള്‍ പൊളിഞ്ഞു. ബിസിനസ് ആകുമ്പോള്‍ ഉയര്‍ച്ച താഴ്ചകള്‍ ഉണ്ടാകാം എന്ന് മാത്രമേ പ്രവീണ്‍ പറയുന്നുള്ളു. റാണ പറ്റിച്ച 300 പേര്‍ ചേര്‍ന്ന് അസോസിയേഷന്‍ രൂപീകരിച്ച് പണം തിരികെ ലഭിക്കാന്‍ വേണ്ടി ഒരുസംഘാടന സമിതിയും രൂപീകരിച്ചു. എന്താണെന്ന് ഓര്‍ത്തുനോക്കുക?  ഇജ്ജാതി പൊട്ടന്മാരെ ആരാണ് പറ്റിക്കാതിരിക്കുക? 48% പലിശ നല്‍കാമെന്നൊക്കെ കേട്ടാണ് പലരും റാണയുടെ വലയില്‍ വീണത്. 300 പേരില്‍ നിന്ന് കുറഞ്ഞത് ഒരു ലക്ഷം വച്ച് പറ്റിച്ചാലും റാണയുടെ കയ്യില്‍ കുറഞ്ഞത് മൂന്ന് കോടി രൂപയോളം വരും. ഇവയില്‍ വൈറ്റ് മണി മാത്രമുള്ളവരാണ് പരാതിയുമായി രംഗത്തെത്തിയത്. സ്‌ത്രോതസില്ലാത്ത പണം നിക്ഷേപിച്ചവര്‍ വടക്കോട്ട് നോക്കി വടക്കുംനാഥനെ പ്രാര്‍ത്ഥിക്കേണ്ട അവസ്ഥയും! 

 

രണ്ട് ലക്ഷം രൂപ നക്ഷേപിച്ച് പണത്തിനായി ഓടി നടക്കുകയാണ് 36കാരി യുവതി. കഴിഞ്ഞ ദിവസം ലോഗിന്‍ കേരളയോട് പ്രതികരിച്ചത് ഈ തട്ടിപ്പ് പ്രതീക്ഷിച്ചിരുന്നില്ലെന്നാണ്. കൂട്ടുകാരി കുടുക്കിയ വലയില്‍ വീണാണ് നിക്ഷേപം നടത്തിയത്. മൂന്നര ശതമാനം പലിശയും പറഞ്ഞു. ഇത് വലിയ പലിശ നിിരക്കാണെന്ന് യുവതി തെറ്റിദ്ദരിച്ചെങ്കിലും പറ്റിക്കപ്പെട്ടവരുടെ അസോസിയേഷനില്‍ എത്തിയതോടെയാണ് തിരിച്ചറിയുന്നത് തനിക്ക് ലഭിക്കുന്നത് ഏറ്റവും കുറഞ്ഞ പലിശ നിരക്കാണെന്ന്.


ഗള്‍ഫിലുള്ള ഭര്‍ത്താവിന്റെ സമ്പാദ്യം പൊകയായ കഥ

ഗള്‍ഫിലുള്ള ഭര്‍ത്താവിന്റെ സമ്പാദ്യമെല്ലാം ചേര്‍ത്ത് 45 ലക്ഷം നിക്ഷേപിച്ച മറ്റൊരു പരാതിക്കാരിയുണ്ട്. പൊലീസ് സ്റ്റേഷനില്‍ കഴിഞ്ഞ ഒരുമാസമായി കയറിയിറങ്ങി. റാണയെ പിടിച്ചെന്ന് അറിഞ്ഞതോടെ പണം തിരികെ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് ഈ വീട്ടമ്മയും. കൈപ്പുള്ളി പുരുഷോത്തമന്‍ പ്രവീണ്‍ എന്ന പ്രവീണ്‍ റാണ വലിയ അധോലോകമായതും സെലിബ്രിറ്റി സ്റ്റാറ്റസ് നിലനിര്‍ത്തുന്നതും ഒക്കെ  കണ്ടാണ് പലരും വീണത്. സേഫ് ആന്റ് സ്‌ട്രോങ്ങിന്റെ പേരില്‍ പലവിധത്തിലുള്ള ബിസിനസുകള്‍ നട്തി. ടൂറിസം, ഐ.ടി, നിഥി തുടങ്ങി പല മേഖലകളിലായി നിക്ഷേപങ്ങള്‍ ക്ഷണിച്ചു. ലാഭം എങ്ങനെ കണ്ടെത്തുമെന്ന നിക്ഷേപകരുടെ ചോദ്യത്തിന് പ്രവീണ്‍ റാണയുടെ മറുപടിയും രസകരമായിരുന്നു.

lk

ഇന്ത്യമൊത്തം പബ്ബുകളും റിസോര്‍ട്ടുകളും അടങ്ങുന്നതാണ് കമ്പനിക്ക്, അതിനാല്‍ തന്നെ നിക്ഷേപം ഇരട്ടിയായി കിട്ടുമെന്നാണ് പ്രവീണ്‍ തെറ്റിദ്ദരിപ്പിച്ചത്. പറ്റിക്കപ്പെട്ടവരുടെ അസോസിയേഷന്‍ ഭാരവാഹികളെല്ലാം റാണയെ ഇന്ന് കോടതിയില്‍ ഹാജരാക്കുന്ന വേളയിലെത്തും. പ്രവീണ്‍ ഹൈക്കോടതി വഴി മുന്‍കൂര്‍ ജാമ്യത്തിന് നീക്ക് പോക്കുകള്‍ നടത്തുമ്പോള്‍ പണം വാരിയെറിഞ്ഞാണ് പ്രമുഖരായ മൂന്ന് അഭിഭാഷകരെ വക്കാലത്ത് ഏറ്റെടുപ്പിക്കാനുള്ള ശ്രമങ്ങളും നടത്തുന്നത്. സ്വന്തമായി ഹോട്ടല്‍, സെലിബ്രിറ്റി സ്റ്റാറ്റസ്സ്, സ്വന്തം ചാനല്‍ തുടങ്ങി സേഫ് ആന്‍് സ്‌ട്രോങ് തട്ടിപ്പിന്റെ നീണ്ട അധ്യായം ഇവിടെ കാണാം. 

ചോദ്യം ചെയ്യല്‍ പൂര്‍ത്തിയാക്കി നാളെ മാത്രമേ പ്രവീണ്‍ റാണയെ കോടതിയില്‍ ഹാജരാക്കുകയുള്ളൂ. പൊള്ളാച്ചിയില്‍ ഒളിവില്‍ കഴിയവേയാണ് പ്രവീണ്‍ റാണ കഴിഞ്ഞ ദിവസം പൊലീസിന്റെ പിടിയിലാകുന്നത്. ദേവരായപുരത്തെ കരിങ്കല്‍ ക്വാറിയില്‍ ക്വാറി തൊഴിലാളിയുടെ കൂടെ ആയിരുന്നു ഇയാള്‍ ഒളിവില്‍ കഴിഞ്ഞത്. സ്വാമിയായി വേഷം ധരിച്ചാണ് ഇയാള്‍ ഇവിടെ ഒളിവില്‍ താമസിച്ചത്. പെരുമ്പാവൂര്‍ സ്വദേശിയായ ഒരാളാണ് പ്രവീണ്‍ റാണയെ പൊള്ളാച്ചിയില്‍ ഒളിവില്‍ കഴിയാന്‍ സഹായിച്ചത്. ഇയാളുടെ മൊബൈല്‍ ടവര്‍ കേന്ദ്രീകരിച്ചുള്ള അന്വേഷണമാണ് പൊലീസിന് നിര്‍ണായകമായി മാറിയത്.പ്രവീണ്‍ റാണയുടെ പേരില്‍ റിസോര്‍ട്ടും ഉണ്ടെന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന വിവരം. താന്‍ അതിസമ്പന്നനെന്ന് ചൂണ്ടയില്‍ കൊളുത്താന്‍ വരുന്ന നിക്ഷേപകരെ ബോധ്യപ്പെടുത്തണമല്ലോ. അതിന് വേണ്ടി ആറരക്കോടി രൂപയ്ക്ക് വാങ്ങിയതാണ് ഈ റിസോര്‍ട്ട് എന്നാണ് പ്രവീണ്‍ പ്രചരിപ്പിച്ചിരുന്നത്.

എല്ലാ തട്ടിപ്പുകാരെയും പോലെ, ഷോ മാനാണ് പ്രവീണ്‍ റാണയും. തനിക്ക് ചുറ്റും ഒരു സൂപ്പര്‍ സ്റ്റാര്‍ ഇമേജുണ്ടാക്കി സെല്‍ഫ് മാര്‍ക്കറ്റിങ്. അതുതന്നെയാണ് പ്രവീണ്‍ റാണ നടത്തി പോന്നത്. തൃശൂരിലെ സേഫ് ആന്‍ഡ് സ്ട്രോങ് നിക്ഷേപ സ്ഥാപനത്തിലേക്ക് ഡോ. പ്രവീണ്‍ റാണ നൂറുകണക്കിന് ഇടപാടുകാരെയാണ് ആകര്‍ഷിച്ചത്. എഡിസണെയും ഐന്‍സ്റ്റീനെയും പോലെ ലോകോത്തര ശാസ്ത്രജ്ഞനാണ് താനെന്ന് അവകാശപ്പെട്ട പ്രവീണ്‍ റാണ ഉന്നത വ്യക്തികളുമൊത്തുള്ള ചിത്രങ്ങള്‍ പ്രചരിപ്പിച്ചാണ് നിക്ഷേപകരുടെ വിശ്വാസം നേടിയത്. സ്വയം ഡോക്ടര്‍ ചമഞ്ഞുകൊണ്ടും മാധ്യമങ്ങളില്‍ നിറഞ്ഞു. പ്രവീണ്‍ റാണയുടെ പേരില്‍ റിസോര്‍ട്ടും ഉണ്ടെന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന വിവരം. താന്‍ അതിസമ്പന്നനെന്ന് ചൂണ്ടയില്‍ കൊളുത്താന്‍ വരുന്ന നിക്ഷേപകരെ ബോധ്യപ്പെടുത്തണമല്ലോ. അതിന് വേണ്ടി ആറരക്കോടി രൂപയ്ക്ക് വാങ്ങിയതാണ് ഈ റിസോര്‍ട്ട് എന്നാണ് പ്രവീണ്‍ പ്രചരിപ്പിച്ചിരുന്നത്.