LogoLoginKerala

പ്രവീണ്‍ റാണ നേപ്പാള്‍ വഴി വിദേശത്തേക്ക് മുങ്ങാന്‍ സാധ്യത; ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചു കേരള പൊലീസ്; നിക്ഷേപ തട്ടിപ്പ് വീരന്‍ കുടുങ്ങുമോ?

 
rana

തൃശൂര്‍: സേഫ് ആന്‍ഡ് സ്ട്രോങ് നിക്ഷേപത്തട്ടിപ്പില്‍ നാട്ടുകാരെ പറ്റിച്ച പ്രവീണ്‍ റാണ വിദേശത്തേക്ക് കടക്കാന്‍ സാധ്യത.  പ്രവീണ്‍ റാണ നേപ്പാള്‍ വഴി വിദേശത്തേക്ക് കടക്കാന്‍ ശ്രമിക്കുന്നതാണ് പൊലീസ് തടയിടാന്‍ ഒരുങ്ങുന്നത്.  പ്രവീണ്‍ റാണയ്ക്കെതിരേ ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചു.കൊച്ചിയിലെ ഫ്ളാറ്റില്‍ നിന്നും മുങ്ങിയ റാണയ്ക്കായ് തിരച്ചില്‍ തുടരുകയാണ്. അങ്കമാലിയിലല്‍ വെച്ച് റാണ സഞ്ചരിച്ച കാര്‍ പോലീസ് തടഞ്ഞ് പരിശോധന നടത്തിയെങ്കിലും അയാള്‍ അതിലില്ലായിരുന്നു. കലൂരില്‍ റാണയെ ഇറക്കിവിട്ടെന്നായിരുന്നു ഡ്രൈവറുടെ മൊഴി.റാണയുടെ മൈാബൈല്‍ ഫോണ്‍ സ്വിച്ച് ഓഫിലാണ്. സുഹൃത്തുക്കളുടെ ഫോണിലേക്കൊന്നും റാണ വിളിച്ചിട്ടില്ല. സൈബര്‍ സെല്‍ റാണയുടെയും സുഹൃത്തുക്കളുടെയും ഫോണ്‍ നിരീക്ഷണത്തിലാക്കിയിട്ടുണ്ട്.

രാജ്യത്തെ എല്ലാ വിമാനത്താവളത്തിലേക്കും റാണയുടെ പാസ്പോര്‍ട്ട് നമ്പറും വിശാദാംശങ്ങളും കൈമാറിയിട്ടുണ്ട്. ആഭ്യന്തര ടെര്‍മിനല്‍ വഴി പോകാതിരിക്കാന്‍ പേരും വിലാസവും കൈമാറിയിട്ടുണ്ട്.അതേസമയം അറസ്റ്റിലായ റാണയുടെ പ്രധാന കൂട്ടാളിയായ അരിമ്പൂര്‍ വെളുത്തൂര്‍ കറുത്തേല്‍ എം. സതീഷിനെ പോലീസ് ചോദ്യം ചെയ്ത് വരികയാണ്.
 സതീഷും റാണയും ചേര്‍ന്നു പുതുക്കാട് പാലാഴിയില്‍ വാടകവീട്ടില്‍ ഒളിപ്പിച്ചുവച്ച രേഖകളുടെ വന്‍ശേഖരവും കണ്ടെടുത്തു. നിക്ഷേപകരില്‍നിന്നു തട്ടിച്ചെടുത്ത പണത്തിന്റെ കണക്കുകള്‍ രേഖകളിലുണ്ട്.

ഫോണ്‍ ലൊക്കേഷന്‍ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിനൊടുവില്‍ പിടിയിലായ സതീഷിനെ ചോദ്യം ചെയ്തതോടെയാണു പാലാഴിയിലെ വാടകവീട്ടില്‍ രേഖകള്‍ ഒളിപ്പിച്ച വിവരം പുറത്തുവന്നത്. റെയ്ഡ് ഉണ്ടാകുമെന്നു സൂചന ലഭിച്ചതോടെ സേഫ് ആന്‍ഡ് സ്‌ട്രോങ് ഓഫിസുകളില്‍ നിന്നുള്ള അതിപ്രധാന രേഖകളെല്ലാം കഴിഞ്ഞയാഴ്ച ഇവിടേക്കു മാറ്റി. പ്രത്യേക അന്വേഷണ സംഘം പ്രവീണ്‍ റാണയ്ക്കു വേണ്ടിയുള്ള തിരച്ചില്‍ ഊര്‍ജിതമാക്കി.