LogoLoginKerala

ഓട്ടോ ഓടിയാല്‍ പലരും കാശ് പോലും തരില്ല; അഹങ്കാരിയെന്ന പേര് മാത്രം ബാക്കിയായി; ജീവിക്കാന്‍ വേണ്ടിയാണ് ലോട്ടറിക്കട തുടങ്ങിയത്; ബംമ്പര്‍ ഭാഗ്യവാന്‍ അനൂപ് ലോഗിന്‍ കേരളയോട് മനസ് തുറക്കുന്നു

 
anoop

സ്വന്തം ലേഖകന്‍


തിരുവനന്തപുരം: ജീവിതം പച്ച പിടിപ്പിക്കാന്‍ വേണ്ടിയാണ് ചേട്ടാ ഓട്ടോ ഓടി ഉപജീവനം നടത്താന്‍ തീരുമാനിച്ചത്. ഓട്ടോയില്‍ ചിലര്‍ കയറി കഴിഞ്ഞാല്‍ മോന് എന്തിനാണ് പൈസ എന്നാണ് പലരും ചോദിക്കുന്നത്. പണം പലരും നല്‍കാതായതോടെ ഓട്ടോ ഓടിക്കല്‍ നിര്‍ത്തി. ഓണം ബംമ്പര്‍ ഭാഗ്യം 25 കോടി തുണച്ച അനൂപിന്റെ വാക്കുകളാണിത്. ലോട്ടറി അടിച്ച തുകയില്‍ നിന്ന് റിയല്‍ എസ്‌റ്റേറ്റില്‍ നിക്ഷേപിച്ചു. സ്വന്തമായി ഒരു വീട് വാങ്ങി. കണ്‍സ്ട്രഷന്‍ പണി തുടങ്ങാനുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തുന്നു. അനൂപ് ലോഗിന്‍ കേരളയോട് മനസ് തുറക്കുന്നു. ഒരുപാട് അപമാനം സഹിച്ചു. നിരവധി ആളുകളാണ് ദിനം പ്രതി വീട്ടിലേക്ക് സഹായം ചോദിച്ച് എത്തുന്നത്. എത്രപേരെ സഹായിക്കാന്‍ സാധികജ്കും. സഹായിക്കാന്‍ തുടങ്ങിയാല്‍ എല്ലാവരേയും സഹായിക്കേണ്ടി വരും. കഷ്ടപ്പെടുന്ന പലര്‍ക്കും സഹായങ്ങള്‍ എത്തിച്ചിട്ടുണ്ട്. അത് പുറം ലോകത്തെ അറിയിച്ചിട്ടില്ലെന്നെയുള്ളു. പലരും പരിഹസിച്ചു. അവന്‍ അഹങ്കാരിയാണെന്ന് പറഞ്ഞു. എല്ലാവരേയും സഹായിക്കാന്‍ ഇറങ്ങിയാല്‍ എന്താകും എന്റെ അവസ്ഥ. -അനൂപ് പറയുന്നു.

തിരുവനന്തപുരം ശ്രീവരാഹം സ്വദേശി അനൂപിനാണ് കോടികളുടെ ഭാഗ്യം ലഭിച്ചത്.. മണക്കാട് ജങ്ഷനിലാണ് അനൂപിന്റെ ലോട്ടറി ക്കട. വെള്ളിയാഴ്ചയാണ് അനൂപ്് ഭാഗ്യക്കുറിക്കട തുടങ്ങിയത്. ഭാഗ്യദേവത കനിഞ്ഞ് അനുഗ്രഹിച്ച അനൂപില്‍ നിന്നും ലോട്ടറി എടുക്കാന്‍ നിരവധി പേരാണ് ഇവിടേക്ക് എത്തുന്നത്.

നിലവില്‍ മറ്റ് ഏജന്‍സികളില്‍നിന്ന് ടിക്കറ്റെടുത്ത് വില്‍ക്കുകയാണ്. ഉടന്‍തന്നെ സ്വന്തമായി ഏജന്‍സിയും തുടങ്ങും. ലോട്ടറിയാണ് തന്റെ ജീവിതത്തില്‍ ഭാഗ്യമെത്തിച്ചതെന്നും അതുകൊണ്ടാണ് ലോട്ടറിക്കച്ചവടംതന്നെ തുടങ്ങിയതെന്നും അനൂപ് പറയുന്നു. ഭാര്യ മായയുടെയും അനൂപിന്റെയും പേരുകളുടെ ആദ്യക്ഷരം ചേര്‍ത്ത് എം.എ. ലക്കി സെന്റര്‍ എന്നാണ് അനൂപ് തന്റെ കടയ്ക്ക് പേരിട്ടിരിക്കുന്നത്.

ഓട്ടോറിക്ഷാ ഡ്രൈവറായിരുന്ന അനൂപ്, സമ്മാനാര്‍ഹനായശേഷം കുറച്ചുനാള്‍ ഓട്ടോ ഓടിച്ചിരുന്നു. സഹോദരനാണ് ഇപ്പോള്‍ ഓട്ടോറിക്ഷ ഓടിക്കുന്നത്. പിന്നീട് ലോട്ടറിയെടുത്തപ്പോള്‍ 5000 രൂപവരെ അനൂപിന് സമ്മാനമായി ലഭിച്ചിട്ടുമുണ്ട്. 25 കോടിയുടെ ലോട്ടറി അടിച്ചപ്പോള് 15.70 കോടി രൂപയാണ് അനൂപിന് സമ്മാനത്തുകയായി ലഭിച്ചത്. അതില്‍നിന്ന് മൂന്ന് കോടിയോളം നികുതിയിനത്തില്‍ നല്‍കി. അനൂപിന് പണം കൈകാര്യംചെയ്യുന്നതില്‍ പരിശീലനം നല്‍കാമെന്ന് ലോട്ടറിവകുപ്പ് വാഗ്ദാനം ചെയ്തിരുന്നെങ്കിലും നടപ്പാക്കിയില്ല.

ാേലാട്ടറിയടിച്ചതോടെ അനൂപിന്റെ ശ്രീവരാഹത്തെ വീട്ടില്‍ സഹായാന്വേഷികള്‍ നിരന്തരം എത്തിയിരുന്നു. പരിചയക്കാര്‍മുതല്‍ അപരിചിതര്‍വരെ എത്തിയതോടെ ഇവിടെനിന്നും കുറച്ചുനാള്‍ മാറിത്താമസിച്ചു. ഇപ്പോള്‍ മണക്കാടിനടുത്ത് സ്വന്തമായി വീട് വാങ്ങി താമസിക്കുകയാണ്.