LogoLoginKerala

വിവാദങ്ങള്‍ നിറംകെടുത്തിയ സര്‍വ്വീസ് ജീവിതം; എം ശിവശങ്കരന്‍ വിരമിക്കുമ്പോള്‍!

 
m sivasankar
സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് കേന്ദ്ര ഏജന്‍സികളുടെ അന്വേഷണം, തുടര്‍ന്ന് ജയില്‍വാസം, സര്‍വീസില്‍നിന്നുള്ള സസ്‌പെന്‍ഷന്‍ എന്നിവ എം.ശിവശങ്കര്‍ നേരിട്ട ശിവശങ്കര്‍ തന്റെ ജീവിതത്തിലെ തന്നെ ഏറ്റവും മോശമായ കാലഘട്ടത്തിലൂടെയായിരുന്നു കടന്നുപോയത്. അതുകൊണ്ടുതന്നെയാവണം ഔദ്യോഗിക യാത്രയയപ്പ് വേണ്ടെന്ന് അദ്ദേഹം ചീഫ് സെക്രട്ടറിയോട് ആവശ്യപ്പെട്ടതും.

ന്നാം പിണറായി സര്‍ക്കാരിന്റെ മാസ്റ്റര്‍ ബ്രെയിന്‍ ആയിരുന്നു എന്ന ചോദ്യത്തിന് ഒറ്റ ഉത്തരം മാത്രമേയുള്ളു. മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം.ശിവശങ്കര്‍. അതിലുപരി മുഖ്യമന്ത്രിയുടെ വിശ്വസ്ഥന്‍. എന്നാല്‍ പിന്നീടങ്ങോട്ട് സര്‍ക്കാന്റെ പരമോന്നത പദവിയില്‍ നിന്നും കൂപ്പുകുത്തി സ്വര്‍ണ്ണക്കടത്ത് കേസിലെ പ്രതിപ്പട്ടിയില്‍ വരെ എത്തിയ ശിവശങ്കറിനെയായിരുന്നു കാണാനായത്. പിന്നെയും വിവാദങ്ങള്‍ വിടാതെ പിന്‍തുടര്‍ന്നു. ഇന്നിതാ മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി ആയിരുന്ന എം ശിവശങ്കര്‍ വിവാദം നിറംകെടുത്തിയ തന്റെ സര്‍വീസ് ജീവിതത്തില്‍ നിന്നും വിരമിക്കുകയാണ്.

സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് കേന്ദ്ര ഏജന്‍സികളുടെ അന്വേഷണം, തുടര്‍ന്ന് ജയില്‍വാസം, സര്‍വീസില്‍നിന്നുള്ള സസ്‌പെന്‍ഷന്‍ എന്നിവ എം.ശിവശങ്കര്‍ നേരിട്ട ശിവശങ്കര്‍ തന്റെ ജീവിതത്തിലെ തന്നെ ഏറ്റവും മോശമായ കാലഘട്ടത്തിലൂടെയായിരുന്നു കടന്നുപോയത്. അതുകൊണ്ടുതന്നെയാവണം ഔദ്യോഗിക യാത്രയയപ്പ് വേണ്ടെന്ന് അദ്ദേഹം ചീഫ് സെക്രട്ടറിയോട് ആവശ്യപ്പെട്ടതും.

ഒന്നാം പിണറായി സര്‍ക്കാരില്‍ എല്ലാം എം ശിവശങ്കറായിരുന്നു. മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി, ഐടി വകുപ്പിന്റെ ചുമതലക്കാരന്‍, സര്‍ക്കാര്‍ പ്രഖ്യാപിക്കുന്ന സ്വപ്ന പദ്ധതികള്‍ക്ക് പിന്നിലെ മാസ്റ്റര്‍ ബ്രെയിന്‍, മുഖ്യമന്ത്രിയുടെ വിശ്വസ്തന്‍, നയപരമായ വിഷയങ്ങളില്‍ പോലും കൃത്യമായി കൈകാര്യം ചെയ്യുന്ന സെക്രട്ടേറിയറ്റ് നോര്‍ത്ത് ബ്ലോക്കിലെ സൂപ്പര്‍ സെക്രട്ടറി എന്ന് തന്നെ വിശേഷിപ്പിക്കാം. ഇങ്ങനെ ഒന്നാം പിണറായി സര്‍ക്കാരിലെ ഏറ്റവും ശക്തനായ ഐ.എ.എസ് ഉദ്യോഗസ്ഥനായിരിക്കൊണ് എം.ശിവശങ്കര്‍ വിവാദ കൊടുങ്കാറ്റില്‍പെട്ടത്.

ആരും പ്രതീക്ഷിക്കാത്ത നേരത്താണ് വിവാദങ്ങള്‍ എം ശിവശങ്കറിനെ പിടിച്ചുകുലുക്കുന്നത്. സ്വര്‍ണക്കടത്ത് കേസില്‍ ആരോപണവിധേയയായ സ്വപ്ന സുരേഷുമായി അടുത്ത ബന്ധം പുലര്‍ത്തി, അവരെ സംസ്ഥാന സര്‍ക്കാരിന്റെ ഐടി വകുപ്പിന് കീഴിലെ സ്പേസ്പാര്‍ക്കില്‍ നിയമിച്ചു എന്നീ ആരോപണങ്ങളാണ് എം.ശിവശങ്കറിന് നേരെ ഉയര്‍ന്നത്. കൂടാതെ മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്ന് തിരുവനന്തപുരം വിമാനത്താവളത്തിലെ കസ്റ്റംസ് ഉദ്യോഗസ്ഥരെ സ്വാധീനിക്കാന്‍ ശ്രമമുണ്ടായി എന്ന  ആരോപണവും ഉയര്‍ന്നു. ഇതുകൂടാതെ സ്പ്രിംഗ്‌ളര്‍ മുതല്‍ ബെവ്‌കോ ആപ്പ് വരെ സര്‍ക്കാരിനെതിരെ പ്രതിഷേധങ്ങള്‍ കത്തിപ്പടര്‍ന്നപ്പോഴെല്ലാം ശിവശങ്കറായിരുന്നു കേന്ദ്രബിന്ദു. എന്നാല്‍ പ്രതിപക്ഷത്തിന്റഎയോ ഗ്രൂപ്പുകള്‍ക്കകത്തെയോ എതിര്‍പ്പുകളെയും പ്രതിഷേധങ്ങളെയും മുഖ്യമന്ത്രി കണക്കിലെടുത്തില്ല. പ്രിന്‍സിപ്പല്‍ സെക്രട്ടറിയുടെ പങ്ക് പറ്റി സ്വര്‍ണ്ണക്കടത്ത് വിവാദം മുഖ്യമന്ത്രിയുടെ ഓഫീസ് വരെ എത്തിയിട്ടും പിണറായി ശിവശങ്കറിനെ തള്ളിപ്പറഞ്ഞുമില്ല.

എന്നാല്‍ പിന്നീട് ആരോപണങ്ങളുടെ ഗുരുതര സ്വഭാവം കണക്കിലെടുക്കാണ് അദ്ദേഹത്തെ പ്രിന്‍സിപ്പല്‍സെക്രട്ടറി സ്ഥനത്തു നിന്നും ഐ.ടി സെക്രട്ടറിസ്ഥാനത്തുനിന്നും മുഖ്യമന്ത്രി മാറ്റുന്നത്. തുടര്‍ന്ന് കേന്ദ്ര ഏജന്‍സികളുടെ നിരന്തര ചോദ്യം ചെയ്യല്‍, സസ്‌പെന്‍ഷന്‍, ജയില്‍വാസം എന്നിവയിലൂടെയും എം.ശിവശങ്കര്‍ കടന്നുപോയി. എന്നാല്‍ അതിന് ശേഷം സര്‍വീസിലേക്ക് മടങ്ങിവന്നെങ്കിലും അപ്രധാന വകുപ്പുകളുടെ ചുമതലയിലേക്ക് ശിവശങ്കര്‍ ഒതുങ്ങുകയായിരുന്നു. ഇതിനിടെ അദ്ദേഹമെഴുതിയ അശ്വഥാമാവ് വെറും ഒരു ആന എന്ന അത്മകഥാസ്വഭാവമുള്ള പുസ്തകം പുറത്തു വന്നു. അതിലെ പരാമര്‍ശങ്ങളോട് സ്വപ്ന സുരേഷ് രൂക്ഷമായി പ്രതികരിച്ചത് വിവാദ പരമ്പരകള്‍ക്ക് തീകൊടുത്തു.

അങ്ങനെ ഡിപിഐ, വിദ്യാഭ്യാസം, ഊര്‍ജം എന്നീവകുപ്പുകളുടെ സെക്രട്ടറി കെ.എസ്.ഇ.ബി ചെയര്‍മാന്‍ എന്ന നിലകളിലെല്ലാം പ്രവര്‍ത്തിച്ച ഉദ്യോഗസ്ഥന്‍ ഇന്ന് ആരവങ്ങളില്ലാതെ സര്‍വീസില്‍ നിന്ന് വിരമിക്കുമ്പോള്‍ ബാക്കിയാവുന്നത് വിവാദ നായകന്‍ എന്ന പേര് മാത്രം.