LogoLoginKerala

നടിയുടെ ദേഹത്ത് സ്പര്ശിച്ചുള്ള വിദ്യാര്‍ത്ഥിയുടെ ഷോ തലവേദനയായി; ലോ കോളജിലെ യൂണിയന്‍ നേതൃത്വത്തിനോടും സംഘടനാ നേതൃത്വത്തോടും വിശദീകരണം ചോദിക്കാനാനൊരുങ്ങി എസ്.എഫ്.ഐ ജില്ലാ നേതൃത്വം

 
sss

പ്രത്യേക ലേഖകന്‍ 

കൊച്ചി: നടി അപര്‍ണാ ബാലമുരളിയുടെ തോളില്‍ കയ്യിടാന്‍ വിദ്യാര്‍ത്ഥി ശ്രമിച്ച സംഭവം വിവാദമായതോടെ പ്രസ്ഥാവന നടത്തി തടിയൂരാന്‍ എസ്.എഫ്.ഐ ജില്ലാ നേതൃത്വം. സംഭവുമായി ബന്ധപ്പെട്ട് എറണാകുളം ലോ കോളജ് എസ്.എഫ്.ഐ യൂണിറ്റ് നേതൃത്വത്തോട് വിശദീകരണം തേടിയിട്ടുണ്ട്. തങ്കം സിനിമയുടെ പ്രമോഷന്റെ ഭാഗമായി നടി അപര്‍ണാ ബാലമുരളിയും, വിനീത് ശ്രീനിവാസനും അടക്കമുള്ള താരങ്ങള്‍ ഇന്ന് രാവിലെ ലോ കോളജിലെത്തിയപ്പോഴാണ് നടിക്കൊപ്പം നിന്ന് ചിത്രം പകര്‍ത്താനുള്ള ശ്രമം വിദ്യാര്‍ത്ഥി നടത്തിയത്. എന്നാല്‍ തോളില്‍ കയ്യിടാന്‍ നടത്തിയ ശ്രമത്തെ താരം എതിര്‍ക്കുകയും ചെയ്തിരുന്നു.

 ഫോട്ടോ പകര്‍ത്തുന്നതിനിടയില്‍ നടിയുടെദേഹത്ത് വിദ്യാര്‍ത്ഥി അനുവാദമില്ലാതെ സ്പര്‍ശിച്ചതോടെ താരം തടയുകയും ഇരിപ്പിടത്തിലേക്ക് തിരിയുകയും ചെയ്തിരുന്നു. അബദ്ധം മനസിലായ വിദ്യാര്‍ത്ഥി വേദിയില്‍ അപ്പോള്‍ തന്നെ ക്ഷമാപണം നടത്തുകയും ചെയ്തിരുന്നു. എന്നാല്‍ ഓണ്‍ലൈന്‍ ചാനലുകളില്‍ വാര്‍ത്ത വ്യാപകമായി പ്രചരിച്ചതോടെയാണ് ലോകോളജ് യൂണിയന്‍ നേതൃത്വത്തോടും എസ്.എഫ്,ഐ നേതൃത്വത്തോടും സംഭവത്തിന്റെ നിജസ്ഥിതി അന്വേഷിക്കാന്‍ സംഘടന തീരുമാനിക്കുന്നത്. 

നിലവില്‍ സംഭവിച്ച കാര്യത്തെ കുറിച്ച് കുട്ടിയുടെ വിശദീകരണം തേടാനായി മാധ്യമങ്ങള്‍ ശ്രമിച്ചിരുന്നെങ്കിലും ഇതിന് കഴിഞ്ഞതുമില്ല. സോഷ്യല്‍ മീഡിയയില്‍ വിദ്യാര്‍ത്ഥിയുടെ നടപടിയെ വിമര്‍ശിച്ച് നിരവധി വിമര്‍ശനങ്ങളാണ് ഉയരുന്നത്. നടി ആയാലും ആരായാലും ഒരു സ്ത്രീയുടെ ശരീരത്തില്‍ അനുവാദമില്ലാതെ സ്പര്‍ശിക്കാന്‍ ശ്രമിക്കുന്നത്. തെറ്റാണെന്ന് പ്രതികരണവും എത്തി. വിനീത് ശ്രീനിവാസന്‍ പ്രധാന കഥാപാത്രത്തിലെത്തുന്ന തങ്കം ഉടന്‍ തന്നെ തീയറ്ററുകളിലേക്ക് എത്തും. സിനിമയുടെ പ്രചരണ പരിപാടിയുടെ ഭാഗമായിട്ടാണ് ലോ കോളജിലേക്ക് എത്തിയതും സംഭവം വിവാദമായെങ്കിലും താരം പ്രതികരണം രേഖപ്പെടുത്തിയിട്ടില്ല.