LogoLoginKerala

വയോധിക അടങ്ങുന്ന ആറംഗ കുടുംബത്തെ കോടതിവിധിയില്‍ ഒഴിപ്പിക്കാനെത്തിയപ്പോള്‍ ചെറുത്തത് നാട്ടുകാര്‍; പ്രതിഷേധം കനത്തപ്പോള്‍ ശ്രമം ഉപേക്ഷിച്ച് ആമീനും; ചേര്‍പ്പിലെ മാധവിയമ്മയെ നാട്ടുകാര്‍ തുണച്ചകഥ

 
nattukar

തൃശൂര്‍: 80 വര്‍ഷമായി വാടകക്ക് താമസിക്കുന്ന വയോധികയുള്‍പ്പെടെ 6 അംഗ കുടുംബത്തെ കോടധിവിധിയോടെ പുറത്തിറക്കുനുള്ള ശ്രമം നാട്ടുകാര്‍ ഇടപെട്ടപ്പോള്‍ പൊളിഞ്ഞു. തൃശൂര്‍ ചേര്‍പ്പ് അമ്മാടത്തായിരുന്നു സംഭവം. 80 വയസ്സുള്ള കരുവത്ത് വളപ്പില്‍ മാധവിയും മകനും ഭാര്യയും 3 പെണ്‍ മക്കളുമടങ്ങുന്ന കുടുംബത്തെ ഒഴിപ്പിക്കുവാനാണ് ഇന്നലെ കോടതി നിര്‍ദേശ പ്രകാരം ആമീന്‍ സ്ഥലത്തെത്തിയത്. ഇന്‍സ്‌പെക്ടര്‍ ടി.വി. ഷിബുവിന്റെ നേതൃത്വത്തില്‍ 50 ഓളം പൊലീസും സുരക്ഷക്കായി എത്തിയിരുന്നു. എന്നാല്‍ നാട്ടുകാര്‍ പ്രത്യക്ഷ സമരവുമായി രംഗത്തെത്തിയതോടെ ഈ ശ്രമം തകരുകയും ചെയ്തു. 

പഴയ ഷാപ്പ് പരിസരത്ത് ഒറ്റമുറി വീട്ടില്‍ താമസിക്കുന്ന കുടുംബം പ്രാരാബ്ധത്തിന്റെ നടുവിലാണ്. ഈ സമയം അസുഖബാധിതയായി കിടക്കുന്ന മാധവിയും കുടുബവും വീട് അകത്ത് നിന്ന് പൂട്ടിയരുന്നു. ഇതിനിടയില്‍ പാറളം പഞ്ചായത്ത് പ്രസിഡന്റ് സുബിത സുഭാഷിന്റെ നേതൃത്വത്തില്‍ അംഗങ്ങളും സ്ഥലത്തെത്തത്തി. 3 മാസം സാവകാശം നല്‍കിയാല്‍ ഇവര്‍ മറ്റൊരു വീട് പണിത് താമസം മാറ്റുമെന്ന് പ്രസിഡന്റ് അമീനെ അറിയിച്ചു. വെങ്ങിണിശേരി നാരായണാശ്രമം പ്രതിനിധി സ്ഥലത്തെത്തി ഇവര്‍ക്ക് 3 മാസത്തിനുള്ളില്‍ താമസ സൗകര്യമൊരുക്കാം എന്ന് ഉറപ്പ് നല്‍കിയെങ്കിലും കോടതി വിധി നടപ്പാക്കാന്‍ തന്നെ ഉദ്യോഗസ്ഥര്‍ ശ്രമിച്ചു. 

ഇതിനിടയില്‍ പുറത്ത് നിന്ന് ഓട്ടോയുമായി എത്തിയ 2 പേര്‍ വാതില്‍ പൊളിച്ചു നല്‍കാന്‍ ശ്രമിച്ചപ്പോള്‍ നാട്ടുക്കാര്‍ പ്രകോപിതരാവുകയും തുടര്‍ന്ന് സംഘര്‍ഷം അരങ്ങേറുകയുമായിരുന്നു. ആമീന് കോടതി വിധി നടപ്പാക്കാം പക്ഷേ പുറത്ത് നിന്നുള്ളവര്‍ക്ക് ഇതിന് കഴിയില്ലെന്ന് അറിയിക്കുകയും ചെയ്തു. നാട്ടുകാര്‍ പ്രകോപിതരായയതോടെ ആമീന്‍ കോടതി ഉത്തരവ് നടപ്പാക്കാതെ മടങ്ങി പോയി. കോടതി വിധി നടപ്പാക്കാന്‍ വന്നവര്‍ കൊണ്ടു വന്ന 2 ഗുണ്ടകളാണ് വീടിന്റെ വാതില്‍ ചവിട്ടി പൊളിക്കുവാന്‍ ശ്രമിച്ചതെന്നും ഇതിനെ തുടര്‍ന്നാണ് നാട്ടുാര്‍ ഇടപെട്ടതും സംഘര്‍ഷത്തിന് കാരണമായതെന്നും പഞ്ചായത്ത് അംഗം ജയിംസ് പെല്ലിശേരി ആരോപിച്ചു. സ്വന്തമായി ഒരു തുണ്ട് ഭൂമിയില്ലാത്ത കുടുംബമാണ് മാധവിയുടേത് ഇതോട് കൂടിയാണ് പഞ്ചായത്തും നാരായണാശ്രമം പ്രതിനിധികളും മാധവിയമ്മയുടെ വീട് നിര്‍മ്മാണത്തിന്  മുന്‍കൈയ്യെടുത്ത് രംഗത്തെത്തുന്നതു.