LogoLoginKerala

തലസ്ഥാന നഗരിയില്‍ ഇറങ്ങിയ കരടിയെ മയക്ക് വെടിവച്ച് കൊന്നതില്‍ വനംവകുപ്പിന്റെ വീഴ്ചയോ? തെക്ക് വില്ലന്‍ കരടി, മധ്യകേരളത്തില്‍ കാട്ട്പന്നിയും കാട്ടുകൊമ്പനും; വനംവകുപ്പ് പ്രതികൂട്ടില്‍ നില്‍ക്കുമ്പോള്‍

 
KARADI

തിരുവനന്തപുരം: നെടുമങ്ങാട് വെള്ളനാട്ട് വീട്ടിലെ കിണറ്റില്‍ വീണ കരടി മയക്കുവെടിയേറ്റ് മരിച്ച സംഭവത്തില്‍ വനം വകുപ്പിനെതിരെ ശക്തമായ പ്രതിഷേധം. അഗ്നിരക്ഷാ ഉദ്യോഗസ്ഥരുടെ സാന്നിധ്യം  ഉണ്ടായിട്ട് പോലും വനം വകുപ്പിന് കരടിയെ ജീവനോടെ പുറത്തേക്ക് എത്തിക്കാന്‍ കഴിയാത്തതില്‍ ഗുരുതര വീഴ്ച സംഭവിച്ചെന്നാണ് ആരോപണം ഉയരുന്നത്. നിറയെ വെള്ളമുള്ള കിണറ്റിലെ ജലം മോട്ടറിലൂടെ പമ്പ് ചെയ്ത് വറ്റിച്ച ശേഷം കരടിക്ക് മയക്ക് വെടി നല്‍കിയിരുന്നെങ്കില്‍ ജീവഹാനി സംഭവിക്കാതെ കരടിയെ സുരക്ഷിതാമായി സംരക്ഷിക്കമായിരുന്നു എന്നാണ് സോഷ്യല്‍ മീഡിയയില്‍ ഉയരുന്ന പരാതി. 

പക്ഷേ വനം വകുപ്പോ അഗ്നിശമനസേനയോ ഇത്തരം നടപടി ക്രമങ്ങള്‍ ഒന്നും തന്നെ ചെയ്തില്ല. പകരം വലയില്‍ കുരുങ്ങിയ കരടിയെ മയക്ക് വെടി വച്ച് പുറത്തേക്ക് എത്തിക്കാമെന്ന് ഉറപ്പിക്കുകയായിരുന്നു. എന്നാല്‍ വലയില്‍ നിന്ന് മാറി കരടി വെള്ളത്തിലേക്ക് മുങ്ങിത്താണതോടെയാണ് അഗ്നിരക്ഷാസേന ഉദ്യോഗസ്ഥന്‍ കിണറിലേക്ക് ഇറങ്ങാന്‍ ഒരുങ്ങിയത്. 

ബുധനാഴ്ച രാത്രി പന്ത്രണ്ടോടെയാണ് കണ്ണമ്പള്ളി സ്വദേശി അരുണിന്റെ വീട്ടിലെ കിണറ്റില്‍ കരടി വീണത്. വിവരമറിഞ്ഞ് സംഭവ സ്ഥലത്തെത്തിയ വനം വകുപ്പ് അധികൃതര്‍ കരടിയെ മയക്കുവെടി വച്ചെങ്കിലും കരടി വെള്ളത്തില്‍ മുങ്ങിയത് പ്രതിസന്ധിയായി. കിണറ്റിലെ വെള്ളം വറ്റിച്ച് കരടിയെ പുറത്തെത്തിക്കാനുള്ള നീക്കവും പരാജയപ്പെട്ടു. രക്ഷാപ്രവര്‍ത്തനത്തിന് ഇറങ്ങിയവര്‍ ശ്വാസതടസ്സത്തെ തുടര്‍ന്നു തിരിച്ചുകയറി. ആദ്യം കിണര്‍ വറ്റിക്കണമായിരുന്നു. അതിന് ശേഷം മയക്കുവെടി വയ്ക്കണമായിരുന്നു. ഇത് ചെയ്യാത്തതാണ് കരടിക്ക് വിനയായത്.

തിരുവനന്തപുരം നഗരത്തിന് ഏറ്റവും അടുത്തായി സ്ഥിതി ചെയ്യുന്ന വെള്ളനാട് ഗ്രാമപ്രദേശമാണ് ഇവിടേക്ക് കരടി ഇറങ്ങിയതോടെ നാട്ടുകാരും ഭീതിയിലാണ്. മൂന്നാറില്‍ കാട്ടാന ശല്യമാണ് രൂക്ഷമെങ്കില്‍ തിരുവനന്തപുരത്തും കൊല്ലത്തും കരടി ഇറങ്ങുന്നത് തുടര്‍ച്ചെയുള്ള സംഭവമാണ്. കോട്ടയെ ഇടുക്കി ജല്ലകളിലെ മലയോര കര്‍ഷകര്‍ക്ക് കാട്ടുപന്നിയും വില്ലനാകുമ്പോള്‍ വനംവകുപ്പിനെ പോയിന്റ് ചെയ്താണ് വിമര്‍ശനങ്ങള്‍ ഉയരുന്നത്. കരടിയെ പിടികൂടി കൃത്യമായി സംരക്ിക്കാന്‍ കഴിയാത്ത വനംവകുപ്പ് അധികാരികള്‍ക്ക് അരിക്കൊമ്പനെ എങ്ങനെ മെരുക്കാന്‍ സാധിക്കുമെന്നാണ് സോഷ്യല്‍ മീഡിയ വഴിയുള്ള പരിഹാസം.

ബുധനാഴ്ച രാത്രി കോഴിയെ പിടിക്കുന്നതിനിടെയാണ് കരടി കിണറ്റില്‍ വീണത്. തൊട്ടടുത്തുള്ള വനത്തില്‍ നിന്നാണ് കരടി എത്തിയതെന്നാണ് നിഗമനം. അരുണിന്റെ അയല്‍വാസിയുടെ വീട്ടിലെ രണ്ടു കോഴികളെ കരടി പിടികൂടി. മൂന്നാമത്തെ കോഴിയെ പിടിക്കാന്‍ ശ്രമിച്ചപ്പോള്‍ കിണറിന്റെ വക്കത്തേക്ക് കോഴി പറന്നുനിന്നു. ഇതിനെ പിടിക്കുന്നതിനിടെ കരടി കിണറ്റിലേക്ക് വീഴുകയായിരുന്നു.