LogoLoginKerala

മധ്യപ്രദേശില്‍ ബിജെപിക്ക് അധികാരം നഷ്ടമാകും! തെലങ്കാനയില്‍ കോണ്‍ഗ്രസ് വരും! ആദ്യ തെരഞ്ഞെടുപ്പ് സര്‍വെ ഫലം ബിജെപിക്ക് തിരിച്ചടി

 
election survey
ഛത്തീസ്ഗഢില്‍ കോണ്‍ഗ്രസിന് ഭരണ തുടര്‍ച്ചക്ക് സാധ്യതയുണ്ടെന്നും അഭിപ്രായ സര്‍വെ രേഖപ്പെടുത്തുന്നു. മധ്യപ്രദേശില്‍ കാണ്‍ഗ്രസ് 113 മുതല്‍ 125 വരെ സീറ്റുകള്‍ നേടാമെന്നാണ് സി വോട്ടര്‍ അഭിപ്രായ സര്‍വെ പറയുന്നു. ബി.ജെ.പിക്ക് 104 മുതല്‍ 116 വരെ സീറ്റുകള്‍ ലഭിച്ചേക്കാം, ബി.എസ്.പി പൂജ്യം മുതല്‍ രണ്ട് വരെയും മറ്റുള്ളവര്‍ പൂജ്യം മുതല്‍ മൂന്ന് വരെയും സീറ്റുകള്‍ നേടിയേക്കാമെന്നും സര്‍വെ പറയുന്നു.

ലോക്‌സഭ തെരഞ്ഞെടുപ്പിന് മുമ്പ് അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിരിക്കുകയാണ്. മധ്യപ്രദേശ്- 230, രാജസ്ഥാന്‍-200, തെലങ്കാന-119, ഛത്തീസ്ഗഢ്-90, മിസോറം-40 എന്നീ നിയമസഭ സീറ്റുകളിലാണ് തെരഞ്ഞെടുപ്പ് നടക്കുക. രാജ്യം ഒന്നടങ്കം ഉറ്റുനോക്കുന്ന ഈ തിരഞെഞെടുപ്പില്‍ ഒരുപോലെ പ്രതീക്ഷപുലര്‍ത്തുകയാണ് കോണ്‍ഗ്രസും ബിജെപിയും.

മിസോറാമില്‍ മിസോ നാഷണല്‍ ഫ്രണ്ടാണ് അധികാരത്തിലുള്ളത്. തെലങ്കാനയില്‍ ബി.ആര്‍.എസും മധ്യപ്രദേശില്‍ ബി.ജെ.പിയും ഛത്തീസ്ഗഡ്, രാജസ്ഥാന്‍ സംസ്ഥാനങ്ങളില്‍ കോണ്‍ഗ്രസുമാണ് അധികാരത്തിലുള്ളത്. ലോക്‌സഭാ തെരഞ്ഞെടുപ്പിന് മാസങ്ങള്‍ മാത്രം അവശേഷിക്കെ നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പുകളായതിനാല്‍ അതീവ പ്രാധാന്യത്തോടെയാണ് അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പിനെ ബി.ജെ.പിയും കോണ്‍ഗ്രസും കാണുന്നത്. എന്‍.ഡി.എ. - ഇന്ത്യ മുന്നണികളുടെ പരീക്ഷണം കൂടിയാകും അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ്. തെരഞ്ഞെടുപ്പില്‍ ജയം ഇന്ത്യക്കോ അതോ ഭാരതത്തിനോ എന്നതാണ് ഏവരും ഉറ്റുനോക്കുന്നത്.

എന്നാല്‍ ലോക്‌സഭ തെരഞ്ഞെടുപ്പിന് മുമ്പ് നടക്കുന്ന അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പിലെ ആദ്യ അഭിപ്രായ സര്‍വേയില്‍ കോണ്‍ഗ്രിസിന് മുന്‍തൂക്കം. തെരഞ്ഞെടുപ്പ് നടക്കുന്ന രാജസ്ഥാന്‍ ഒഴികെയുള്ള സംസ്ഥാനങ്ങളുടെ പുറത്തുവന്ന എ.ബി.പി- സി വോട്ടര്‍ അഭിപ്രായ സര്‍വെയില്‍ മധ്യപ്രദേശില്‍ ബി.ജെ.പിക്ക് അധികാരം നഷ്ടമാകാന്‍ സധ്യയുണ്ടെന്നും തെലങ്കാനയില്‍ കോണ്‍ഗ്രസ് അധികാരത്തിലെത്തുമെന്നും പ്രവചിക്കുന്നു.

ഛത്തീസ്ഗഢില്‍ കോണ്‍ഗ്രസിന് ഭരണ തുടര്‍ച്ചക്ക് സാധ്യതയുണ്ടെന്നും അഭിപ്രായ സര്‍വെ രേഖപ്പെടുത്തുന്നു. മധ്യപ്രദേശില്‍ കാണ്‍ഗ്രസ് 113 മുതല്‍ 125 വരെ സീറ്റുകള്‍ നേടാമെന്നാണ് സി വോട്ടര്‍ അഭിപ്രായ സര്‍വെ പറയുന്നു. ബി.ജെ.പിക്ക് 104 മുതല്‍ 116 വരെ സീറ്റുകള്‍ ലഭിച്ചേക്കാം, ബി.എസ്.പി പൂജ്യം മുതല്‍ രണ്ട് വരെയും മറ്റുള്ളവര്‍ പൂജ്യം മുതല്‍ മൂന്ന് വരെയും സീറ്റുകള്‍ നേടിയേക്കാമെന്നും സര്‍വെ പറയുന്നു.

തെലങ്കാന സംസ്ഥാന രൂപീകരണത്തിന്റെ നേട്ടം കോണ്‍ഗ്രസിന് ഈ തെരഞ്ഞെടുപ്പിലാണ് ഗുണം ചെയ്യുക എന്നാണ് സര്‍വെ നല്‍കുന്ന സൂചനകള്‍. കോണ്‍ഗ്രസ് 48 മുതല്‍ 60 സീറ്റുകള്‍ വരെ നേടി അധികാരം നേടിയേക്കാം. ബി.ജെ.പിക്ക് സംസ്ഥാനത്ത് അഞ്ച് മുതല്‍ 11 സീറ്റുകള്‍ വരെയാകും പരമാവധി നേടാന്‍ സാധിക്കുകയെന്നും, ഭരണത്തിലുള്ള ചന്ദ്രശേഖര റാവുവിന്റെ ബി.ആര്‍.എസിന് 43 മുതല്‍ 55 വരെ സീറ്റിലേക്ക് ഒതുങ്ങുമെന്നും സര്‍വെ പ്രവചിക്കുന്നു.

ഛത്തീസ്ഗഢില്‍ കോണ്‍ഗ്രസ് കടുത്ത പോരാട്ടം നേരിടുമെന്നും എ.ബി.പി  സി വോട്ടര്‍ പ്രവചനം പറയുന്നും. ഇവിടെ കോണ്‍ഗ്രസ് 45 മുതല്‍ 51 വരെ സീറ്റുകള്‍ നേടാമെന്നും, ബി.ജെ.പി 39 മുതല്‍ 45 വരെ സീറ്റുകള്‍ നേടിയേക്കുമെന്നും പ്രവചിക്കുന്നു. മിസോറാമില്‍ തൂക്കുസഭയെന്നാണ് പ്രവചനം. ഭരണകക്ഷിയായ എം.എന്‍.എഫ് 13 മുതല്‍ 17 വരെ സീറ്റുകള്‍ നേടാമെന്നും കോണ്‍ഗ്രസിനാകട്ടെ 10 മുതല്‍ 14 സീറ്റുകള്‍ വരെ ലഭിച്ചേക്കാമെന്നും പ്രവചിക്കുന്നു.