LogoLoginKerala

ആദ്യം സാര്‍ എന്റെ ഷര്‍ട്ടില്‍ കയറിപ്പിടിച്ചു, പിന്നീട് ഷര്‍ട്ടിനുള്ളിലൂടെ കയ്യിട്ട് ബാഡ് ടച്ച് നടത്തി; അധ്യാപകന്റെ മോശം പെരുമാറ്റത്തില്‍ പരാതിയുമായി സീരിയല്‍ ബാലതാരം

 
child
ബാഡ് ടച്ചും ഗുഡ് ടച്ചും തിരിച്ചറിയുന്ന പ്രായമായ ബാലതാരം തന്റെ പിതാവിനോട് കാര്യം പറഞ്ഞു. പാലക്കാട് ചിറ്റൂര്‍ തേക്കേഗ്രാമം പാഠശാല സംസ്‌കൃതം സ്‌കൂളിലെ കണക്ക് അധ്യാപപകനായ ജയശീലനെതിരെ ആയിരുന്നു കുട്ടിയുടെ വെളിപ്പെടുത്തല്‍.

പാലക്കാട്: ആദ്യം സാര്‍ എന്റെ ഷര്‍ട്ടില്‍ കയറിപ്പിടിച്ചു, പിന്നീട് ഷര്‍ട്ടിനുള്ളിലൂടെ കയ്യിട്ട് ബാഡ് ടച്ച് നടത്തി. പാലക്കാട് ഒരു ഒന്‍പതാം ക്ലാസുകാരന്‍ പിതാവിനോട് നടത്തിയ വെളിപ്പെടുത്തലാണിത്. വെളിപ്പെടുത്തിയത് നിരവധി സീരിയലുകളില്‍ ബാലതാരമായി എത്തിയ കുട്ടി കൂടിയാണ്. ശ്രദ്ധേയമായ വേഷങ്ങല്‍ സുപരിചിതനായി മാറിയ ബാലതാരത്തിനാണ് അധ്യാപകനില്‍ നിന്ന് മോശം അനുഭവമുണ്ടായത്. കണക്ക് മാഷിന്റെ കണക്കുകൂട്ടുകളെ തെറ്റിച്ച് കൊണ്ട് വിദ്യാര്‍ത്ഥി അധ്യാപകനോട് കയര്‍ത്തു. എന്റെ ശരീരത്തില്‍ തൊടുന്നത് ഇഷ്ടമല്ലെന്ന് വാണിങ്ങും നല്‍കി. എന്നിട്ടും അധ്യാപകന്‍ കൂട്ടാക്കിയില്ല നിന്റെ തലമുടി അടിപൊളിയാണല്ലോ എന്നായി അടുത്ത ചോദ്യം പിന്നീട് തലോടലും. 

ബാഡ് ടച്ചും ഗുഡ് ടച്ചും തിരിച്ചറിയുന്ന പ്രായമായ ബാലതാരം തന്റെ പിതാവിനോട് കാര്യം പറഞ്ഞു. പാലക്കാട് ചിറ്റൂര്‍ തേക്കേഗ്രാമം പാഠശാല സംസ്‌കൃതം സ്‌കൂളിലെ കണക്ക് അധ്യാപപകനായ ജയശീലനെതിരെ ആയിരുന്നു കുട്ടിയുടെ വെളിപ്പെടുത്തല്‍. അധ്യാപകനെ കുട്ടി വിലക്കിയതില്‍ കലി പൂണ്ടതോടെ സീനിയര്‍ വിദ്യാര്‍ത്ഥികളെ ഉപയോഗിച്ച് റാഗിങ്ങ് നടത്തിയതിന് പിന്നിലും അധ്യാപകന് ഇടപെടലുണ്ടെന്ന് കുട്ടി ആരോപണവുമുന്നയിച്ചു. നാട്ടില്‍ പുരോഗമന മുഖം, മാന്യന്‍ എന്നിങ്ങനെ തിളങ്ങിയ മാഷിനെതിരെ കുട്ടിയുടെ പിതാവ് ചിറ്റൂര്‍ പൊലീസില്‍ പരാതിയും നല്‍കി.  

പത്താം ക്ലാസ് വിദ്യാര്‍ത്ഥികള്‍ ഒന്‍പതാം ക്ലാസുകാരനെ റാഗ് ചെയ്ത വിഷയം  മാത്രമായി പൊലീസ് ഈ കേസിനെ ഒതുക്കി തീര്‍ക്കാന്‍ മുതിര്‍ന്നപ്പോള്‍ കുട്ടിയുടെ പിതാവ് പിന്നോട്ട് പോയില്ല. നിയമത്തിന്റെ ഏതറ്റം വരെ പോകുമെന്നും വിമുക്തഭടനായിട്ടുള്ള കുട്ടിയുടെ പിതാവ് ഗിരീഷ് ബാബു തീരുമാനിക്കുന്നു. ഇതോടെ സെപ്റ്റംബറില്‍ നടന്ന സംഭവത്തിന് പൊലീസ് നവംബര്‍ 2ന് എഫ്.ഐ.ആറിട്ടും. കേസ് അന്വേഷണം ഇന്നും ഒരു ഘട്ടത്തിലേക്കും എത്തിയിട്ടില്ല. തിരക്കുമ്പോള്‍ പറയുന്നത് ഞങ്ങള്‍ അന്വേഷിക്കുകയാണെന്ന്.

പരാതിയുമായി പിതാവിന്റെ വഴി

റാഗിങ്ങ് കേസിനൊപ്പം വിദ്യാര്‍ത്ഥിയെ കടന്ന് പിടിക്കാന്‍ ശ്രമിച്ച അധ്യാപകനെതിരെ പരാതി ഉന്നയിച്ചിട്ട് പോലും സ്‌കൂള്‍ മാനേജ്‌മെന്റോ ക്ലാസ് ടീച്ചറോ നടപടിയെടുക്കാന്‍ തയ്യാറായിരുന്നില്ല. തന്ത്രപരമായി അധ്യാപകനെ രക്ഷിക്കാനുള്ള നീക്കം നടത്തിയതെന്ന് കുട്ടിയുടെ പിതാവ് ആരോപിക്കുന്നത്. സ്‌കൂളില്‍ ബാലതാരത്തിനെതിരെ നടന്ന റാഗിങ്ങോടെയാണ് പരാതിപ്പെടാന്‍ തയ്യാറായത്. എന്നാല്‍ റാഗിങ്ങിന് എതിരെ മാത്രമേ കേസെടുക്കാന്‍ പൊലീസ് ആദ്യഘട്ടത്തില്‍ കൂട്ടാക്കിയുള്ളു എന്നാണ് ബാലതാരത്തിന്റെ പിതാവ് ഉന്നയിക്കുന്ന ആക്ഷേപം. 

പരാതിയുമായി ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി, പൊലീസ് മാധാവി തുടങ്ങി എല്ലാവര്‍ക്കും പരാതി പോയതോടെയാണ് സംഭവത്തില്‍ പൊലീസ് ഇടപെടലിന് തന്നെ തയ്യാറാകുന്നത്. റാഗിങ്ങും അധ്യാപകനില്‍ നിന്നുള്ള മോശം അനുഭവവും റിപ്പോര്‍ട്ട് ചെയ്യാതിരുന്ന ഹെഡ്മിസ്ട്രിസിനും ക്ലാസ് ടീച്ചറിനുമെതിരെ നടപടി സ്വീകരിക്കണമെന്നും കുട്ടിയുടെ പിതാവ് പാരാതിയും നല്‍കി. വിഷയം ഹൈക്കോടതി പരിഗണനയില്‍ വരെ എത്തിയതോടെയാണ് അധ്യാപകനായ ജയശീലനെതിരെ നടപടിയെടുക്കാന്‍ പൊലീസ് വൈകുന്നതില്‍ ചോദ്യം ചെയ്ത് കുട്ടിയും പിതാവും രംഗത്തെത്തുന്നത്.