LogoLoginKerala

അരിക്കൊമ്പന്‍ അവശന്‍, കാലിന് പരിക്കേല്‍പിച്ചു, ചുറ്റും കിടങ്ങ് കുഴിച്ച് തളച്ചിട്ടിരിക്കുന്നു

സുപ്രീം കോടതിയെ സമീപിക്കുകയാണെന്ന് ശാസ്ത്രജ്ഞനായ ഡിജോ തോമസ്
 
arikomban


 

തിരുവനന്തപുരം- മൂന്നാഴ്ചകൊണ്ട് അരിക്കൊമ്പന്‍ അരിയൊന്നും വേണ്ടാത്ത കാട്ടിലൂടെ ദീര്‍ഘസവാരി നടത്താത്ത പാവത്താനായി മാറിയെന്ന തമിഴ്‌നാടിന്റെ വാദം അംഗീകരിക്കാതെ അരിക്കൊമ്പന്‍ ഫാന്‍സ് നിയമനടപടികളുമായി മുന്നോട്ട്. കെയര്‍ ആന്റ് കണ്‍സേണ്‍ ഫോര്‍ അനിമല്‍സിന്റെ റബേക്ക ജോസഫും സാറാ റോബിനും പിന്നാലെ കണ്‍സര്‍വേഷന്‍ ബയോളജിസ്റ്റും  ശാസ്ത്രജ്ഞനുമായ ഡിജോ തോമസും അരിക്കൊമ്പന് വേണ്ടി സുപ്രീം കോടതിയില്‍ ഹര്‍ജി നല്‍കുമെന്ന് അറിയിച്ചിരിക്കുകയാണ്. 

കാട്ടു മൃഗങ്ങള്‍ക്കാരി രണ്ട് പതിറ്റാണ്ടോളം കാടുകളൂടെ പ്രതിഫലം ഇല്ലാതെ ഗവേഷണം നടത്തുന്ന ആളാണ് ഡിജോ തോമസ്. നീലഗിരി കടുവ അടക്കം പുതിയ മൃഗങ്ങളേ കാട്ടില്‍ കണ്ടെത്തി ലോക ശ്രദ്ധ നേടിയ വിദഗ്ന്‍ കൂടിയായ ഡിജോ തോമസ് അരിക്കൊമ്പന്‍ വിഷയത്തില്‍ തമിഴ്‌നാട് വനംവകുപ്പിന്റെ വാദങ്ങള്‍ തട്ടിപ്പാണെന്ന നിലപാടിലാണ്. ആന ശാന്തനായി പുല്ലു തിന്നുകൊണ്ട് നില്‍ക്കുന്ന ചിത്രങ്ങള്‍ കാണിച്ച് തമിഴ്‌നാട് ജനങ്ങളെയും കോടതികളെയും കബളിപ്പിക്കുകയാണെന്ന് ഡിജോ തോമസ് പറയുന്നു. 

അരിക്കൊമ്പന്റെ നിലവിലെ നില യഥാര്‍ഥത്തില്‍ ആശങ്കാജനമാണ്. ഇങ്ങിനെ പോയാല്‍ അരിക്കൊമ്പന്‍ ചെരിഞ്ഞേക്കാന്‍ വരെ സാധ്യതയുണ്ടെന്നും ഡിജോ തോമസ് പറയുന്നു്. ആന നടക്കാതിരിക്കാന്‍ കാലിനു പരിക്കേള്‍ല്‍പ്പിച്ചിട്ടുണ്ട്. അതുകൊണ്ടാണ് അത് വനത്തിലൂടെ സഞ്ചരിക്കാതെ ചെറിയൊരു ചുറ്റുവട്ടത്തില്‍ തന്നെ തങ്ങുന്നത്. ആനയേ നിലവില്‍ ഉള്ള സ്ഥലത്തിനു പുറത്ത് കടക്കാതെ ട്രഞ്ച് എടുത്ത് പൂട്ടിയിരിക്കുകയാണെന്നും ഡിജോ ജോണ്‍ സംശയിക്കുന്നു. ആന മെലിഞ്ഞു എന്നും ക്ഷീണാവസ്ഥയില്‍ എന്നും കാഴ്ചയില്‍ വ്യക്തമാണ്. ആന സന്തോഷവാനാണെന്ന പ്രസ്താവന അംഗീകരിക്കാന്‍ സാധിക്കില്ല. പൂര്‍ണ ആരോഗ്യമുള്ള കാട്ടാനയും അങ്ങനെ നില്‍ക്കില്ല. ആനയെ വിടാതെ വനം വകുപ്പ് തടഞ്ഞ് വെച്ചിരിക്കുകയാണ്. ആനക്ക് പരിക്കുണ്ടെന്ന കാര്യത്തില്‍ ഉറച്ചു നില്‍ക്കുന്നെന്നും അദ്ദേഹം പറയുന്നു.

മൃഗസ്‌നേഹികളില്‍ ചിലര്‍ തമിഴ്‌നാട് വനംവകുപ്പിന്റെ കണ്ണുവെട്ടിച്ച് അരിക്കൊമ്പന്‍ നില്‍ക്കുന്ന സ്ഥലത്തെ കാഴ്ചകള്‍ കണ്ടെന്നും തമിഴ്‌നാട് പ്രചരിപ്പിക്കുന്നതിന് വിരുദ്ധമായ കാഴ്ചകളാണ് അവിടെ കാണാന്‍ സാധിച്ചതെന്നും ഡിജോ ജോണ്‍ പറയുന്നു.

കേസ് സുപ്രീം കോടതിയില്‍ വരാന്‍ പോകുന്നതു മനസ്സിലാക്കിയാണ് തമിഴ്‌നാട് വനംവകുപ്പ് അരിക്കൊമ്പന്റെ ചിത്രങ്ങള്‍ പ്രചരിപ്പിച്ച് അവന്‍ സസുഖം വാഴുകയാണെന്ന പ്രതീതി സൃഷ്ടിക്കുന്നതെന്ന് റബേക്ക ജോസഫും സാറാ റോബിനും പറയുന്നു. അരിക്കൊമ്പന്റെ വ്യാജചിത്രങ്ങള്‍ പോലും അവര്‍ പ്രചരിപ്പിച്ചത് ഇക്കാര്യത്തില്‍ അവര്‍ക്ക് എന്തോ മറച്ചുപിടിക്കാനുള്ളതുകൊണ്ടാണെന്ന് അവര്‍ കുറ്റപ്പെടുത്തി.