LogoLoginKerala

ക്രിമിനല്‍ കുറ്റമാകേണ്ട നടപടി സസ്‌പെന്‍ഷനില്‍ ഒതുങ്ങിയത് അപര്‍ണയ്ക്ക് പരാതിയില്ലാത്തതിനാല്‍; വിദ്യാര്‍ത്ഥിയെ ശിക്ഷിച്ച് തടിയൂരി സ്റ്റാഫ് കൗണ്‍സിലും വിദ്യാര്‍ത്ഥി യൂണിയനും

 
APARNA BALAMURALI

കൊച്ചി: നടി അപര്‍ണ ബാലമുരളിയോട് അപമര്യാദയായി പെരുമാറിയ സംഭവത്തില്‍ വിദ്യാര്‍ത്ഥിയെ സസ്പെസ്ന്‍ഡ് ചെയ്ത് ലോ കോളജും കോളജ് യൂണിയനും തടിയൂരി. അനുവാദമില്ലാതെ സ്ത്രിയുടെ ശരീരത്തില്‍ കയറിപ്പിടിക്കാന്ഡ ശ്രമിക്കുന്നത് ക്രിമിനല്‍ കുറ്റമാണെന്ന വസ്തുത  നിലനില്‍ക്കെയാണ് സസ്‌പെന്‍ഷന്‍ നാടകവുമായി കോളജ് നീക്കം. സ്റ്റാഫ് കൗണ്‍സിലിന്റെ നീക്കത്തിന് പിന്നാലെയാണ് വിദ്യാര്‍ത്ഥിയെ സ്സ്‌പെന്റ് ചെയ്യാന്‍ നടപടിയെത്തിയത്.  ലോ കോളജിലെ രണ്ടാംവര്‍ഷ എല്‍.എല്‍.ബി വിദ്യാര്‍ത്ഥി വിഷ്ണുവിനെയാണ് സസ്പെന്‍ഡ് ചെയ്തത്. കോളജ് യൂനിയനുമായി ചേര്‍ന്ന് സിനിമ പ്രമോഷന്റെ ഭാഗമായി നടത്തിയ ചടങ്ങിലാണ് വിഷ്ണു അപര്‍ണയോട് മോശമായി പെരുമാറിയത്. അനുവാദമില്ലാതെ സ്പര്‍ശിക്കാന്‍ ശ്രമിച്ചത് നടി തടയാന്‍ ശ്രമിച്ചിട്ടും കൂട്ടാക്കാതെ വിദ്യാര്‍ത്ഥി നടിയെ കയറിപ്പിടിക്കാനുള്ള ശ്രമങ്ങള്‍ നടത്തുകയായിരുന്നു. ചിത്രം പകര്‍ത്താന്‍ മാത്രമാണ് ശ്രമിച്ചതെന്നും തെറ്റായ അര്‍ത്ഥത്തിലല്ല ശരീരത്തില്‍ സ്പര്ശിച്ചതെന്നുമായിരുന്നു വിദ്യാര്‍ത്ഥിയുടെ ്മറുപടി സംഭവം വിവാദമായതിന് പിന്നാലെ കോളജ് യൂണിയനും എസ്.എഫ്.ഐ ജില്ലാ നേതൃത്വവും വിദ്യാര്‍ത്ഥിക്കെതിരെ രംഗത്തെത്തിയിരുന്നു.

ലോ കോളജ് എസ്.എഫ്.ഐ നേതൃത്വത്തിനോടും വിദ്യാര്‍ത്ഥി യൂണിയനോടുമായിരുന്നു സംഭവത്തില്‍ എസ്.എഫ്.ഐ വിശദീകരണം നേടിയിരുന്നത്. എസ്.എഫ്. ഐ  ഭരിക്കുന്ന ക്യാമ്പസിലാണ് ഇത്തരത്തില്‍ സംഭവം അരങ്ങേറിയത്. സ്വാഭാവികമായും ഓണ്‌ലൈന്‍ മീഡിയകള്‍ വാര്‍ത്ത ഏറ്റെടുത്തതോടെ യൂണയനും പ്രസ്തുത സംഭവം ക്ഷീണമുണ്ടാക്കിയിരുന്നു.

പൂവ് നല്‍കാന്‍ വേദിയിലേക്ക് കയറിവന്ന വിദ്യാര്‍ത്ഥി അപര്‍ണക്ക് ഹസ്തദാനം ചെയ്തശേഷം തോളില്‍ കൈയിടാന്‍ ശ്രമിക്കുകയായിരുന്നു. സംഭവം ഗൗരവത്തോടെയാണ് കാണുന്നതെന്ന് ലോ കോളജ് യൂനിയന്‍ നേതൃത്വം വിശദീകരിക്കുകയും ചെയ്തു. നടന്‍ വിനീത് ശ്രീനിവാസന്‍, സംഗീത സംവിധായകന്‍ ബിജിപാല്‍ എന്നിവരും വേദിയിലുണ്ടായിരുന്നു. പിന്നീട് അപര്‍ണയോട് മാപ്പ് പറയാനായി വിഷ്ണു വീണ്ടും വേദിയില്‍ എത്തി. എന്നാല്‍ അപര്‍ണയോട് കൈ നല്‍കാന്‍ ആവശ്യപ്പെട്ടപ്പോള്‍ അവര്‍ വിസമ്മതിച്ചു. പിന്നാലെ ഒപ്പമുണ്ടായിരുന്ന നടന്‍ വിനീത് ശ്രീനിവാസനു കൈ കൊടുക്കാനായി ശ്രമം. കൈ കൊടുക്കാതെ, കുഴപ്പമില്ല, പോകൂ എന്നായിരുന്നു വിനീത് ശ്രീനിവാസന്റെ പ്രതികരണം.

അനുവാദമില്ലാതെ താരത്തെ സ്പര്‍ശിക്കാന്‍ ശ്രമിച്ച വിദ്യാര്‍ത്ഥിക്കു നേരെ കടുത്ത വിമര്‍ശനമുയര്‍ന്നിരുന്നു. ലോ കോളജില്‍ വെച്ച് ഇങ്ങനെ സംഭവിച്ചു എന്നതില്‍ ഞെട്ടിപ്പോയെന്ന് പിന്നീട് അപര്‍ണ ബാലമുരളി പ്രതികരിച്ചിരുന്നു. ഒരു സ്ത്രീയുടെ സമ്മതം ചോദിക്കാതെ അവരുടെ ദേഹത്തു കൈവയ്ക്കുന്നതു ശരിയല്ലെന്ന് ഒരു ലോ കോളജ് വിദ്യാര്‍ത്ഥി മനസ്സിലാക്കിയില്ലെന്നതു ഗുരുതരമാണ്. കൈപിടിച്ച് എഴുന്നേല്‍പിച്ചതുതന്നെ ശരിയല്ല. പിന്നീടാണു കൈ ദേഹത്തുവച്ചു നിര്‍ത്താന്‍ നോക്കിയത്. ഇതൊന്നും ഒരു സ്ത്രീയോടു കാണിക്കേണ്ട മര്യാദയല്ല. ഞാന്‍ പരാതിപ്പെടുന്നില്ല. പിന്നാലെ പോകാന്‍ സമയമില്ലെന്നതാണു കാരണം. എന്റെ എതിര്‍പ്പുതന്നെയാണ് ഇപ്പോഴത്തെ മറുപടി അപര്‍ണ പറഞ്ഞു. സംഘാടകരോടു പരിഭവമില്ലെന്നും സംഭവം നടന്ന ഉടനെയും പിന്നീടും അവര്‍ ഖേദം അറിയിച്ചതായും അപര്‍ണ പറഞ്ഞു.

തുടര്‍ന്ന് സംഭവത്തില്‍ ഖേദം പ്രകടിപ്പിച്ച് എറണാകുളം ഗവ. ലോ കോളേജ് യൂണിയനും രംഗത്തെത്തിയിരുന്നു. സിനിമാ താരത്തിന് നേരെ വിദ്യാര്‍ത്ഥികളില്‍ ഒരാളില്‍ നിന്നും ഉണ്ടായ അനിഷ്ട സംഭവം ഏറെ ഖേദകരമാണെന്ന് യൂണിയന്‍ പറഞ്ഞു. സംഭവ സമയത്ത് തന്നെ യൂണിയന്‍ ഭാരവാഹി അത്തരത്തിലുള്ള പെരുമാറ്റത്തെ തടുക്കാന്‍ ശ്രമിക്കുകയും യൂണിയന്റെ ഭാഗത്ത് നിന്നും ഖേദം അറിയിക്കുകയും ചെയ്തിരുന്നു. ഈ സംഭവവുമായി ബന്ധപ്പെട്ട് താരത്തിന് ഉണ്ടായ പ്രയാസത്തില്‍ കോളേജ് യൂണിയന്‍ നിര്‍വ്യാജം ഖേദം പ്രകടിപ്പിക്കുന്നെന്നും കോളജ് യൂണിയന്‍ വ്യക്തമാക്കി.സോഷ്യല്‍മീഡിയയിലൂടെയാണ് യൂണിയന്‍ ഖേദപ്രകടനം നടത്തിയത്.