LogoLoginKerala

മരുന്നുകളോട് പ്രതികരിക്കുന്നെന്ന് ഡോക്ടര്‍മാര്‍; മൂന്ന് ദിവസമായി വെന്റിലേറ്ററിയലും; ഇന്നസെന്റിന്റെ തിരിച്ചുവരവിനായി പ്രാര്‍ത്ഥിച്ച് സിനിമാ ലോകവും

 
inn

താമാരാക്ഷന്‍ പിള്ള 

കൊച്ചി: പ്രമുഖ നടനും മുന്‍ എപിയുമായ ഇന്നസെന്റ് ആശുപത്രിയില്‍ ചികിത്സ തുടരുകയാണ്. എന്നാല്‍ ആദ്ദേഹത്തിന്റെ ആരോഗ്യസ്ഥിതിയില്‍ മാറ്റമുള്ളതായി ഡോക്ടര്‍മാരുടെ ആദ്യ പ്രതികരണം. അര്‍ബുദത്തെ തുടര്‍ന്നുണ്ടായ ശാരീരിക അസ്വസ്ഥതകള്‍ മൂലം ഒരാഴ്ച മുന്‍പായിരുന്ന അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലാണ് നടനെ പ്രവേശിപ്പിച്ചിരിക്കുന്നത്. ഇന്ന് വൈകീട്ടോടെ അദ്ദേഹത്തിന്റെ ആരോഗ്യനില അല്‍പം ഗുരുതരമായെന്നും എന്നാല്‍ അദ്ദേഹം മരുന്നുകളോട് പ്രതികരിക്കുന്നുണ്ടെന്നുമാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.


കൊച്ചി ലേക് ഷോര്‍ ആശുപത്രിയില്‍ വെന്റിലേറ്ററിലാണ് ചികില്‍സ. അണുബാധ പ്രതിസന്ധി സൃഷ്ടിക്കാതിരിക്കാനാണ് വെന്റിലേറ്ററില്‍ പ്രവേശിപ്പിച്ചിരിക്കുന്നത്. രണ്ട് ദിവസം കൊണ്ട് ചികില്‍സാ പുരോഗതി വ്യക്തമാകുമെന്ന പ്രതീക്ഷയിലാണ് ഡോക്ടര്‍മാര്‍. കഴിഞ്ഞ രണ്ട് ദിവസമായി ചികില്‍സകളോട് അനുകൂലമായി പ്രതികരിക്കുന്നുണ്ട്.

ക്യാന്‍സറുമായുള്ള ആകുലതകളൊന്നും ഇന്നസെന്റിനെ നിലവില്‍ അലട്ടുന്നില്ല. ഇതും പ്രതീക്ഷയാണ്. മൂന്ന് തവണ നടന് കോവിഡ് വന്നു. ഇത് കാരണം ഇന്നസെന്റിന്റെ രോഗ പ്രതിരോധ ശേഷിയില്‍ വലിയ കുറവുണ്ടായിട്ടുണ്ട്. ഇതാണ് ന്യുമോണിയ കലശലാകാന്‍ കാരണമെന്നാണ് വിലയിരുത്തല്‍. ശ്വാസകോശത്തിന്റെ പ്രവര്‍ത്തനത്തെ ഇത് ബാധിച്ചു. ഈ സാഹചര്യത്തിലാണ് ആശുപത്രിയിലേക്ക് മാറ്റിയത്. കുടുംബാഗങ്ങളും സിനിമാക്കാരും ഡോക്ടര്‍മാരുമായി നിരന്തരം ആശയവിനിമയം നടത്തുന്നുണ്ട്. അണുബാധ ഉടന്‍ നിയന്ത്രണ വിധേയമാകുമെന്നാണ് ഏവരുടേയും പ്രതീക്ഷ.

കാന്‍സര്‍ രോഗത്തെ ഇച്ഛാശക്തിയോടെ നേരിട്ട വ്യക്തിയായിട്ടാണ് ഇന്നസെന്റ് അറിയപ്പെടുന്നത്. കാന്‍സര്‍ വാര്‍ഡിലെ ചിരി എന്നത് ഉള്‍പ്പടേയുള്ള പുസ്തകങ്ങളും അദ്ദേഹം എഴുതിയിട്ടുണ്ട്. എംപിയായപ്പോള്‍ പാര്‍ട്ടിക്ക് നാല് വോട്ട് പിടിക്കാനല്ല ശ്രമിച്ചതെന്നും അഞ്ചിടത്ത് കാന്‍സര്‍ പരിശോധന സംവിധാനങ്ങള്‍ സ്ഥാപിച്ചുവെന്നും അദ്ദേഹം പിന്നീട് വ്യക്തമാക്കിയിരുന്നു. അങ്കമാലി. ചാലക്കുടി, ആലുവ, പെരുമ്പാവൂര്‍ എന്നീ അഞ്ച് സ്ഥലങ്ങളില്‍ മാമോഗ്രാം ചികിത്സാ കേന്ദ്രം സ്ഥാപിക്കുകയായിരുന്നു അദ്ദേഹം ചെയ്തത്.

കാന്‍സര്‍ രോഗം സ്ഥിരീകരിച്ചാല്‍ അതിനെ മറ്റുള്ളവരില്‍ നിന്ന് മറച്ചുവെക്കാനായിരിക്കും എല്ലാവരും ശ്രമിക്കുക. എന്നാല്‍ തനിക്ക് കാന്‍സറാണെന്ന് അദ്ദേഹം ലോകത്തോട് വിളിച്ച് പറയുകയായിരുന്നു. ഞാന്‍ ആരുടേയും മുതല്‍ കട്ടു കൊണ്ട് വന്നിട്ടില്ല, പുറത്തു പറയാതിരിക്കാന്‍ എന്നായിരുന്നു നേരത്തെ ഇത് സംബന്ധിച്ച് അദ്ദേഹം നടത്തിയ പ്രതികരണം