ബട്ടര്‍ സ്വപ്നം തകര്‍ത്ത ആലിപ്പഴമഴ
Fri, 17 Mar 2023

വേനല്‍ മഴക്കൊപ്പം പെയ്ത ആലിപ്പഴ മഴ വട്ടവടയിലെ കര്‍ഷകര്‍ക്ക് വിനയായി. ഇവിടത്തെ സ്വാമിയാര്‍ കോളനിയില്‍ നട്ടിരുന്ന ബട്ടര്‍ ബീന്‍സ് കൃഷിക്കാണ് പ്രധാനമായും നാശനഷ്ടമേറെയുണ്ടായത്. നിലം തയ്യാറാക്കി ബിന്‍സ് നാട്ടയുടന്‍ ആലിപ്പഴ വര്‍ഷമുണ്ടായതാണ് കര്‍ഷകര്‍ക്ക് ഇരുട്ടടിയായത്.
കേരളത്തില്‍ ശീതകാല പച്ചക്കറി ഉത്പാദ മേഖലയില്‍ മാത്രം കൃഷി ചെയ്തു വരുന്ന ഇനമാണ് ബട്ടര്‍ ബീന്‍സ് പോഷക സമൃദ്ധിയുടെ കാര്യത്തില്‍ ഏറെ മുന്നിലായ ഈ ബിന്‍സിന്റെ ജന്മദേശം പെറു വാണ്. കേരളത്തില്‍ വട്ടവടയിലാണ് ബട്ടര്‍ കൃഷി കൂടുതലുള്ളത്. നല്ല വില ലഭിക്കുന്ന വിളയും പോഷകമൂല്യമുള്ള വിളയുമെന്ന നിലയില്‍ ബട്ടര്‍ ബിന്‍സിന് മാറ്റിന ങ്ങളെക്കാള്‍ പ്രാധാന്യമുണ്ട്. ഇത്തരം സാഹചര്യത്തില്‍ അപ്രതീഷിതമായി പെയ്ത ആലിപ്പഴ മഴ കര്‍ഷകരുടെ സ്വപ്നങ്ങളാണ് തൂത്തുവാരിയത് അതും സാധാരണക്കാരായ കര്‍ഷകരുടെ