LogoLoginKerala

പുഴയില്ലാത്ത സ്ഥലത്ത് അണക്കെട്ട് : ലോക വൈദ്യുതി ചരിത്രത്തിലെ ജലവിസ്മയകാഴ്ച

 
dam

പുഴയില്ലാത്ത സ്ഥലത്ത് അണക്കെട്ട് നിര്‍മ്മിക്കാന്‍ പറ്റുമോ? ചോദ്യം ഇടുക്കി ജില്ലക്കാരോടാണെങ്കില്‍  പറ്റുമെന്നു ഉത്തരം നല്‍കുന്ന അവര്‍ ഇത്തരത്തില്‍ നിര്‍മ്മിച്ച ആ അണക്കെട്ട് നേരില്‍ കാണിച്ചു തരികയും ചെയ്യും..പുഴ പോയിട്ട്  പുഴ ഒഴുകിയ വഴി പോലും ഇല്ലാത്തിടത്ത് അണക്കെട്ടിയ ചരിത്രത്തിനുടമകളാണ് ഇടുക്കിക്കാര്‍. ആ ചരിത്രം പതിച്ചിട്ടുള്ളത് വെള്ളത്തൂ വല്‍ പഞ്ചായത്തിലെ ചെങ്കുളം. വെള്ളതൂവലില്‍ നിന്നും മുതുവാന്‍കുടി വഴി മൂന്നാറിലേക്കുള്ള മരാമത്തു വകുപ്പിന്റെ റോഡും ഈ അണയുടെ മുകളിലൂടെയാണ് കടന്നു പോകുന്നത്.

ഏഷ്യയിലെ ഏറ്റവും വലിയ ആര്‍ച്ച് ഡാമും കേരളത്തിലെ ആദ്യ ജലവൈദ്യുതി പദ്ധതിയു മൊക്കെ ഇടുക്കിയിലാണെന്ന് ഒട്ടു മിക്കവര്‍ക്കും അറിവുള്ള കാര്യമാണെങ്കിലും പുഴ യില്ലാത്ത സ്ഥലത്തെ അണക്കെട്ടിന്റ കഥ അറിയുന്നവര്‍ വിരള മാണ്. കെ എസ് ഇ ബി യുടെ കേരളത്തിലെ അദ്യജല വൈദ്യുതി പദ്ധതിയായ പള്ളിവാസല്‍ പദ്ധതിയു മായി ബന്ധപ്പെട്ടാണ് ചെങ്കുളം അണക്കെട്ടിന്റെ ചരിത്രം അണക്കെട്ടി നില്‍ക്കുന്നത്. കുണ്ടള, മാട്ടുപ്പെട്ടി  മൂന്നാര്‍ ഹെഡ് വര്‍ക്‌സ് എന്നീ ഡാമുകള്‍ കടന്ന് പള്ളിവാസല്‍ പവര്‍ ഹൗസില്‍ എത്തുന്ന മുതിരപ്പുഴയിലെ വെള്ളം ഇവിടത്തെ പവര്‍ ഹൗസിലെ വൈദ്യുതി ഉത്പാദനത്തിന് ശേഷം പാഴായി പോകുന്ന സ്ഥിതിയാണു ണ്ടായിരുന്നത്. ഇതേ തുടര്‍ന്നു കെ എസ് ഇ ബി വിഭാവനം ചെയ്ത പദ്ധതിയാണ് ചെങ്കുളം .
.പള്ളിവാസലിലെ പദ്ധതിയില്‍ നിന്നും മൂന്ന് കിലോമീറ്റര്‍ അകലെയുള്ള ഉയര്‍ന്ന പ്രദേശമായ ചെങ്കുളത്ത് നിര്‍മ്മിച്ചിട്ടുള്ള ഡാമിലേക്ക് മോട്ടോര്‍ ഉപയോഗിച്ച്  പള്ളിവാസലിലെ വെള്ളം പമ്പ് ചെയ്താണിവിടെ വെള്ളം എത്തിക്കുന്നത്. ഇത്തരത്തില്‍ എത്തിക്കുന്ന വെള്ളമാണ് ചെങ്കുളത്തിന്റെ ജലവിസ്മയം ഒരു പതിറ്റാ ണ്ടായിവിടെ ഹൈഡല്‍ ടൂറിസം പദ്ധതിയുടെ ഭാഗമായി ബോട്ടിങ് സര്‍വീസുമുണ്ട്.

1954 ലാണ്  ഡാം നിര്‍മ്മിച്ചത് ഒന്നര പതിറ്റാണ്ട് പള്ളിവാസല്‍ പ്രൊജക്റ്റിലെ വെള്ളം പാഴായതിനു ശേഷമാണ് ചെങ്കുളത്ത് അണകെട്ടിയത്. ഈ പദ്ധതിയും
രാജഭരണകാലത്തിന്റെ സംഭവനയാണ്. പള്ളിവാസലില്‍ ഹൗസില്‍ നിന്നും മണ്ണിനടിയിലൂടെ പൈപ്പ് സ്ഥാപിച്ചാണ് ചെങ്കുളത്ത് വെള്ളമെത്തിക്കുന്നത്. അതായത് 1954 മുതല്‍ മോട്ടോര്‍ ഉപയോഗിച്ച് ഡാമില്‍ വെള്ളമെത്തിക്കുന്ന ലോകത്തിലെ ഏക പദ്ധതിയെന്ന പെരുമ യുള്ള അണക്കെട്ട് ലോകത്തൊരിടത്തുമില്ല . ഇപ്പോള്‍ പുരോഗമിച്ചിട്ടുള്ള പള്ളിവാസല്‍ പദ്ധതിയുടെ രണ്ടാം ഘട്ടം  പണികള്‍ പൂര്‍ത്തി യാ കുന്നതോടെ മോട്ടോര്‍ ഉപയോഗിച്ചു ചെങ്കുളത്തു വെള്ളം എത്തിക്കുന്ന രീതി മാറും പെന്‍സ്റ്റോക്ക് വഴി നേരിട്ട് വെള്ളമെത്തിക്കുന്ന പ്രവര്‍ത്തനങ്ങള്‍ അവസാന ഘട്ടത്തിലാണിപ്പോള്‍. എന്തായാലും ഇപ്പോഴത്തെ ചെങ്കുളത്തിന്റെ ഓളപ്പരപ്പിന് പിന്നില്‍ മോട്ടോറും, പൈപ്പുകളുമാണെന്ന കാര്യം ഇവിടെ ഉല്ലാസയാത്രക്കെത്തുന്നബഹു ഭൂരിപക്ഷം പേര്‍ക്കുമറിയില്