വീഡിയോ കോളില്‍ സുരേഷ് ഗോപി, സന്തോഷത്തില്‍ പിഞ്ച് ബാലിക...
Updated: Jan 25, 2023, 19:08 IST

കൊടുങ്ങല്ലൂര്‍ പടിയൂരിലുള്ള ജന്നത്ത് ഷഫീഖിന് എസ് എം എ രോഗമാണ്. കൊച്ചിയിലുള്ള ആസ്റ്റര്‍ മെഡ്‌സിറ്റിയിലാണ് ചികിത്സ. അതിനിടയിലാണ് കഴിഞ്ഞ ദിവസം ഒരു പരിപാടിയുടെ ഉദ്ഘാടനത്തിനായി നടന്‍ സുരേഷ് ഗോപി ആശുപത്രിയില്‍ വരുന്നതായി ജന്നത്ത് അറിയുന്നത്. ഉടന്‍ തന്നെ ഉമ്മയൊട് സുരേഷ് ഗോപി അങ്കിളിനെ കാണണം എന്ന് ജന്നത്ത് പറഞ്ഞു. ഈ ആവശ്യം അറിഞ്ഞ സുരേഷ് ഗോപി ജന്നത്തിനെ വീഡിയോ കോളില്‍ വിളിച്ച് സംസാരിച്ചു.
ജന്നത്തിന്റെ ഏറെ നാളത്തെ ആഗ്രഹമാണ് സുരേഷ് ഗോപി വീഡിയോ കോളിലൂടെ സാധിച്ചു കൊടുത്തത്.
അസുഖമൊക്കെ മാറി നേരില്‍ കാണാമെന്നും ഇന്‍ഫക്ഷന്‍ സാധ്യത ഒഴിവാക്കേണ്ടത് കൊണ്ട് ഇപ്പോള്‍ നേരിട്ട് കാണാന്‍ വരുന്നില്ലെന്നും സുരേഷ് ഗോപി ജന്നത്തിനോട് പറഞ്ഞു. സുരേഷ് ഗോപിയുമായി സംസാരിക്കാന്‍ സാധിച്ചതിന്റെ സന്തോഷത്തിലാണ് ജന്നത്തും ഉമ്മയും.