LogoLoginKerala

മുട്ട് മാറ്റിവക്കല്‍ ശസ്ത്രക്രിയകള്‍ക്ക് റോബോട്ടിക് സാങ്കേതികവിദ്യയുമായി ആസ്റ്റര്‍ മെഡ്സിറ്റി...

 
Suresh Gopi

കൊച്ചി: 2500 സന്ധിമാറ്റിവക്കല്‍ ശസ്ത്രക്രിയകള്‍ വിജയകരമായി പൂര്‍ത്തീകരിച്ചതിന്  പിന്നാലെ മുട്ട് മാറ്റിവക്കല്‍ ശസ്ത്രക്രിയകള്‍ക്കായി ഹൈ പ്രിസിഷന്‍ ഓട്ടോമേറ്റഡ് ജോയിന്റ്  റീപ്ലേസ്മെന്റ് റോബോട്ടിക് സാങ്കേതിക വിദ്യ അവതരിപ്പിച്ച് ആസ്റ്റര്‍ മെഡ്സിറ്റി. മുന്‍  രാജ്യസഭാംഗവും ചലച്ചിത്ര നടനുമായ  സുരേഷ് ഗോപി റോബോട്ടിക്  മെഷീന്റെ ഉദ്ഘാടനം നിര്‍വഹിച്ചു

Suresh Gopi
'സാധാരണക്കാര്‍ക്ക് ഏറ്റവും നൂതനവും ഗുണമേന്മയുള്ളതുമായ  ചികിത്സ വാഗ്ദാനം  ചെയുന്ന ആശുപത്രിയാണ് ആസ്റ്റര്‍  മെഡ്സിറ്റി. കഠിനമായ വേദനയുമായി ആസ്റ്റര്‍ സന്ദര്‍ശിച്ച  രോഗികള്‍  സന്തോഷത്തോടെയും  സംതൃപ്തിയോടെയും ഇവിടെ നിന്ന്  പോകുന്നത് കാണുമ്പോള്‍  സന്തോഷം  തോന്നുന്നുവെന്നും, ഒരുപാടാളുകളുടെ  ജീവിതം മെച്ചപ്പെടുത്തുവാന്‍ ആസ്റ്ററിന്  കഴിഞ്ഞട്ടുണ്ടെന്നും ' ചടങ്ങ് ഉദ്ഘാടനം  ചെയ്തത് കൊണ്ട് സുരേഷ്  ഗോപി പറഞ്ഞു. 

'സാമ്പ്രദായിക സാങ്കേതിക വിദ്യകളേക്കാള്‍ കൂടുതല്‍ കൃത്യതയോടെയും വഴക്കത്തോടെയും  സങ്കീര്‍ണ്ണമായ നടപടിക്രമങ്ങള്‍ നടത്താന്‍ ശസ്ത്രക്രിയാ വിദഗ്ധരെ സഹായിക്കുന്ന നൂതനമായ ജോയിന്റ് റീപ്ലേസ്മെന്റ് മെഷീന്‍ ഉദ്ഘാടനം ചെയ്യുന്നതില്‍ അതിയായ സന്തോഷമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Aster

മുട്ട്  വേദനയ്ക്ക് പരമ്പരാഗതമായ ചികിത്സാരീതികള്‍ ഫലം  കാണാത്ത സാഹചര്യങ്ങളിലാണ്  മുട്ട്  മാറ്റിവക്കല്‍ ശസ്ത്രക്രിയകള്‍ നിര്‍ദ്ദേശിക്കപ്പെടുന്നത്.  ഇതുവഴി തേയ്മാനം ബാധിച്ച  സന്ധി മാറ്റി പുതിയ പ്രതലങ്ങള്‍ സന്ധിയില്‍ ഘടിപ്പിക്കുന്നു.  വെര്‍ച്വല്‍ മോഡല്‍ ഉപയോഗിച്ച് അസ്ഥി മുറിക്കുന്നതിനും കാല്‍മുട്ടിലെ ഭാഗങ്ങള്‍ മാറ്റിവെക്കുന്നതിനും ശസ്ത്രക്രിയാ വിദഗ്ധന്‍ ഒരു റോബോട്ടിക് കരം ഉപയോഗിക്കുന്നു. 

റോബോട്ടിക് ശസ്ത്രക്രിയയുടെ  സഹായത്തോടെ  ഡോക്ടര്‍മാര്‍ക്ക്  3ഡി ഇമേജുകള്‍ ഉപയോഗിച്ച്  ശസ്ത്രക്രിയകള്‍ നടത്തുവാന്‍  സാധിക്കും.  ഏറ്റവും നൂതനവും മിനിമലി അക്‌സസ്സുള്ള റോബോട്ടിക്  സൗകര്യങ്ങള്‍ മുട്ട് മാറ്റിവക്കല്‍ ശസ്ത്രക്രിയകള്‍ക്ക്  ഉപയോഗിക്കുന്നത്  വഴി  രോഗിയുടെ വേഗതയാര്‍ന്ന സുഖപ്പെടലിന് ഇത് സഹായകരമാകും.

Aster Suresh Gopi

'ആന്റി ഇന്‍ഫ്‌ളമേറ്ററി മരുന്നുകള്‍, കാര്‍ട്ടിലേജിലേക്കുള്ള മരുന്നുകള്‍, കുത്തിവയ്പ്പുകള്‍,  ഫിസിക്കല്‍ തെറാപ്പി മുതലായ പരമ്പരാഗത  ചികിത്സാരീതികള്‍ പരാജയപ്പെട്ടാല്‍  മുട്ട്  മാറ്റിവക്കല്‍  ശസ്ത്രക്രിയയാണ് അവസാന മാര്‍ഗ്ഗം.  കാല്‍ മുട്ട്  മാറ്റിവക്കല്‍ ശസ്ത്രക്രിയയില്‍ റോബോട്ടിന്റെ ഉപയോഗം വിപ്ലവാത്മകമായ നീക്കമാണ് കൊണ്ടുവന്നിരിക്കുന്നത് ഇത് രോഗിക്ക് ഏറ്റവും അനുകൂലമായ ശസ്ത്രക്രിയാ ഫലം നല്‍കുന്നതിനും ബാലന്‍സിംഗിനും 100 ശതമാനം കൃത്യത ഉറപ്പാക്കുമെന്ന് , ''ആസ്റ്റര്‍ മെഡ്‌സിറ്റിയിലെ ഓര്‍ത്തോപീഡിക് സര്‍ജറി സീനിയര്‍ കണ്‍സള്‍ട്ടന്റ് ഡോ. വിജയ മോഹന്‍ പറഞ്ഞു.

' ഗുണനിലവാരമുള്ള ഡയഗ്‌നോസ്റ്റിക്  സേവനങ്ങളും, മികച്ച  നഴ്‌സിങ്  പരിചരണവും ജനങ്ങള്‍ക്  ഉറപ്പ്  വരുത്തുവാന്‍ ആസ്റ്റര്‍  ഹോസ്പ്പിറ്റല്‍സ്  എന്നും മുന്നിലാണ്. റോബോട്ടിക്  ശസ്ത്രക്രിയയില്‍ പരിചയ സമ്പന്നരായ ഡോക്ടര്‍മാര്‍ മുഖേന ജനങ്ങള്‍ക് താങ്ങാനാവുന്ന നിരക്കില്‍ ആസ്റ്റര്‍  ഹോസ്പ്പിറ്റല്‍സ്  ചികിത്സ  വാഗ്ദാനം  ചെയ്യുമെന്നും' ആസ്റ്റര്‍  ഹോസ്പ്പിറ്റല്‍സ്  കേരള-തമിഴ്‌നാട്  റീജിയണല്‍  ഡയറക്ടര്‍ ഫര്‍ഹാന്‍  യാസിന്‍  വ്യക്തമാക്കി. 

ഫര്‍ഹാന്‍ യാസിന്‍, കേരള, തമിഴ്‌നാട്, റീജിയണല്‍ ഡയറക്ടര്‍ ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത്‌കെയര്‍, ഡോ. ടി ആര്‍ ജോണ്‍ - സീനിയര്‍ കണ്‍സള്‍ട്ടന്റ് - സൈക്യാട്രി, മെഡിക്കല്‍ അഫയേഴ്‌സ് ഡയറക്ടര്‍- ആസ്റ്റര്‍ മെഡ്‌സിറ്റി, ഡോ. വിജയ് മോഹന്‍ എസ്-സീനിയര്‍ കണ്‍സള്‍ട്ടന്റ് - ഓര്‍ത്തോപീഡിക് സര്‍ജറി, ആസ്റ്റര്‍ മെഡ്‌സിറ്റി, ജയേഷ് വി നായര്‍ - ഓപ്പറേഷന്‍സ് ഹെഡ് - എന്നിവര്‍ ആസ്റ്റര്‍ മെഡ്സിറ്റിയിലെ നോളജ് ഹബ്ബില്‍ നടന്ന പരിപാടിയില്‍പങ്കെടുത്തു.