LogoLoginKerala

യൂസഫലിയുടെ പിറന്നാൾ വ്യത്യസ്തമായി ആഘോഷിച്ച് നാട്ടികയിലെ സ്‌കൂൾ വിദ്യാർത്ഥികൾ

 
sir
യൂസഫ് അലി സ്‌ഥാപകനായ തൃപ്രയാർ ലെമർ സ്കൂളിലെ വിദ്യാർത്ഥികൾ യൂസഫലിയുടെ പിറന്നാൾ ആഘോഷിച്ചത് വ്യത്യസ്തമായി 

രു പ്രവാസി മലയാളി എന്നതിൽ ഉപരി ഒരു കൂട്ടം മനുഷ്യരുടെ ഹൃദയത്തെ ചേർത്ത് നിർത്തുന്ന മനുഷ്യ സ്നേഹിയാണ് എം എ യൂസഫലി. വ്യവസായ രംഗത്ത് വിജയത്തിന്റെ ഒരോ പടവുകൾ ചവിട്ടിക്കയറുമ്പോഴും അദ്ദേഹം വിനയം കൊണ്ടും മനുഷ്യ സ്നേഹം കൊണ്ടും നമ്മളെ ഓരോരുത്തരെയും വീണ്ടും അമ്പരപ്പിക്കുകയാണ്. 

തൃശൂർ ജില്ലയിലെ നാട്ടിക എന്ന ഗ്രാമത്തിൽ നിന്നും ലോകത്തിന്റെ വ്യാവസായിക ഭൂപടത്തിൽ തന്റെ പേര് എഴുതിചേർക്കാൻ അദ്ദേഹം താണ്ടിയ നാൾവഴികൾ അത്ര എളുപ്പമായിരുന്നില്ല. ഇന്നത്തെ യൂസഫലിയിലേക്ക് എത്തി ചേരാൻ അദ്ദേഹത്തിന് അനുഭവിക്കേണ്ടി വന്നത് യാതനകളുടെയും വേദനയുടെയും നിമിഷങ്ങൾകൂടി ആയിരുന്നു. അതുകൊണ്ടൊക്കെയാണ് യൂസഫലിയിലെ മനുഷ്യ സ്നേഹി ഇന്നും സാധാരണക്കാരുടെ ഹൃദയത്തോടൊപ്പം, അവരുടെ വേദനകളോടൊപ്പം ചേർന്ന് നിക്കുന്നത്.

ലുലു ഗ്രൂപ്പ് ചെയർമാൻ കൂടിയായ യൂസഫലിയ്ക്ക് ഇന്ന് 67ആം പിറന്നാൾ ദിനമാണ്. അദ്ദേഹത്തിന്റെ ജന്മനാട്ടിൽ വിവിധ പരിപാടികളോടെയാണ് ജന്മദിനം ആഘോഷിക്കുന്നത്. യൂസഫ് അലി സ്‌ഥാപകനായ തൃപ്രയാർ ലെമർ സ്കൂളിലെ വിദ്യാർത്ഥികൾ യൂസഫലിയുടെ പിറന്നാൾ ആഘോഷിച്ചത് ഇങ്ങനെ ആണ്...

രാവിലെ മുതൽ തന്നെ ആഘോഷത്തിലായിരുന്നു വിദ്യാർത്ഥികളും അധ്യാപകരും. 100 കണക്കിന് കുട്ടികൾ ചേർന്ന് തയ്യാറാക്കിയ പസ്സിലുകളിലൂടെ വിരിഞ്ഞത് യൂസഫ് അലിയുടെ ചിരിക്കുന്ന മുഖം. ലെമർ സ്കൂളിലെ വിദ്യാർത്ഥികളും യൂസഫലിയുടെ ജീവകാരുണ്യ പ്രവർത്തനത്തിന്റെ പിൻഗാമികളാണ്. വർഷങ്ങളായി സെറിബ്രൽ പാൽസി ബാധിച്ച് തളർന്നു കിടക്കുന്ന ആകാശ് എന്ന ചെറുപ്പക്കാരന്റെ ദയനീയാവസ്‌ഥ തിരിച്ചറിഞ്ഞ കുട്ടികൾ യൂസഫലിയുടെ പിറന്നാൾ ദിനത്തിൽ വീൽചെയർ സമ്മാനിച്ചാണ് ഇന്നത്തെ ദിവസം അവർ അടയാളപ്പെടുത്തിയത്. മാതാപിതാക്കളുടെ വിയോഗത്താൽ പഠനം മുടങ്ങിയ കുട്ടികളുടെ പഠന ചിലവും, വിദ്യാലയത്തിൽ ആയയായി ജോലി ചെയ്യുന്ന രാധ മാണിക്യത്തിന്റെ സ്വപ്ന വീടും ലെമറിലെ കുട്ടികൾ പൂർത്തിയാക്കും. 

 

യൂസഫലിയ്ക്ക് പിറന്നാൾ ആശംസകളുമായി മമ്മൂട്ടി, മോഹൻലാൽ ഉൾപ്പെടെയുള്ള പ്രമുഖരും എത്തിയിരുന്നു. സഹോദരനോടുള്ള സ്നേഹ ആശംസകളാണ് ഇരുവരും നേർന്നത്.