LogoLoginKerala

കേരളം ബിജെപി പിടിക്കും! പുതിയ തന്ത്രം മെനഞ്ഞുകഴിഞ്ഞു, ലക്ഷ്യം ഈ മണ്ഡലങ്ങള്‍

 
bjp lok sabha election
ഫെബ്രുവരി 10 മുതലാണ് ജനസമ്പര്‍ക്ക പരിപാടി ആരംഭിക്കുക. ദില്ലിയിലായിരിക്കും സമാപനം. ബാരാമുള്ള, അനന്തനാഗ്, ശ്രീനഗര്‍,കിഷ്നഗഞ്ച്, ബെര്‍ഹാംപൂര്‍ എന്നിവയ്‌ക്കൊപ്പം കേരളത്തിലെ മലപ്പുറം, പൊന്നാനി എന്നിവയാണ് പ്രധാനമായും ബിജെപി നോട്ടമിട്ടിരിക്കുന്ന മണ്ഡലങ്ങള്‍.

ലോക്‌സഭ തിരഞ്ഞെടുപ്പ് ലക്ഷ്യം വച്ചുകൊണ്ട് ശക്തമായ ക്യാമ്പെയ്‌നുമായി ബിജെപി ഇപ്പോള്‍ മുന്നോട്ട് പോവുകയാണ്. ഒരോ സംസ്ഥാനങ്ങളായി പിടിച്ചടക്കാനുള്ള നീക്കമാണ് ബിജെപി നടത്തുന്നത്. ഉത്തേരേന്ത്യയില്‍ മിക്കയിടത്തും തങ്ങളുടെ സാന്നിധ്യം ഉറപ്പാക്കിയ ബിജെപി ഇപ്പോള്‍ ദക്ഷിണേന്ത്യ കേന്ദ്രീകരിച്ചാണ് നീക്കം നടത്തുന്നതെന്ന റിപ്പോര്‍ട്ടുകള്‍ നേരത്തെ പുറത്തുവന്നിരുന്നു. ന്യൂനപക്ഷ പിന്‍തുണ ഉറപ്പാക്കിക്കൊണ്ട് തങ്ങളുടെ സാന്നിധ്യം ഉറപ്പാക്കുക എന്നതാണ് ബിജെപി ലക്ഷ്യമിടുന്നത്. ഇതിന്റെ ഭാഗമായി ഇപ്പോള്‍ ലോക്‌സഭ തിരഞ്ഞെടുപ്പില്‍ ന്യൂനപക്ഷ പിന്തുണ ഉറപ്പാക്കാന്‍ പ്രത്യേക ക്യാമ്പെയ്‌നുമായി രംഗത്തെത്തുകയാണ് ബിജെപി.

60 മണ്ഡലങ്ങള്‍ ലക്ഷ്യം വെച്ചാണ് ബി ജെ പി. പ്രചരണ പരിപാടികള്‍ നടത്തുക എന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. അടുത്തിടെ ചേര്‍ന്ന ബി ജെ പി ദേശീയ എക്‌സിക്യൂട്ടീവ് യോഗത്തില്‍ ന്യൂനപക്ഷങ്ങളെ ഉന്നമിട്ട് പ്രത്യേക പ്രചരണം നടത്തണമെന്ന നിര്‍ദ്ദേശം പ്രധാനമന്ത്രി നരേന്ദ്രമോദി മുന്നോട്ട് വെച്ചതോടെയാണ് പുതിയ പദ്ധതികളുമായി ബിജെപി നേതൃത്വം ഇപ്പോളള്‍ മുന്നിട്ടിറങ്ങുന്നത്. ഇതിന്റെ അടിസ്ഥാനത്തിലാല്‍ മണ്ഡലങ്ങള്‍ തിരഞ്ഞെടുത്ത് പരിപാടി ആസൂത്രണം ചെയ്യുമെന്ന് ന്യൂനപക്ഷ മോര്‍ച്ച ദേശീയ അധ്യക്ഷന്‍ ജമാല്‍ സിദ്ധിഖി പറഞ്ഞു.

ന്യൂനപക്ഷ ജനസംഖ്യ 60 ശതമാനത്തില്‍ കൂടുതല്‍ ഉള്ള 60 ലോക്‌സഭ മണ്ഡലങ്ങള്‍ തിരഞ്ഞെടുത്തുകൊണ്ടാണ് ജനസമ്പര്‍ക്ക പരിപാടിയിലൂടെ ന്യൂനപക്ഷങ്ങളെ ഏകോപിപ്പിക്കാനുള്ളശ്രമം ബിജെപി നടത്തുക. 10 സംസ്ഥാനങ്ങളിലും ഒരു കേന്ദ്ര ഭരണ പ്രദേശത്തുമായി നാല് മാസം നീണ്ട് നില്‍ക്കുന്ന പരിപാടിക്കാണ് ലക്ഷ്യമിടുന്നത്.

ഇത്തരത്തില്‍ കേരളത്തില്‍ നടത്തുന്ന പരിപാടിയില്‍ കോണ്‍ഗ്രസ് എം പി രാഹുല്‍ ഗാന്ധിയുടെ വയനാട് മണ്ഡലവും ഉള്‍പ്പെടുന്നു. പ്രചരണത്തിനിടെ പ്രാദേശിക മത ഗുരുക്കന്‍മാര്‍, മുസ്ലീം സമുദായത്തില്‍ നിന്ന് ഉള്‍പ്പെടെയുള്ള ന്യൂനപക്ഷ വിഭാഗങ്ങളില്‍ നിന്നുള്ള വ്യവസായിക പ്രമുഖര്‍, സാമൂഹിക , സാംസ്‌കാരിക മേഖലയില്‍ പ്രശസ്തരായിട്ടുള്ളവര്‍ എന്നിവരുമായി നേതാക്കള്‍ കൂടിക്കാഴ്ച നടത്തും.

അതേസമയം ന്യൂനപക്ഷ പിന്തുണ ഉറപ്പാക്കുന്നതിനോടൊപ്പം നരേന്ദ്ര മോദി സര്‍ക്കാരിന്റെ വികസന പദ്ധതികള്‍ ന്യൂനപക്ഷങ്ങളിലേക്ക് എത്തുന്നുണ്ടെന്ന് കൂടി ഉറപ്പാക്കുകയാണ് ലക്ഷ്യമെന്ന് ജമാല്‍ സിദ്ധിഖി പറഞ്ഞു. ന്യൂനപക്ഷങ്ങള്‍ക്ക് സ്വാധീനമുള്ള 106 ലോക്‌സഭ മണ്ഡലങ്ങള്‍ ബി ജെ പി കണ്ടെത്തിയിട്ടുണ്ട്. യുപിയില്‍ നിന്നും പശ്ചിമ ബംഗാളില്‍ നിന്നുമുള്ള 13 ന്യൂനപക്ഷ ആധിപത്യ മണ്ഡലങ്ങള്‍ വീതം ഇതില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഫെബ്രുവരി 1, 2 തീയതികളില്‍ ഛത്തീസ്ഗഡില്‍ ചേരുന്ന ന്യൂനപക്ഷ മോര്‍ച്ചയുടെ ദേശീയ എക്സിക്യൂട്ടീവിന്റെ 20 ദിവസത്തെ യോഗത്തില്‍ ന്യൂനപക്ഷ ജനസമ്പര്‍ക്ക പരിപാടി സംബന്ധിച്ച് മറ്റ് തീരുമാനങ്ങള്‍ കൈക്കൊള്ളും, ജമാല്‍ പറഞ്ഞു.

ഫെബ്രുവരി 10 മുതലാണ് ജനസമ്പര്‍ക്ക പരിപാടി ആരംഭിക്കുക. ദില്ലിയിലായിരിക്കും സമാപനം. ബാരാമുള്ള, അനന്തനാഗ്, ശ്രീനഗര്‍,കിഷ്നഗഞ്ച്, ബെര്‍ഹാംപൂര്‍ എന്നിവയ്‌ക്കൊപ്പം കേരളത്തിലെ മലപ്പുറം, പൊന്നാനി എന്നിവയാണ് പ്രധാനമായും ബിജെപി നോട്ടമിട്ടിരിക്കുന്ന മണ്ഡലങ്ങള്‍.

അതേസമയം ലോക്‌സഭ തിരഞ്ഞെടുപ്പിന്റെ സെമി ഫൈനല്‍ എന്ന് വിശേഷിപ്പിക്കുന്ന 9 സംസ്ഥാനങ്ങളിലെ നിയമസഭ തിരഞ്ഞെടുപ്പില്‍ വിജയിക്കാനുള്ള തന്ത്രങ്ങളും ബി ജെ പി ആവിഷ്‌കരിക്കുന്നുണ്ട്. ഛത്തീസ്ഗഡ്, കര്‍ണാടക, മധ്യപ്രദേശ്, മേഘാലയ, മിസോറാം, നാഗാലാന്‍ഡ്, രാജസ്ഥാന്‍, ത്രിപുര, തെലങ്കാന എന്നീ 9 സംസ്ഥാനങ്ങളിലാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്. മാത്രമല്ല രാജ്യത്ത് ഉടനീളം 100 ലോക്‌സഭ മണ്ഡലങ്ങളിലായി ദുര്‍ബ്ബലമായ 72,000 ബൂത്തുകളില്‍ പ്രത്യേക ശ്രദ്ധ നല്‍കി പ്രവര്‍ത്തനം ശക്തിപ്പെടുത്താനും ബി ജെ പി പദ്ധതികള്‍ ആവിഷ്‌കരിക്കുന്നുണ്ട്.