LogoLoginKerala

ശിശുക്ഷേമ സമിതിയിലെ കുട്ടികളെ ചേര്‍ത്ത് പിടിച്ച് അദീബ് & ഷഫീന ഫൗണ്ടേഷന്‍

ശിശുക്ഷേമ സമിതിയിലെ പുതിയ ബഹുനില മന്ദിരം  മുഖ്യമന്ത്രി  ഉദ്ഘാടനം ചെയ്തു
 
jj

തിരുവനന്തപുരം; തലസ്ഥാനത്തെ ശിശുക്ഷേമ സമിതിയിലെ കുട്ടികള്‍ക്ക് താങ്ങും തണലുമായി  അദീബ് & ഷഫീന ഫൗണ്ടേഷന്‍. ഫൗണ്ടേഷന്‍   സംസ്ഥാന ശിശുക്ഷേമ സമിതിക്ക് 4.5 കോടി രൂപ ചിലവഴിച്ച്  നിര്‍മ്മിച്ച് നല്‍കിയ അത്യാധുനിക സൗകര്യങ്ങളുള്ള ബഹുനില മന്ദിരം മുഖ്യമന്ത്രി പിണറായി വിജയന്‍  ഉദ്ഘാടനം ചെയ്തു.

അദീബ് & ഷഫീന ഫൗണ്ടേഷന്റെ സഹകരണം ശിശുക്ഷേമസമിതിയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് കൂടുതല്‍ കരുത്ത് പകരുന്നതാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.  പുതിയ  മന്ദിരവും അവിടത്തെ  സൗകര്യങ്ങളും ശിശുക്ഷേമ സമിതിയിലെ കുട്ടികള്‍ക്ക് ലഭിച്ച പുതുവത്സര സമ്മാനമാണ്. 6 മുതല്‍ 18 വരെ പ്രായമുള്ളതും ശ്രദ്ധയും പരിചരണവും ആവശ്യമുള്ളതുമായ കുട്ടികളെ സംരക്ഷിക്കുന്നതിനും അവര്‍ക്ക് വിദ്യാഭ്യാസം, തൊഴില്‍ നൈപുണ്യം എന്നിവ ലഭ്യമാക്കുന്നതിനും അവരുടെ പുനരധിവാസം ഉറപ്പുവരുത്തുന്നതിനും മികച്ച സൗകര്യങ്ങള്‍ ആവശ്യമാണെന്ന് തിരിച്ചറിഞ്ഞുകൊണ്ടാണ് ഇത്തരമൊരു കെട്ടിടം നിര്‍മ്മിക്കാന്‍ ശിശുക്ഷേമ സമിതിയും  അദീബ് & ഷഫീന ഫൗണ്ടേഷനും തീരുമാനിച്ചത്.lkj

സമിതിയുടെ ആവശ്യം ശരിരായ രീതിയില്‍ മനസില്‍ ഏറ്റുവാങ്ങിയ ഷഫീനയും തുടര്‍പ്രവര്‍ത്തനങ്ങള്‍ ഇവിടെ വരെ ഭം?ഗിയായി കൂടെ നിന്ന് നേതൃത്വം നല്‍തിയ അ?ദീബും ഏതൊരു വികാരമാണ് മനസില്‍ സൂക്ഷിച്ചതെന്ന് അദീബിന്റെ വാക്കുകളില്‍ പ്രകടമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. ഇവിടത്തെ കുട്ടികള്‍ക്ക്  ചെയ്യുന്നതൊന്നും അധികമാകില്ല. തങ്ങളില്‍ കഴിയുന്നത് ചെയ്യുന്നത് പ്രതിബദ്ധതയുടെ   ഭാ?ഗമെന്ന് തിരിച്ചറിഞ്ഞാണ് മന്ദിരം നിര്‍മ്മിച്ച് നല്‍കിയത്. അതിന്  നേതൃത്വം നല്‍കുന്ന അദീബ് ആന്‍ഡ് ഷഫീന ഫൗണ്ടേഷനെ അഭിനന്ദിക്കുന്നതായും മുഖ്യമന്ത്രി പറഞ്ഞു. 

കേരളത്തിന്റെ സാമ്പത്തിക മേഖലയെ പരിപോഷിപ്പിക്കാനുതകുന്ന ഇടപെടലുകള്‍ നടത്തുന്നതിനു പുറമെ തങ്ങളുടെ സാമൂഹിക പ്രതിബദ്ധത മുന്‍നിര്‍ത്തി ഇത്തരം ക്ഷേമ ഇടപെടലുകള്‍ കൂടി നടത്തുന്ന  അദീബ് & ഷഫീന ഫൗണ്ടേഷനേയും മുഖ്യമന്ത്രി അഭിനന്ദിച്ചു.ശിശു സൗഹൃദ കേരളം എന്ന ലക്ഷ്യത്തോടെയാണ് സര്‍ക്കാര്‍  പ്രര്‍ത്തിക്കുന്നത്. ഒന്‍പതു ജില്ലകളിലാണ് സമിതിയുടെ നേതൃത്വത്തിലുള്ള ശിശുപരിപാലന കേന്ദ്രങ്ങള്‍ പ്രവര്‍ത്തിച്ചുവരുന്നത്. ഇത് മുഴുവന്‍ ജില്ലകളിലേക്കും വ്യാപിപ്പിക്കുന്നതിനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്. ഇവയ്ക്കു പുറമെ ഉപേക്ഷിക്കപ്പെട്ട കുഞ്ഞുങ്ങളെ ഏറ്റെടുക്കാനുള്ള അമ്മത്തൊട്ടില്‍ സംവിധാനം പതിനാലു ജില്ലകളിലും പ്രവര്‍ത്തിച്ചു വരികയാണ്. 

lkj

എല്ലാ ജില്ലാ താലൂക്ക് ആശുപത്രികളോടും ചേര്‍ന്ന് അമ്മത്തൊട്ടില്‍ സംവിധാനം ഏര്‍പ്പെടുത്തുന്നതിനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്. ഇതിനെല്ലാം പുറമെ ബഹുമുഖ വിഷയങ്ങളില്‍ കുട്ടികളുടെ കഴിവുകള്‍ വികസിപ്പിക്കുന്നതിനും അവര്‍ക്ക് മാനവിക മൂല്യങ്ങള്‍ പകര്‍ന്നു നല്‍കുന്നതിനുമുള്ള പ്രവര്‍ത്തനങ്ങള്‍ സമിതി ഏറ്റെടുക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു. ഈ പദ്ധതി നടപ്പാക്കേണ്ടി വന്ന സാഹചര്യം വികാരീധനായി ചെയര്‍മാന്‍ അദീബ് അഹമ്മദ് പ്രോജക്ട് റിപ്പോര്‍ട്ട് അവതരണത്തില്‍ പറഞ്ഞു.  2018- 19 കാലഘട്ടത്തില്‍ തിരുവനന്തപുരത്ത് എത്തിയ ഷഫീന അവിചാരിതമായി ശിശുക്ഷേമ സമിതിയില്‍ എത്തി.   

അന്ന്  6 വയസ് കഴിഞ്ഞ കുട്ടികളെ ഇവിടെ  പാര്‍പ്പിക്കാന്‍ കഴിയാത്ത സാഹചര്യം അന്നത്തെ സെക്രട്ടറി എസ്.ഡി ദീപക് അറിയിക്കുകയും തുടര്‍ന്നാണ് ഫൗണ്ടേഷന്‍ പദ്ധതി ഏറ്റെടുക്കാന്‍ തീരുമാനിച്ചത്. ആ കാലത്ത് ഫൗണ്ടേഷന് വാര്‍ഷികമായി 5 കോടി രൂപയെ ചിലവഴിക്കാന്‍ കഴിയുമായിരുന്നുള്ളൂ. എന്നാല്‍ ഇവിടത്തെ പ്രത്യേക സാഹചര്യം മനസിലാക്കി ഇതിന് വേണ്ടി പ്രത്യേക പദ്ധതി ആവിഷ്‌കരിക്കുകയായിരുന്നുവെന്നും. ആരും അനാഥരായി ജനിക്കുന്നില്ല. നമുക്ക് ലഭിച്ച സൗഭാ?ഗ്യങ്ങള്‍ എല്ലാം ഇവര്‍ക്കും ഉള്ളതാണെന്നും അത് മനസിലാക്കിയാണ് എന്ത് വെല്ലുവിളി സ്വീകരിച്ചും പദ്ധതി നടപ്പിലാക്കാന്‍ തീരുമാനിച്ചതെന്നും അദീബ് അഹമ്മദ് പറഞ്ഞു. കൊവിഡ് ഇല്ലായിരുന്നെങ്കില്‍ ഒരു വര്‍ഷം കൊണ്ട് പദ്ധതി പൂത്തിയാക്കാനായിരുന്നു തീരുമാനിച്ചതെന്നും അദീബ് വ്യക്തമാക്കി.

yuusfali


പുതിയ മന്ദിര നിര്‍മ്മാണത്തിന് വേണ്ടി  ധന വിനിയോ?ഗം മാത്രമല്ല, പൂര്‍ണ്ണമായും മനസ് അര്‍പ്പിച്ചാണ് അദീബ് & ഷഫീന ഫൗണ്ടേഷന്‍ നടപ്പിലാക്കിയതെന്ന് ചടങ്ങില്‍ അധ്യക്ഷത വഹിച്ച ആരോ?ഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു.കൂടാതെ ഇവിടത്തെ  ആവാസ വ്യവസ്ഥയെ തന്നെ പരിപാലിച്ച് കൊണ്ട് തന്നെയാണ് മന്ദിരം നിര്‍മ്മിച്ചത്. കുട്ടികള്‍ക്ക് ആവശ്യമായ ശാസ്ത്രീയ സൗകര്യങ്ങള്‍ പ്രയോജനപ്പെടുത്തിയാണ്   മന്ദിര നിര്‍മ്മാണം.   അടുത്ത വര്‍ഷം മുതല്‍ കേന്ദ്ര സര്‍ക്കാര്‍ ഈ പദ്ധതി ഏറ്റെടുക്കുകയാണ്. ആ രീതിയില്‍ കേരളം നടപ്പാക്കിയ പദ്ധതി മറ്റ് സംസ്ഥാനങ്ങളിലും നടപ്പാക്കുമെന്നും മന്ത്രി പറഞ്ഞു.

ശിശു സംരക്ഷണത്തിന് മുഖ്യ പരി?ഗണനായണ് സര്‍ക്കാര്‍ നല്‍കുന്നതെന്ന് ചടങ്ങില്‍ ആശംസയര്‍പ്പിച്ച മന്ത്രി വി ശിവന്‍കുട്ടി പറഞ്ഞു. ഇത്തരം പ്രവര്‍ത്തി ചെയ്ത അദീബ് ആന്റ് ഷഫീന ഫൗണ്ടേഷനോട് കേരളം ആകെ കടപ്പെട്ടിരിക്കുന്നു. കുട്ടികളെ എല്ലാ നിലയിലും സംരക്ഷിക്കുന്ന സംസ്ഥാനമാണ് കേരളം, ഇന്തയിലെ മറ്റ് സംസ്ഥാനങ്ങളില്‍ കൊഴിഞ്ഞ് പോകുമ്പോള്‍ കേരളത്തില്‍ അങ്ങനെ നടക്കുന്നില്ല. കേരള പൊതു വിദ്യാഭ്യാസ രം?ഗത്തിന് കൂടെ പ്രയോജനകരമാകുന്ന പദ്ധതികള്‍ ഫൗണ്ടേഷന്‍ നടപ്പാക്കണമെന്ന് മന്ത്രി അഭ്യര്‍ത്ഥിച്ചു.

മേയര്‍ ആര്യാ രാജേന്ദ്രന്‍,    ഷഫീന യൂസഫലി ( അദീബ് & ഷഫീന ഫൗണ്ടേഷന്‍),  കൗണ്‍സിലര്‍ മാധവദാസ്, ശിശുക്ഷേമസമിതി സെക്രട്ടറി കെ ജയപാല്‍  തുടങ്ങിയവര്‍ പങ്കെടുത്തു. പ്രിന്‍സിപ്പള്‍ സെക്രട്ടറി റാണി ജോര്‍ജ് ഐഎഎസ് സ്വാ?ഗതം ആശംസിച്ച ചടങ്ങില്‍  വനിതാ ശിശുക്ഷേമ വകുപ്പ്  ഡയറക്ടര്‍   പ്രിയങ്ക ജി ഐഎഎസ് നന്ദിയും പറഞ്ഞു. 

തൈയ്ക്കാട് ശിശുക്ഷേമ സമിതി ആസ്ഥാനത്ത്  അഞ്ച് നിലകളിലായി  18,000  ചതുരശ്ര അടിയില്‍  സൗകര്യങ്ങള്‍ ഉള്ള മന്ദിരമാണ്   അദീബ് & ഷഫീന ഫൗണ്ടേഷന്റെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ശിശുക്ഷേമ സമിതിക്ക് നിര്‍മ്മിച്ച് നല്‍കിയത്. ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കുമുള്ള പ്രത്യേക ഡോര്‍മെറ്ററികള്‍ , രണ്ട് കൗണ്‍സിലിംഗ് മുറികള്‍, ആറ് ക്ലാസ് റൂമുകള്‍ , ലൈബ്രറികള്‍, കമ്പ്യൂട്ടര്‍ റൂമുകള്‍, മെസ് ഹാള്‍, അടുക്കള, ടോയിലേറ്റ് സൗകര്യം എന്നിവ ഈ ബഹുനില മന്ദിരത്തില്‍ ഒരുക്കിയിട്ടുണ്ട്