LogoLoginKerala

861.9 കോടി മുടക്കി ഞെട്ടിക്കുന്ന പുതിയ പാര്‍ലമെന്റ് മന്ദിരം; എന്തിനായിരുന്നു ഇത്?

 
new parliament
888 സീറ്റുള്ള ലോക്‌സഭാ ഹാള്‍, 384 സീറ്റുള്ള രാജ്യസഭാ ഹാള്‍, എല്ലാ എംപിമാര്‍ക്കും വെവ്വേറെ ഓഫിസ് സൗകര്യം, വിശാലമായ ഭരണഘടനാ ഹാള്‍, ലൈബ്രറി തുടങ്ങിയവ ഉള്‍പ്പെടുന്നതാണ് പുതിയ മന്ദിരം. ഭാവിയില്‍ അംഗങ്ങളുടെ എണ്ണം വര്‍ധിക്കാന്‍ സാധ്യതയുള്ളതു വിലയിരുത്തിയാണ് ഈ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഇപ്പോഴുള്ള പാര്‍ലമെന്റ് മന്ദിരത്തേക്കാള്‍ 17,000 ചതുരശ്ര മീറ്റര്‍ വലുതായിരിക്കും പുതിയ പാര്‍ലമെന്റ്.

കേന്ദ്ര സര്‍ക്കാരിന്റെ അഭിമാന പദ്ധതിയായ സെന്‍ട്രല്‍ വിസ്തയുടെ ഭാഗമായ പുതിയ പാര്‍ലമെന്റ് മന്ദിരത്തിന്റെ രൂപരേഖാ ചിത്രങ്ങള്‍ സര്‍ക്കാര്‍ കളിഞ്ഞ ദിവസം പുറത്തുവിട്ടിരുന്നു. സെന്‍ട്രല്‍ വിസ്തയുടെ ഔദ്യോഗിക വെബ്സൈറ്റിലൂടെയാണ് ചിത്രങ്ങള്‍ പുറത്തു വിട്ടത്. വലിയ ഹാളുകള്‍, കമ്മിറ്റി റൂംസ്, ലൈബ്രറി, വലിയ പാര്‍ക്കിംഗ് സ്പേസ് എന്നിവയടങ്ങിയ പടുകൂറ്റന്‍ പാര്‍ലമെന്റ് മന്തിരമാണ് പുതുതായി പണികഴിപ്പിച്ചിരിക്കുന്നത്. നിര്‍മാണ പ്രവര്‍ത്തനം പുരോഗമിക്കുന്ന പുതിയ മന്ദിരം ഈ വര്‍ഷം മാര്‍ച്ചില്‍ ഉദ്ഘാടനം ചെയ്‌തേക്കുമെന്നാണ് റിപ്പോര്‍ട്ട്. ടാറ്റ പ്രോജക്ട്സ് ലിമിറ്റഡാണ് പുതിയ പാര്‍ലമെന്റ് മന്ദിരം നിര്‍മിക്കുന്നത്. 2020ല്‍ 861.9 കോടി രൂപയ്ക്കാണ് ടാറ്റ പ്രോജക്ട്സിന് പദ്ധതിയുടെ കരാര്‍ ലഭിച്ചത്.

888 സീറ്റുള്ള ലോക്‌സഭാ ഹാള്‍, 384 സീറ്റുള്ള രാജ്യസഭാ ഹാള്‍, എല്ലാ എംപിമാര്‍ക്കും വെവ്വേറെ ഓഫിസ് സൗകര്യം, വിശാലമായ ഭരണഘടനാ ഹാള്‍, ലൈബ്രറി തുടങ്ങിയവ ഉള്‍പ്പെടുന്നതാണ് പുതിയ മന്ദിരം. ഭാവിയില്‍ അംഗങ്ങളുടെ എണ്ണം വര്‍ധിക്കാന്‍ സാധ്യതയുള്ളതു വിലയിരുത്തിയാണ് ഈ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഇപ്പോഴുള്ള പാര്‍ലമെന്റ് മന്ദിരത്തേക്കാള്‍ 17,000 ചതുരശ്ര മീറ്റര്‍ വലുതായിരിക്കും പുതിയ പാര്‍ലമെന്റ്. 64,500 ചതുരശ്ര മീറ്ററാകും ആകെ വിസ്തീര്‍ണം. നാല് നിലകളുള്ള മന്ദിരത്തിന് ആറ് കവാടങ്ങളുണ്ടാകും.

ലോക്സഭ ദേശീയ പക്ഷിയായ മയിലിന്റെ തീമിലാണ് പണി കഴിപ്പിച്ചിരിക്കുന്നത്. മയില്‍ പീലിയെ അനുസ്മരിപ്പിക്കുന്ന ഡിസൈനാണ് സീലിംഗിന് നല്‍കിയിരിക്കുന്നത്. താഴെ പച്ച നിറവും നല്‍കിയിട്ടുണ്ട്. രാജ്യ സഭയ്ക്ക് ദേശീയ പുഷ്പം താമരയുടേയും ചിത്രപ്പണിയാണ് നല്‍കിയിരിക്കുന്നത്. കൂടാതെ പരമ്പരാഗത ശൈലിയിലൊരുക്കിയ തടികൊണ്ടുള്ള നിര്‍മ്മിതികള്‍ക്ക് പ്രാധാന്യം നല്‍കിയിട്ടുണ്ട്. ഉത്തര്‍പ്രദേശില്‍ നിന്നുള്ള കൈത്തറി കാര്‍പ്പറ്റുകളാണ് നിലത്ത് വിരിക്കുക. അഹമ്മദാബാദ് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന എച്ച്.സി.പി ഡിസൈനാണ് കെട്ടിടത്തിന്റെ രൂപകല്‍പന. ആര്‍ക്ടിടെക്ടായ ബിമല്‍ പട്ടേലിനാണ് നിര്‍മ്മാണത്തിന്റെ ഏകോപന ചുമതല നല്‍കിയിരിക്കുന്നത്. ഇത്കൂടാതെ പുതിയ മന്ദിരം ഭിന്നശേഷിക്കാര്‍ക്ക് കൂടി ആരുടേയും സഹായമില്ലാതെ ഉപയോഗിക്കാന്‍ തക്ക സജ്ജീകരണങ്ങളോടെയാണ് പണി കഴിപ്പിച്ചിരിക്കുന്നത്.

നിലവില്‍ നിര്‍മാണപ്രവൃത്തികള്‍ ത്വരിതഗതിയില്‍ നടന്നുവരികയാണ്. ബജറ്റ് സമ്മേളനത്തിന് മുന്നോടിയായി പാര്‍ലമെന്റ് കെട്ടിടത്തിന്റെ നിര്‍മ്മാണം പൂര്‍ത്തിയാകും എന്നാണ് ഒടുവിലായി പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ബജറ്റിന്റെ രണ്ടാം ഭാഗം പുതിയ കെട്ടിടത്തില്‍ വെച്ചാകും നടത്തുക എന്നാണ് സൂചന.

2020ല്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് പാര്‍ലമെന്റ് മന്ദിരത്തിന്റെ നിര്‍മാണത്തിന് തറക്കല്ലിട്ടത്. പുതിയ പാര്‍ലമെന്റ് മന്ദിരത്തിനു മുകളില്‍ സ്ഥാപിച്ച കൂറ്റന്‍ ദേശീയ ചിഹ്നം കഴിഞ്ഞ വര്‍ഷം ജൂലൈയില്‍ പ്രധാനമന്ത്രി അനാച്ഛാദനം ചെയ്തിരുന്നു. കഴിഞ്ഞ വര്‍ഷം നിര്‍മാണം പൂര്‍ത്തിയാക്കാനാണ് ലക്ഷ്യമിട്ടിരുന്നതെങ്കിലും കോവിഡ് പ്രതിസന്ധി കാരണം നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ വൈകുകയായിരുന്നു.

അതേസമയം എന്തിനായിരുന്നു പുതിയ മന്ദിരത്തിന്റെ ആവശ്യഗത എന്ന ചോദ്യമാണ് പലകോണുകളില്‍ നിന്നായി ഉയര്‍ന്നുവരുന്നത്. എന്നാല്‍ ്തിന് വ്യക്തമായ ഉത്തരം കേന്ദ്ര സര്‍ക്കാര്‍ തന്നെ നല്‍കുന്നുമുണ്ട്. കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി പാര്‍ലമെന്റില്‍ ജോലിക്കായി എത്തുന്നവരുടേയും സന്ദര്‍ശകരുടേയും എണ്ണത്തില്‍ വര്‍ധനയുണ്ടായിരുന്നു. അങ്ങനെയാണ് പുതിയ മന്ദിരം പണിയാനുള്ള  തീരുമാനമാനമുണ്ടാകുന്നത്. നിലവിലെ മന്ദിരം 1927 ല്‍ ബ്രിട്ടീഷ് ആര്‍കിടെക്ട് എഡ്വിന്‍ ലൂട്ടെന്‍സും ഹര്‍ബര്‍ട്ട് ബേക്കറും ചേര്‍ന്ന് നിര്‍മിച്ചതാണ്. അതുകൊണ്ടുതന്നെ ഈ മന്ദിരം ഇനി മ്യൂസിയമാക്കി മാറ്റുമെന്നാണ് റിപ്പോര്‍ട്ട്.