LogoLoginKerala

അയാള്‍ കുടിച്ചാല്‍ മൃഗമാകും; പിന്നെ ചെയ്യുന്നതൊന്നും ഓര്‍മയില്ല; കൊല ചെയ്ത ദിവസം അയാള്‍ ആ പച്ച ഷര്‍ട്ട് ധരിച്ച് എന്റെ മുന്നില്‍ വന്നു; നരബലിക്കേസ് പ്രതി ഷാഫിയുടെ ഭാര്യ ലോഗിന്‍ കേരളയോട് മനസ് തുറക്കുന്നു

 
അയാള്‍ കുടിച്ചാല്‍ മൃഗമാകും; പിന്നെ ചെയ്യുന്നതൊന്നും ഓര്‍മയില്ല; കൊല ചെയ്ത ദിവസം അയാള്‍ ആ പച്ച ഷര്‍ട്ട് ധരിച്ച് എന്റെ മുന്നില്‍ വന്നു; നരബലിക്കേസ് പ്രതി ഷാഫിയുടെ ഭാര്യ ലോഗിന്‍ കേരളയോട് മനസ് തുറക്കുന്നു

ലോട്ടറി വില്‍പ്പനക്കാരിയെ കാണാനില്ല എന്നൊക്കെ സംസാരം കേട്ടപ്പോള്‍ തന്നെ ഞാന്‍ ഷാഫിയോട് ചോദിച്ചു. ഈ പെണ്ണുങ്ങളൊക്കെ എവിടെയാണ് പോകുന്നതെന്ന്? അന്ന് ആ സംസാരം പൂര്‍ത്തിയാക്കാന്‍ സമ്മതിക്കാതെ ഷാഫി എന്നെ തടഞ്ഞു

എം.എസ്.ശംഭു

കൊച്ചി: അയാള്‍ കുടിച്ചിട്ട് വന്നാല്‍ ഭ്രാന്തനാണ്, എന്നേയും മക്കളേയും കാണ്ടാമൃഗത്തെ പോലെയാണ് മര്‍ദിക്കുന്നത്, ഒരിക്കല്‍ അയാള്‍ മദ്യലഹരിയില്‍ അതിക്രൂരമായി മര്‍ദിച്ചു.അന്ന് മകളുമായി ഇറങ്ങി ഓടി നേരം വെളുപ്പിച്ചത് സമീപത്തെ ഒരു ഹിന്ദു കുടുംബത്തിലെ ഗൃഹനാഥന്‍ മരിച്ച ചിതയുടെ അരികിലിരുന്നാണ്. ഹൃദയം പൊട്ടിയാണ് ഇലന്തൂര്‍ നരബലിക്കേസിലെപ്രതി മുഹമ്മദ് ഷാഫി അലിയാരുടെ ഭാര്യ നബീസ ലോഗിന്‍ കേരളയോട് മനസ് തുറക്കുന്നത്.

പെരുമ്പാവൂരിലുള്ളപ്പോള്‍ സ്ഥിരം പ്രശ്‌നമുണ്ടാക്കുന്നതോടെ വാടകവീടുകള്‍ ഒരുപാട് മാറി. പുറമേ ചിരിച്ച് കളിച്ച് നടക്കുന്ന ഷാഫി നാട്ടില്‍ എല്ലാവര്‍ക്കും പ്രിയങ്കരനാണ്, കൂട്ടുകാരാണ് അയാളുടെ സ്വര്‍ഗം, കുടിച്ച് ലക്ക് കെട്ടാല്‍ കൂട്ടുകാര്‍ക്ക് വേണ്ടിയാണ് എല്ലാം ചെയ്യുന്നത്. പെരുമ്പാവൂരില്‍ തന്നെ നിരവധി പ്രശ്‌നങ്ങള്‍ ഉണ്ടാക്കി. ഒടുവിലായിരുന്നു 73കാരി വൃദ്ധയെ ഇലന്തൂരിലേതിന് സമാനമായി ദേഹോപദ്രവം ഏല്‍പിച്ചത്. അന്ന് എല്ലാത്തിനും കൂട്ടുനിന്ന ഓമന ഇപ്പോള്‍ എല്ലാം ഷാഫിയുടെ തലയിലാക്കി രക്ഷപ്പെടുകയാണ്.

ഓമനയ്ക്കായി അന്ന് അത് ചെയ്തത്?

73കാരി വീട്ടമ്മയെ അന്ന് ഷാഫി ദേഹോപദ്രവം ഏല്‍പിച്ചത് ഓമനയുമായി കൂടിയാണ്. ഷാഫിയ്ക്ക് ഒറ്റയ്ക്ക് എങ്ങനെ ഈ മന്ത്രവാദമൊക്കെ ചെയ്യാനാകും? അയാള്‍ക്ക് അറബിമന്ത്രം പോയിട്ട് നേരെ ചൊവ്വേ അറബി ഭാഷ സംസാരിക്കാന്‍ അറിയില്ല, അങ്ങനെയുള്ള ആളെങ്ങനെ മാന്ത്രികനാകും-ഷാഫിയുടെ ഭാര്യ വിവരിക്കുന്നു. എനിക്ക് സഹോദരന്മാര്‍ ആരുമില്ല, സഹോദരിമാരെ കെട്ടിച്ച് വിട്ട് അവര്‍ നല്ല നിലയിലാണ് ജീവിക്കുന്നത്. ഷാഫി ഉണ്ടാക്കിയ പ്രശ്‌നങ്ങള്‍ക്ക് ഞാന്‍ പലപ്പോഴും ജാമ്യത്തിനറക്കാന്‍ പോയിട്ടുണ്ട്. ഒരിക്കല്‍ പൊലീസ് കയ്യും കാലും കെട്ടിയിട്ട് കൊണ്ടു പോയപ്പോഴും ഷാഫി കരുതിയത് കോവിഡ് പ്രോട്ടോക്കോള്‍ തെറ്റിച്ചതിന് കൊണ്ടു പോയെന്നാണ് പിന്നീട് ചോദ്യം ചെയ്യലിലാണ് ഒരു വൃദ്ധയോട് ഷാഫി ചെയ്ത് ക്രൂരതയെല്ലാം പുറത്തറിയുന്നത്.

അയാള്‍ കുടിച്ചാല്‍ മൃഗമാകും; പിന്നെ ചെയ്യുന്നതൊന്നും ഓര്‍മയില്ല; കൊല ചെയ്ത ദിവസം അയാള്‍ ആ പച്ച ഷര്‍ട്ട് ധരിച്ച് എന്റെ മുന്നില്‍ വന്നു; നരബലിക്കേസ് പ്രതി ഷാഫിയുടെ ഭാര്യ ലോഗിന്‍ കേരളയോട് മനസ് തുറക്കുന്നു

നല്ല ഒന്നാന്തരം ഹെവി ഡ്രൈവര്‍? വീടീന് ചിലവിനും തന്നിരുന്നു

എറണാകുളം മുതല്‍ പെരുമ്പാവൂര്‍ വരെ ഷാഫി ഓടിക്കാത്ത ഹെവി വാഹനങ്ങള്‍ കുറവാണ്, വല്ലാര്‍പാടത്തേക്ക് അടക്കമുള്ള കണ്ടൈനര്‍ ലോറികള്‍ വരെ ഷാഫി ഓടിച്ചിരുന്നു. ഇടക്കാലത്ത് ഹോട്ടലിലേക്ക് തിരിഞ്ഞു. പലപ്പോഴും ഷാഫിയുടെ കയ്യില്‍ പണം കാണാം. ഇവിടെ നിന്നാണ് എന്നൊന്നും ചോദിച്ചാല്‍ ഇഷ്ടപ്പെടുകയില്ല.

കൊല ചെയ്ത അന്നും പിറ്റേന്നും ഷാഫി എത്തിത് ഒന്നുമറിയാത്ത ഭാവത്തിലായിരുന്നു. ഒരു പച്ച ഷര്‍ട്ട് ധരിച്ചാണ് പത്തനംതിട്ടയിലേക്ക് പോയത്. ഇലന്തൂരില്‍ ഒരു തിരുമല്‍ കേന്ദ്രം ഉണ്ടെന്നും അവിടെ ഭഗവല്‍ സിംഗും ഭാര്യ ലൈലയുമായി അടുത്ത ബന്ധമാണെന്നും ഷാഫി എന്നോട് പറഞ്ഞിട്ടുണ്ട്. അന്ന് വീട്ടില്‍ നിന്ന് പോകുമ്പോഴും ഷാഫി പത്തനംതിട്ടയ്ക്ക് പോകുകയാണ് എന്ന് പറഞ്ഞിരുന്നു. പിറ്റേദിവസം രാവിലെ ഹോട്ടല്‍ തുറക്കുമ്പോഴാണ് ഷാഫി ഹോട്ടലിലേക്ക് എത്തുന്നത്. ഞാനുമായി മദ്യപിച്ച് വരുമ്പോള്‍ ഷാഫി വഴക്കിടുന്നതിനാല്‍ അന്ന് ഷാഫിയോട് മിണ്ടാനും തയ്യാറായിരുന്നില്ല. ലോട്ടറി വില്‍പ്പനക്കാരിയെ കാണാനില്ല എന്നൊക്കെ സംസാരം കേട്ടപ്പോള്‍ തന്നെ ഞാന്‍ ഷാഫിയോട് ചോദിച്ചു. ഈ പെണ്ണുങ്ങളൊക്കെ എവിടെയാണ് പോകുന്നതെന്ന്? അന്ന് ആ സംസാരം പൂര്‍ത്തിയാക്കാന്‍ സമ്മതിക്കാതെ ഷാഫി എന്നെ തടഞ്ഞു. പുറമേ ചിരിച്ച് കളിച്ച് എല്ലാവരോടും സംസാരിക്കുന്ന ഷാഫിക്ക് ഇങ്ങനെ ഒരു മുഖമുണ്ടെന്ന് വാര്‍ത്ത വന്ന് കഴിഞ്ഞപ്പോഴാണ് ഞങ്ങളും അറിയുന്നത്.?

അയാള്‍ കുടിച്ചാല്‍ മൃഗമാകും; പിന്നെ ചെയ്യുന്നതൊന്നും ഓര്‍മയില്ല; കൊല ചെയ്ത ദിവസം അയാള്‍ ആ പച്ച ഷര്‍ട്ട് ധരിച്ച് എന്റെ മുന്നില്‍ വന്നു; നരബലിക്കേസ് പ്രതി ഷാഫിയുടെ ഭാര്യ ലോഗിന്‍ കേരളയോട് മനസ് തുറക്കുന്നു

ഒരിക്കല്‍ എന്നോട് ചിരിച്ച് കൊണ്ട് പറഞ്ഞു നിന്നേയും പത്തനംതിട്ട കൊണ്ടുപോകാം എന്ന്?

ഷാഫി ഇടയ്ക്കിടയ്ക്ക് പത്തനംതിട്ട പോകുന്ന കാര്യം പറയാറുണ്ട്. ഒരിക്കല്‍ നല്ല രീതിയില്‍ നിന്നപ്പോള്‍ എന്നോട് പറഞ്ഞത് നിന്നേയും പത്തനംതിട്ട കൊണ്ടുപോകാം എന്നാണ്. അന്ന് ഞാന്‍ അത്ര കാര്യമാക്കിയില്ല. പൊലീസ് പിടിക്കുന്നതിന് രണ്ട് ദിവസം മുന്‍പ് ഞാനുമായി വഴക്കിട്ടു. അന്ന് മദ്യപിച്ച് എന്നെ കുറേ മര്‍ദിച്ചു അന്നാണ് ഫോണ്‍ എറിഞ്ഞ് പൊട്ടിച്ചത്. പൊലീസ് വന്ന് കൊണ്ടുപോകുമ്പോഴാണ് അറിയുന്നത്, ആ ഫോണിലാണ് ഷാഫി പലരേയും വിളിച്ചിരുന്നതെന്ന്.See the source image

ശ്രീദേവി എന്ന അക്കൗണ്ട് നിര്‍മ്മിച്ചതൊക്കെ എന്റെ ഫോണിലാണ് എന്നാണ് വാര്‍ത്ത വന്നപ്പോള്‍ കണ്ടത്. എനിക്ക് ഫേസ്ബുക്ക് ഒന്നും ഉപയോഗിച്ച് ശീലമില്ല. ഷാഫി ആറാം ക്ലാസ് വിദ്യാഭ്യാസമുള്ളെങ്കിലും പല ഭാഷ സംസാരിക്കും, ഒരുപാട് യാത്ര ചെയ്യും ഫോണ്‍ നല്ലരീതിയില്‍ ഉപയോഗിക്കാനും അറിയാം. എന്റെ ഫോണിലൂടെയാണ് ഇയാള്‍ എല്ലാം ചെയ്തത് എന്ന് അറിഞ്ഞപ്പോള്‍ ഒന്ന് പേടിച്ചു. ഞങ്ങള്‍ നിരപരാധികളാണ്! അയല്‍ക്കാര്‍ പാവങ്ങള്‍ ആയതുകൊണ്ടാണ് ഞങ്ങള്‍ ഇവിടെ ജീവിച്ചിരിക്കുന്നത്. കട തുറക്കരുതെന്ന് പൊലീസ് പറഞ്ഞു. മനുഷ്യമാംസം ഷാഫി തിന്ന് എന്നൊക്കെയാണ് പറയുന്നത്. ഹോട്ടലിലേക്ക് ആരും ഇനി വരികയുമില്ല! ഷാഫി കാരണം ഞങ്ങള്‍ക്ക് ഉപജീവനം പോലും മുട്ടിയിരിക്കുകയാണ്!

നല്ലപോലെ പൊറോട്ടയും ബീഫും വയ്ക്കുന്ന മനുഷ്യന്‍

ഹോട്ടലില്‍ പൊറോട്ടയും ബീഫുമെല്ലാം പാകം ചെയ്യുന്നത് ഷാഫിയാണ് ഡ്രൈവര്‍ മാത്രമല്ല, നല്ല പാചകക്കാരനും കൂടിയാണ്, എന്നും കട തുറന്ന് പൊറോട്ട അടിക്കുന്നതും ഷാഫിയാണ്! അറസ്റ്റ് ചെയ്യുന്നതിന് രണ്ട് ദിവസം മുന്‍പ് എന്റെ കയ്യില്‍ 40,000 രൂപ ഷാഫി കൊണ്ടു തന്നു. സ്‌കോര്‍പിയോ പണയം വച്ച പണമാണ് എന്നാണ് ഷാഫി മറുപടി നല്‍കിയത്. ഞാന്‍ അത് വിശ്വസിക്കുകയും ചെയ്തു! മകളുടെ സ്വര്‍ണം പണയം വച്ചതിന്റെ കുടിശിഖ എല്ലാം വീട്ടാന്‍ ഷാഫിയോട് പണം ഞാന്‍ ആവശ്യപ്പെട്ടിരുന്നു. അതിന്റെ അടിസ്ഥാനത്തിലാണ് ഷാഫി പണം നല്‍കിയത് എന്ന് കരുതി.

അത് മരുമോന്റെ പേരിലുള്ള ജീപ്പ്

മാളിയേക്കല്‍ ജുവലറിയില്‍ ഷാഫി സ്വര്‍ണം പണയം വച്ച് ഒരുലക്ഷത്തി പതിനായിരം രൂപ വാങ്ങി എന്നൊക്കെ വാര്‍ത്തയിലൂടെയാണ് അറിഞ്ഞത്. സത്യത്തില്‍ വിശ്വസിക്കാന്‍ കഴിഞ്ഞില്ല. കൊന്ന ശേഷം അയാള്‍ ആ സ്വര്‍ണം എവിടെ ഒളിപ്പിച്ചെന്ന് പോലും അറിയില്ല. മരുമകന്റെ പേരിലുള്ള ജീപ്പിലാണ് അന്ന് പണയം വെക്കാന്‍ കൊണ്ടുപോയത്. അതിനാല്‍ തന്നെ മരുമകനെ പൊലീസ് വിളിപ്പിക്കുമോ എന്നാണ് പേടി. മകളും അവളുടെ പറക്കമുറ്റാത്ത കുഞ്ഞുമായി ഞാന്‍ എങ്ങനെ ജീവിക്കുമെന്നാണ് ഭയം- നബീസ പറഞ്ഞു നിര്‍ത്തുന്നു.