24 C
Kochi
Tuesday, December 7, 2021

ലിജോയുടെ ചിത്രത്തില്‍ ആദ്യമായി മമ്മൂട്ടി എത്തുന്നു; ലൊക്കേഷന്‍ ചിത്രം വൈറല്‍

Must read

‘നന്‍പകന്‍ നേരത്ത് മയക്കം’ എന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങിന്റെ പഴനി ഷെഡ്യൂള്‍ ആണ് നിലവില്‍ പുരോഗമിക്കുന്നത്. അവിടെനിന്നുള്ള ലൊക്കേഷന്‍ ചിത്രമാണ് വൈറലാകുന്നത്.

ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത് അടുത്തിടെ പുറത്തിറങ്ങിയ ചുരുളി വന്‍ ചര്‍ച്ചകള്‍ക്ക് വഴിയൊരുക്കിയിരുന്നു. സിനിമയെ അനുകൂലിച്ചും പ്രതികൂലിച്ചും സമൂഹമാധ്യമങ്ങളില്‍ വാദങ്ങള്‍ ഉയര്‍ന്നിരുന്നു. എന്നാല്‍ അതിലൊന്നും ഭാഗമാവാതെ പുതിയ സിനിമയുടെ ഷൂട്ടിങ് തിരക്കിലാണ് ലിജോ. മമ്മൂട്ടി ആദ്യമായി ലിജോയുടെ നായനാകുന്ന ചിത്രമെന്ന പ്രത്യേകതയുമുണ്ട്. സിനിമയുടെ പുതിയ ലൊക്കേഷന്‍ ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്.

‘നന്‍പകന്‍ നേരത്ത് മയക്കം’ എന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങിന്റെ പഴനി ഷെഡ്യൂള്‍ ആണ് നിലവില്‍ പുരോഗമിക്കുന്നത്. അവിടെനിന്നുള്ള ലൊക്കേഷന്‍ ചിത്രമാണ് വൈറലാകുന്നത്. രംഗം ചിത്രീകരിക്കാനുള്ള തയ്യാറെടുപ്പില്‍ നില്‍ക്കുന്ന മമ്മൂട്ടിയെയും ലിജോയെയും ചിത്രത്തില്‍ കാണാം. മമ്മൂട്ടിയുടെയും ലിജോയുടെയും ആരാധകര്‍ ചിത്രത്തെ ആവേശത്തോടെ ഏറ്റെടുത്തിരിക്കയാണ്. ഇരുവരും തമ്മില്‍ ആദ്യമായി ഒരുമിക്കുന്നതിനാല്‍ വളരെ വാര്‍ത്താപ്രാധാന്യം നേടിയ സിനിമയുമാണ് നന്‍പകന്‍ നേരത്ത് മയക്കം.

മമ്മൂട്ടി ആരംഭിച്ച പുതിയ നിര്‍മാണകമ്പനിയുടെ ആദ്യചിത്രം എന്നതും ഈ സിനിമയുടെ പ്രത്യേകതയാണ്. മമ്മൂട്ടി കമ്പനി എന്നാണ് മമ്മൂട്ടിയുടെ പുതിയ നിര്‍മാണക്കമ്പനിയുടെ പേര്. ലിജോ ജോസ് പെല്ലിശ്ശേരി സഹനിര്‍മാതാവാണ്. എസ്.ഹരീഷ് തിരക്കഥയൊരുക്കുന്ന ചിത്രത്തിന്റെ പശ്ചാത്തലം തമിഴ്‌നാട് ആണ്.

അതേസമയം മമ്മൂട്ടി-ലിജോ ജോസ് പെല്ലിശ്ശേരി കൂട്ടുക്കെട്ടില്‍ മറ്റൊരു ചിത്രവും ഒരുങ്ങുന്നുണ്ട്. എം.ടി വാസുദേവന്‍ നായരുടെ കഥകളെ ആസ്പദമാക്കി നെറ്റ്ഫ്‌ളിക്‌സ് ഒരുക്കുന്ന ആന്തോളജി ചിത്രത്തിലെ ഒരു ഭാഗം സംവിധാനം ചെയ്യുന്നത് ലിജോയാണ്. ഈ ചിത്രത്തിലെയും മമ്മൂട്ടിയാണ് പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. കടുഗണ്ണാവ ഒരു യാത്ര എന്ന എംടി കഥയാണ് ലിജോ സിനിമയാക്കുന്നത്.

More articles

Latest article