24 C
Kochi
Monday, December 6, 2021

കാലത്തിന്റെ അരങ്ങിലെ കലാം..!

Must read

പൈലറ്റാവാന്‍ കൊതിച്ച്, സാഹിത്യത്തെ ഏറെ പ്രണയിച്ച്, ഇന്ത്യന്‍ ബഹിരാകാശസ്വപ്നങ്ങള്‍ക്ക് നിറംപകര്‍ന്ന്, രാജ്യസുരക്ഷയുടെ മിസൈല്‍ സ്വപ്നങ്ങള്‍ സാക്ഷാത്കരിച്ച്, ഇന്ത്യയുടെ പ്രഥമ പൗരനായി ലളിത ജീവിതം നയിച്ച്, വിദ്യാര്‍ത്ഥികളോട് സംവദിച്ച് മതിയാകാതെ കാലത്തിന്റെ അരങ്ങില്‍ നിന്ന് കലാം വിടവാങ്ങിയപ്പോള്‍ ഇന്ത്യയ്ക്ക് നഷ്ട്ടമായത് രാജ്യത്തിന്റെ ബഹിരാകാശ-പ്രതിരോധ സ്വപ്നങ്ങള്‍ക്ക് അഗ്‌നിച്ചിറക് നല്‍കിയ കര്‍മ്മയോഗിയെയാണ്.

ആതിര പി. കെ

രാമേശ്വരത്തെ ഒരു ശരാശരി മുസ്ലീം കുടുംബത്തില്‍ നിന്ന് ഇന്ത്യയോളം വളര്‍ന്ന് ലോകത്തിന്റെ നെറുകയിലേക്കെത്തിയ അത്ഭുത് പ്രതിഭാസം. ഇങ്ങനെ ഒറ്റവാക്കില്‍ അപുല്‍ പകീര്‍ ജൈനുല്ലബ്ദീന്‍ അബ്ദുള്‍ കലാം എന്ന എപിജെ അബ്ദുള്‍ കലാമിനെ നമുക്ക് വിശേഷിപ്പിയ്ക്കാം. പൈലറ്റാവാന്‍ കൊതിച്ച്, സാഹിത്യത്തെ ഏറെ പ്രണയിച്ച്, ഇന്ത്യന്‍ ബഹിരാകാശസ്വപ്നങ്ങള്‍ക്ക് നിറംപകര്‍ന്ന്, രാജ്യസുരക്ഷയുടെ മിസൈല്‍ സ്വപ്നങ്ങള്‍ സാക്ഷാത്കരിച്ച്, ഇന്ത്യയുടെ പ്രഥമ പൗരനായി ലളിത ജീവിതം നയിച്ച്, വിദ്യാര്‍ത്ഥികളോട് സംവദിച്ച് മതിയാകാതെ കാലത്തിന്റെ അരങ്ങില്‍ നിന്ന് കലാം വിടവാങ്ങിയപ്പോള്‍ ഇന്ത്യയ്ക്ക് നഷ്ട്ടമായത് രാജ്യത്തിന്റെ ബഹിരാകാശ-പ്രതിരോധ സ്വപ്നങ്ങള്‍ക്ക് അഗ്‌നിച്ചിറക് നല്‍കിയ കര്‍മ്മയോഗിയെയാണ്.

World Students' Day 2020: History, Theme, Importance, Inspirational Quotes by Dr APJ Abdul Kalam | Books News – India TV

ഇല്ലായ്മകളെ അഗ്നിച്ചിറകുകളാല്‍ കീഴടക്കിയ കലാമിന്റെ ജീവിതം ഒരു വിജയഗാഥയായിരുന്നു. അതുകൊണ്ടു തന്നെ എന്നും എപിജെ അബ്ദുള്‍ കലാം എന്ന വാക്ക് ഇന്ത്യന്‍ യുവത്വത്തിന്റെ പ്രചോദനമാണെ്. ഇന്ത്യയുടെ മിസൈല്‍ മാനായ എ പിജെ അബ്ദുള്‍ കലാമിന്റെ 90-ാം ജന്മവാര്‍ഷികമായ ഇന്ന് അതിരുകളില്ലാതെ സ്വപം കാണാന്‍ പറഞ്ഞ, പഠിപ്പിച്ച ആ ഏകാന്ത പഥികന്റെ ജീവിത വഴികളിലൂടെ….

കഷ്ടതകള്‍ നിറഞ്ഞ കലാമിന്റെ ചെറുപ്പകാലം

ക്ഷേത്ര നഗരമായ രാമേശ്വരത്ത് ജൈനലാബ്ദീന്റേയും ആയിഷയുടേയും ഇളയപുത്രനായി 1931 ഒക്ടോബര്‍ 15 നായിരുന്നു അപുല്‍ പകീര്‍ ജൈനുല്ലബ്ദീന്‍ അബ്ദുള്‍ കലാം എന്ന അബ്ദുള്‍ കലാമിന്റെ ജനനം. അത്ര സുരഭിലമായിരുന്നില്ല കലാമിന്റെ ബാല്യം. കടല്‍തീരത്ത് നിന്ന് കക്കപെറുക്കി വിറ്റും പത്രവിതരണത്തില്‍ സഹായിച്ചും അദ്ദേഹം സ്‌കൂള്‍ വിദ്യാഭ്യാസത്തിന് പണം കണ്ടെത്തിയിരുന്നതായി പലരും ഓര്‍ക്കുന്നു.

The Journey Of Newspaper Boy To President Of India Dr APJ Abdul Kalam

രാമനാഥപുരത്തെ ഷെവാര്‍ട് സ്‌കൂളിലായിരുന്നു കലാമിന്റെ പ്രാഥമിക വിദ്യാഭ്യാസം. സ്‌കൂള്‍ വിദ്യാഭ്യാസകാലത്ത് അബ്ദുള്‍കലാം ഒരു ശരാശരി വിദ്യാര്‍ത്ഥിമാത്രമായിരുന്നു. എങ്കിലും, പുതിയ കാര്യങ്ങള്‍ പഠിക്കുന്നതിനുവേണ്ടി എത്ര കഠിനാധ്വാനം ചെയ്യാനും അദ്ദേഹം തയ്യാറായിരുന്നു. പഠനത്തിനുവേണ്ടി മണിക്കൂറുകളോളം അബ്ദുള്‍കലാം ചിലവഴിക്കാറുണ്ടായിരുന്നു. ഗണിതം ആയിരുന്നു അദ്ദേഹത്തിന് ഏറ്റവും ഇഷ്ടപ്പെട്ട വിഷയം.

Childhood picture of Dr APJ Abdul Kalam with family goes viral on Facebook! Real or Fake | India.com

കലാമിന്റെ മുതിര്‍ന്ന സഹോദരിയുടെ ഭര്‍ത്താവ് ജലാലുദ്ദീന്‍ ആയിരുന്നു ആ ഗ്രാമത്തില്‍ ഇംഗ്ലീഷ് ഭാഷ സംസാരിക്കാനറിയാവുന്നവരില്‍ ഒരാള്‍. ജലാലുദ്ദീന്‍ പുതിയ കണ്ടുപിടിത്തങ്ങളെക്കുറിച്ചും, ശാസ്ത്രനേട്ടങ്ങളെക്കുറിച്ചും അബ്ദുള്‍ കലാമിനോടു പറയുമായിരുന്നു. കലാമിന്റെ വിദ്യാഭ്യാസത്തില്‍ ജലാലുദ്ദീന്‍ നല്ല പങ്കു വഹിച്ചിട്ടുണ്ട്. മകനെ കളക്ടറാക്കണം എന്നായിരുന്നു കലാമിന്റെ പിതാവിന്റെ ആഗ്രഹം. എന്നാല്‍ കലാമിന്റെ മനസ്സില്‍ ആകാശങ്ങളെ കീഴടക്കുന്ന പൈലറ്റ് ആകണം എന്നായിരുന്നു മോഹം.

Abdul kalam's Schwarzt High School at Ramnathpuram

‘ആകാശങ്ങളില്‍ പറക്കുക’ എന്ന സ്വപ്‌നം

രാമേശ്വരം സ്‌കൂളില്‍ പ്രാഥമികപഠനം പൂര്‍ത്തിയാക്കിയശേഷം, കലാം തിരുച്ചിറപ്പള്ളി സെന്റ് ജോസഫ്‌സ് കോളേജില്‍ ഉപരിപഠനത്തിനായി ചേര്‍ന്നു. 1954-ല്‍ കലാം, ഈ കോളേജില്‍ നിന്നും ഭൗതികശാസ്ത്രത്തില്‍ ബിരുദം കരസ്ഥമാക്കി. ഈ കാലഘട്ടത്തില്‍ ഇംഗ്ലീഷ് സാഹിത്യത്തോടും കലാമിനു താല്‍പര്യമുണ്ടായിരുന്നു. ‘ആകാശങ്ങളില്‍ പറക്കുക’ എന്ന തന്റെ സ്വപ്നം യാഥാര്‍ത്ഥ്യമാകണമെങ്കില്‍ ഭൗതികശാസ്ത്രപഠനംകൊണ്ടു മാത്രം കാര്യമാവില്ല എന്ന് മനസ്സിലാക്കിയ കലാം, 1955-ല്‍ എയ്‌റോസ്‌പേസ് എഞ്ചിനീയറിംഗ് പഠിക്കുവാനായി മദ്രാസിലേക്കു പോയി. അക്കാലത്ത് സാങ്കേതികവിദ്യാ പഠനത്തില്‍ പ്രശസ്തമായ മദ്രാസ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയില്‍ ഉപരിപഠനത്തിനായി ചേര്‍ന്നു.

யாரும் பார்த்திராத ஏபிஜே அப்துல்கலாம் அவர்களின் சிறுவயது புகைப்படங்கள் ஒரு தொகுப்பு! - TamilSpark

വിമാനത്തിന്റെ സാങ്കേതികവശങ്ങള്‍ മനസ്സിലാക്കുവാന്‍ കോളേജില്‍ പ്രദര്‍ശിപ്പിച്ചിരുന്ന രണ്ടു വിമാനങ്ങള്‍ കലാം സൂക്ഷ്മതയോടെ ശ്രദ്ധിച്ചുകൊണ്ടിരുന്നു. പഠനത്തിന്റെ രണ്ടാം വര്‍ഷത്തില്‍ ഏതെങ്കിലും ഒരു വിഷയം ഐച്ഛികമായി എടുത്തു പഠിക്കേണ്ടിയിരുന്നു. എയ്‌റോനോട്ടിക്‌സ് അഥവാ വ്യോമയാനവിജ്ഞാനീയം എന്ന വിഷയമാണ് തന്റെ ഐച്ഛികമായി കലാം തിരഞ്ഞെടുത്തത്. 1958ല്‍ ഹിന്ദുസ്ഥാന്‍ എയ്‌റോനോട്ടിക്‌സില്‍ ട്രെയിനിയായി ചേര്‍ന്നു. വിമാനങ്ങളുടെ പൈലറ്റാവാനായിരുന്നു കലാമിനു ആഗ്രഹം. വ്യോമസേനയുടെ പൈലറ്റ് പരീക്ഷയില്‍ പരാജയപ്പെട്ടത് കലാമിനെ കുറച്ചൊന്നുമല്ല നിരാശനാക്കിയത്. എട്ട് ഒഴിവുകളിലേക്കുള്ള ഇന്റര്‍വ്യൂവില്‍ കലാമിന്റെ സ്ഥാനം ഒമ്പതാമതായിരുന്നു.

8 Contribution Of APJ Abdul Kalam | 8 Scientific Work By Dr Abdul Kalam

1960ല്‍ ബിരുദം നേടിയ ശേഷം കലാം, ഡയറക്ടറേറ്റ് ഓഫ് ടെക്‌നിക്കല്‍ ഡെവലപ്പ്‌മെന്റ് ആന്റ് പ്രൊഡക്ഷന്‍ (എയര്‍) എന്ന സ്ഥാപനത്തില്‍ ശാസ്ത്രജ്ഞനായി ജോലിക്കു ചേര്‍ന്നു. ഇന്ത്യയുടെ പ്രതിരോധ മന്ത്രാലയത്തിന്റെ കീഴിലുള്ളതായിരുന്നു ഈ സ്ഥാപനം. പ്രതിരോധ മേഖലയ്ക്കായി സാങ്കേതികവിദ്യയും ഉപകരണങ്ങളും വികസിപ്പിക്കുന്ന ഒരു കേന്ദ്രമായിരുന്നു ഇത്. ഇന്ത്യന്‍ സൈന്യത്തിനു വേണ്ടി ഒരു സൂപ്പര്‍സോണിക്ക് ടാര്‍ജറ്റ് എയര്‍ക്രാഫ്റ്റ് നിര്‍മ്മിക്കുക എന്നതായിരുന്നു ഒരു ശാസ്ത്രജ്ഞന്‍ എന്ന നിലയില്‍ കലാമിന്റെ ആദ്യ ദൗത്യം . ഈ ഉദ്യോഗത്തില്‍ കലാം പൂര്‍ണ്ണ സംതൃപ്തനല്ലായിരുന്നു.

കലാമിന് പ്രചോദനമേകിയ മലയാളി

ശേഷം ടാറ്റാ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫണ്ടമെന്റല്‍ റിസര്‍ച്ചിന്റെ ഡയറക്ടര്‍ പ്രൊഫ. എം.ജി.കെ. മേനോന്‍ ആയിടയ്ക്കാണ് എച്ച്.എ.എല്ലില്‍ എത്തിയത്. മേനോനാണ് കലാമിലെ റോക്കറ്റ് എന്‍ജിനീയറെ കണ്ടെത്തിയത്. അദ്ദേഹം തന്നെയായിരുന്നു കലാമിന് പ്രചോദനമായതും. കലാമിന്റെ വളര്‍ച്ചയുടെ പടവുകള്‍ തുടങ്ങുന്നത് ഐഎസ്ആര്‍ഒയില്‍ നിന്നായിരുന്നു. ഇന്ത്യന്‍ ബഹിരാകാശ ശാസ്ത്രത്തിന്റെ പിതാവ് എന്നറിയപ്പെടുന്ന വിക്രം സാരാഭായുടെ ക്ഷണം സ്വീകരിച്ചാണ് കലാം ഐഎസ്ആര്‍ഒയില്‍ എത്തുന്നത്.

President Dr A.P.J. Abdul Kalam with Prof. M.G.K. Menon at the inaugural function of international conference on e-governance at IIT in New Delhi.

ഇന്ത്യയുടെ ആദ്യ ഉപഗ്ര വിക്ഷേപണ വാഹനമായ എസ്എല്‍വി 3 യുടെ പ്രോജക്ട് ഡയറക്ടറായിരുന്നു അദ്ദേഹം. പിഎസ്എല്‍വിയുടെ നിര്‍മാണത്തിലും നിര്‍ണായക പങ്ക് വഹിച്ചു. ഇന്ത്യയുടെ മിസൈല്‍ മാന്‍ എന്നാണ് അബ്ദുള്‍ കലാം അറിയപ്പെടുന്നത്. ബാലിസ്റ്റിക് മിസൈല്‍, സര്‍ഫസ് ടു സര്‍ഫസ് മിസൈല്‍ എന്നിവയ്ക്കൊപ്പം കലാമിന്റെ പേരും എഴുതിച്ചേര്‍ക്കപ്പെട്ടു.

Abdul Kalam teaching Scientist at ISRO 1980

ഇന്ത്യയുടെ പതിനൊന്നാമത്തെ രാഷ്ട്രപതിയായി കലാം

അങ്ങനെ പ്രധാനമന്ത്രിയുടെ മുഖ്യ ഉപദേഷ്ടാവ് എന്ന സ്ഥാനം അദ്ദേഹത്തെ തേടിയെത്തി. പ്രതിരോധ ഗവേഷണ കേന്ദ്രത്തിന്റെ സെക്രട്ടറിയായും അദ്ദേഹം പ്രവര്‍ത്തിച്ചു. ഇന്ത്യയുടെ രണ്ടാമത്തെ അണ്വായുധ പരീക്ഷണത്തിലും കലാം നിര്‍ണായക ഘടകമായിരുന്നു.ശേഷം ഇന്ത്യയുടെ 11-ാം രാഷ്ട്രപതിയായി അദ്ദേഹം ചുമതലയേല്‍ക്കുമ്പോഴും ഏറെ പ്രത്യേകതകള്‍ ഉണ്ടായിരുന്നു. രാജ്യത്തെ ആദ്യത്തെ ശാസ്ത്രജ്ഞനായ പ്രസിഡന്റ്, അവിവാഹിതനായ പ്രസിഡന്റ് എന്നിങഅങനെയായിരുന്നു. കെ.ആര്‍.നാരായണനുശേഷമാണ് ഇന്ത്യയുടെ പതിനൊന്നാമത്തെ രാഷ്ട്രപതിയായിട്ട് കലാം രാഷ്ട്രപതി ഭവനില്‍ പ്രവേശിക്കുന്നത്.

File:The President Dr.A.P.J.Abdul Kalam administering the Oath (Cabinet Minister) to Shri Kapil Sibal, in New Delhi on January 29,2006.jpg - Wikimedia Commons

ഇന്ത്യയുടെ മുന്‍നിര രാഷ്ട്രീയകക്ഷികളായ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സും ഭാരതീയ ജനതാ പാര്‍ട്ടിയും ഒരേ പോലെ പിന്തുണച്ച ഒരു സ്ഥാനാര്‍ത്ഥിയായിരുന്നു അബ്ദുള്‍ കലാം. തന്റെ എതിര്‍ സ്ഥാനാര്‍ത്ഥിയായിരുന്ന ക്യാപ്റ്റന്‍ ലക്ഷ്മിയേക്കാള്‍ 815548 വോട്ട് അധികം നേടിയാണ് കലാം ഇന്ത്യയുടെ പതിനൊന്നാമത് രാഷ്ട്രപതിയാവുന്നത്.

അംഗീകാരങ്ങളുടെ പ്രളയം

മുപ്പതോളം സര്‍വ്വകലാശാലകളില്‍ നിന്നും അദ്ദേഹത്തിന് ഓണററി ഡോക്ടറേറ്റ് ലഭിച്ചിട്ടുണ്ട്. മാത്രമല്ല രാജ്യത്തെ പരമോന്നത സിവിലിയന്‍ പുരസ്‌കാരമായ ഭാരതരത്ന നല്‍കി രാജ്യം ആദരിച്ച വ്യക്തിയാണ് കലാം. 1997 ലാണ് അദ്ദേഹത്തിന് ഭാരത രത്ന നല്‍കുന്നത്. അതിന്മു മുമ്പ് 1990 ല്‍ പത്മവിഭൂഷണും ലഭിച്ചിരുന്നു.

Kalam was honoured with 'Bharat Ratna' in 1997

2020 ല്‍ ഇന്ത്യയെ ഒരു വികസിതരാഷ്ട്രമാക്കി മാറ്റാനുള്ള മാര്‍ഗ്ഗങ്ങളും ദര്‍ശനങ്ങളും ഇന്ത്യ 2020 എന്ന തന്റെ പുസ്തകത്തില്‍ അദ്ദേഹം അവതരിപ്പിച്ചിരുന്നു.അദ്ദേഹം ഒരു സാങ്കേതികവിദ്യാവിദഗ്ദ്ധന്‍ മാത്രമായിരുന്നില്ല രാഷ്ട്രത്തിന്റെ ഭാവിയെക്കുറിച്ചു വ്യക്തമായ കാഴ്ചപ്പാടുള്ള രാഷ്ട്രതന്ത്രജ്ഞന്‍ കൂടിയായിരുന്നു.

വിദ്യാര്‍ത്ഥികളുമായി സംവദിക്കുന്ന കൂട്ടുകാരന്‍

വിവിധ വിദ്യാലയങ്ങള്‍ സന്ദര്‍ശിച്ച് അവിടത്തെ വിദ്യാര്‍ത്ഥികളുമായി സംവദിക്കുക എന്നത് കലാമിന് ഇഷ്ടമുള്ള കാര്യമായിരുന്നു. അദ്ദേഹത്തിന്റെ പ്രസംഗങ്ങള്‍ വിദ്യാര്‍ത്ഥികള്‍ക്ക് വളരെയധികം പ്രചോദനം നല്‍കുന്നവയുമായിരുന്നു. [email protected] എന്ന തന്റെ ഇ-മെയിലില്‍ എല്ലായ്‌പ്പോഴും സജീവമായിരുന്നുകൊണ്ട് അദ്ദേഹം ആളുകളുമായി, പ്രത്യോകിച്ച് വിദ്യാര്‍ത്ഥികളുമായി, നിരന്തരം സംവദിച്ചുകൊണ്ടിരുന്നു. അഴിമതി വിരുദ്ധ ഇന്ത്യ സൃഷ്ടിക്കുവാനായി യുവജനങ്ങളെ ബോധവല്‍ക്കരിക്കുന്നതിനുള്ള ഒരു ദൗത്യവും അദ്ദേഹം ഏറ്റെടുത്തു നടത്തുന്നുണ്ടായിരുന്നു.

APJ Abdul Kalam Death Anniversary: India Pays Tribute To The Missile Man

2015 ജൂലൈ 27 ന് 84-ാം വയസ്സിലാണ് അദ്ദേഹം മരണത്തിന് കീഴടങ്ങുന്നത്. ഷില്ലോങ്ങില്‍ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റില്‍ പ്രസംഗിക്കുന്നതിനിടെ ഉണ്ടായ ഹൃദയാഘാതത്തെത്തുടര്‍ന്ന് കുഴഞ്ഞുവീഴുകയായിരുന്നു. ഉടനെ അടുത്തുള്ള ബഥനി ആസ്പത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

APJ Abdul Kalam: President of the youth

സ്വപ്നം കാണുക, ഊര്‍ജ്ജത്തോടെ പ്രവര്‍ത്തിക്കുക.

മനുഷ്യനെ ദൈവത്തില്‍നിന്നകറ്റാനുള്ളതാണ് ശാസ്ത്രമെന്ന് ചിലര്‍ പറയുമ്പോള്‍ അത്ഭുതം തോന്നാറുണ്ട്. എനിക്ക് ശാസ്ത്രം ആത്മസാക്ഷാത്കാരത്തിന്റെയും ആത്മീയ സമ്പൂര്‍ണതയുടെയും മാര്‍ഗ്ഗം മാത്രമാണെന്ന് പറഞ്ഞുകൊണ്ട്, കഠിനാധ്വാനത്തിലൂടെ മാത്രമേ വിജയം നേടാനാവൂ എന്ന് സ്വ ജീവിതം കൊണ്ട് തെളിയിച്ച് ആ വലിയ മനുഷ്യന്റെ ഓര്‍മ്മകള്‍ക്ക് മുന്നില്‍ പ്രണാമം. സ്വപ്നം കാണുക, ഊര്‍ജ്ജത്തോടെ പ്രവര്‍ത്തിക്കുക.

More articles

Latest article