LogoLoginKerala

മന്ത്രവാദവും ആഭിചാരവും തടയാന്‍ നിയമ നിര്‍മ്മാണം; പൊതുതാല്‍പ്പര്യ ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും

 
മന്ത്രവാദവും ആഭിചാരവും തടയാന്‍ നിയമ നിര്‍മ്മാണം; പൊതുതാല്‍പ്പര്യ ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും

 

കൊച്ചി: ഇലന്തൂര്‍ ഇരട്ട നരബലിയുടെ പശ്ചാത്തലത്തില്‍, മന്ത്രവാദവും ആഭിചാരവും തടയാനായി നിയമ നിര്‍മ്മാണം ആവശ്യപ്പെട്ടുള്ള പൊതുതാല്‍പ്പര്യ ഹര്‍ജി ഇന്ന് ഹൈക്കോടതി പരിഗണിക്കും. നിയമനിര്‍മ്മാണം നടത്താന്‍ കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ക്ക് നിര്‍ദേശം നല്‍കണമെന്നാണ് ആവശ്യം. കേരള യുക്തിവാദി സംഘമാണ് ഇതുമായി ബന്ധപ്പെട്ട ഹര്‍ജി നല്‍കിയത്. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഡിവിഷന്‍ ബഞ്ചാണ് ഹര്‍ജി പരിഗണിക്കുക.

ഇലന്തൂരിലേതിന് സമാനമായ കൊലപാതകങ്ങള്‍ കേരളത്തില്‍ ഇതിനു മുന്‍പും നടന്നിരുന്നുവെന്നും ഈ സാഹചര്യത്തില്‍ അടിയന്തരമായി ഇത്തരം അനാചാരങ്ങള്‍ തടയാന്‍ നിയമനിര്‍മ്മാണം ആവശ്യമാണെന്നും ഹര്‍ജിയില്‍ പറയുന്നു. മഹാരാഷ്ട്ര ,കര്‍ണ്ണാടക സംസ്ഥാനങ്ങളില്‍ ഇത്തരം നിയമം നടപ്പിലാക്കിയിട്ടുണ്ടെന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടി. അനാചാരങ്ങള്‍ തടയാനായി ജസ്റ്റിസ് കെ ടി തോമസ് അധ്യക്ഷനായ നിയമ പരിഷ്‌കാര കമ്മീഷന്‍ റിപ്പോര്‍ട്ടിലെ ശുപാര്‍ശകളിന്മേല്‍ തീരുമാനമെടുക്കാന്‍ സംസ്ഥാന സര്‍ക്കാരിനോട് നിര്‍ദേശിക്കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.