24 C
Kochi
Tuesday, December 7, 2021

ശബരിമലയില്‍ പ്രതിദിനം 2000 ഭക്തർക്ക് പ്രവേശനം; ബുക്കിങ്ങ് ആരംഭിച്ചു

പ്രതിദിന തീര്‍ഥാടകരുടെ എണ്ണം രണ്ടായിരമായും ശനി, ഞായര്‍ ദിവസങ്ങളില്‍ മൂവായിരവുമായാണ് വര്‍ധിപ്പിച്ചത്.

Must read

ശബരിമലയില്‍ ദര്‍ശനത്തിന് പ്രതിദിനം 2000 തീര്‍ഥാടകരെ അനുവദിച്ചതിന്റെ ഓണ്‍ലൈന്‍ ബുക്കിങ്ങ് ബുധനാഴ്ച തുടങ്ങി.

പ്രതിദിന തീര്‍ഥാടകരുടെ എണ്ണം രണ്ടായിരമായും ശനി, ഞായര്‍ ദിവസങ്ങളില്‍ മൂവായിരവുമായാണ് വര്‍ധിപ്പിച്ചത്. കോവിഡ് വ്യാപന സാഹചര്യത്തില്‍ തീര്‍ഥാടകരുടെ എണ്ണം ആയിരവും രണ്ടായിരവുമായി നിജപ്പെടുത്തിയിരുന്നു. പൂര്‍ണമായും ഓണ്‍ലൈന്‍ സംവിധാനം വഴിയാണ് ബുക്കിംഗ്.

www.sabarimalaonline.org എന്ന വെബ്‌സൈറ്റിലൂടെ തീര്‍ഥാടകര്‍ക്ക് ബുക്കിങ്ങ് നടത്താം.

എല്ലാ തീര്‍ഥാടകരും നിലക്കലില്‍ എത്തുന്നതിന് 24 മണിക്കൂറിനകം നടത്തിയ കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം. അല്ലെങ്കില്‍ ശബരിമലയിലേക്കുള്ള യാത്രയിലുടനീളം ക്രമീകരിച്ചിട്ടുള്ള സര്‍ക്കാര്‍, സ്വകാര്യ ഏജന്‍സികള്‍ ഏതെങ്കിലും അംഗീകൃത കോവിഡ് കിയോസ്‌കില്‍നിന്ന് പരിശോധന നടത്താം.

More articles

Latest article