24 C
Kochi
Tuesday, December 7, 2021

ശബരിമല നട തുറന്നു: ഇനി ശരണമന്ത്രങ്ങളുടെ നാളുകൾ; ഇന്നു മുതൽ ഭക്തർക്ക് പ്രവേശനം

Must read

മണ്ഡലകാല തീർഥാടനത്തിനു തുടക്കംകുറിച്ച് ശബരിമല നട തുറന്നു. സ്ഥാനമൊഴിഞ്ഞ മേൽശാന്തി എ.കെ. സുധീർ നമ്പൂതിരിയാണ് നട തുറന്നത്. പുതിയ മേൽശാന്തിമാരെ അനുഗമിച്ചെത്തിയവരും ദേവസ്വം ജീവനക്കാരും ഉദ്യോഗസ്ഥരും മാത്രമാണ് ദർശനത്തിനുണ്ടായിരുന്നത്.

ഇന്നലെ പ്രത്യേക പൂജയോ ദീപാരാധനയോ ഇല്ലായിരുന്നു. ഇന്നു പുലർച്ചെ മുതലാണു ഭക്തരെ കടത്തി വിടുന്നത്. വെർച്വൽ ക്യൂവഴി ബുക്ക് ചെയ്തവർക്കു മാത്രമാണ് അവസരം.

തൃശൂർ കൊടുങ്ങല്ലൂർ പൂപ്പത്തി പൊയ്യ വാരിക്കാട്ട് മഠത്തിൽ വി.കെ. ജയരാജ് പോറ്റി ശബരിമലയിലും അങ്കമാലി വേങ്ങൂർ മൈലക്കൊട്ടത്ത് മന എം.എൻ. രെജികുമാർ എന്ന ജനാർദനൻ നമ്പൂതിരി മാളികപ്പുറത്തും പുതിയ മേൽശാന്തിമാരായ ചുമതലയേറ്റു.

ഡിസംബർ 26നാണ് മണ്ഡലപൂജ. അന്നു രാത്രി 10നു നട അടയ്ക്കും. മകരവിളക്കു പൂജകൾക്കായി ഡിസംബർ 30നു തുറക്കും. മകരവിളക്ക് ജനുവരി 14 ന്. 19ന് വൈകിട്ടുവരെ വരെ ദർശനമുണ്ട്. തീർഥാടനം പൂർത്തിയാക്കി 20ന് നട അടയ്ക്കും.

More articles

Latest article