24 C
Kochi
Monday, December 6, 2021

ഗുരുവായൂർ ഏകാദശി നാളെ

Must read

ഗുരുവായൂർ ഏകാദശി നാളെ ആഘോഷിക്കും. കോവിഡ് നിയന്ത്രണങ്ങൾ പാലിച്ചായിരിക്കും ഭക്തർക്ക് ദർശനം അനുവദിക്കുക. ചൊവ്വാഴ്ച ദശമി വിളക്ക് ആഘോഷിക്കും. ചൊവ്വാഴ്ച പുലർച്ച മൂന്നിന് ക്ഷേത്രനട തുറന്നാൽ ദശമിയും ഏകാദശിയും കഴിഞ്ഞ് ദ്വാദശി ദിവസം രാവിലെ ഒമ്പത് വരെ 54 മണിക്കൂറോളം ക്ഷേത്രനട തുറന്നിരിക്കും

ഏകാദശികളിൽ ഏറ്റവും വിശിഷ്ഠമായ ഗുരുവായൂർ ഏകാദശിയെക്കുറിച്ച് കൂടുതലറിയാം: 

വിശ്വാസികൾ കാത്തിരിക്കുന്ന പുണ്യ ദിനങ്ങളിലൊന്നാണ് ഗുരുവായൂർ ഏകാദശി. തങ്ങളുടെ നിരന്തരമായ പ്രാർത്ഥനയ്ക്കും വഴിപാടുകൾക്കും ഭഗവാൻ ഉത്തരം തരുന്ന നാളെന്ന് സങ്കൽപ്പിച്ച് വിശ്വാസികൾ ഒഴുകിയെത്തുന്ന ഗുരുവായൂർ ഏകാദശി ഈ വർഷം നവംബര്‍ 25 ബുധനാഴ്ച ആചരിക്കും.

ഗുരുവായൂർ ഏകാദശി ഗുരുവായൂർ ക്ഷേത്രത്തിലെ ഏറ്റവും പ്രധാന്യമേറിയ ദിവസങ്ങളിലൊന്നാണ് വൃശ്ചിമാസത്തിലെ വെളുത്ത ഏകാദശി ദിവസം ആചരിക്കുന്ന ഗുരുവായൂർ ഏകാദശി. ഗുരുവായൂർ ക്ഷേത്രത്തിൽ പ്രതിഷ്ഠ നടന്നതും ഭഗവാൻ കൃഷ്ണൻ ഗീതോപദേശം നല്കിയതും ഇതേ ദിവസമാണെന്നാണ് വിശ്വസിക്കപ്പെടുന്നത്. ഗുരുവായൂർ ക്ഷേത്രത്തിലെത്തി പ്രാർഥിച്ചും ഭഗവാനെ തൊഴുതും വ്രതങ്ങളെടുത്തും ഒക്കെയാണ് വിശ്വാസികൾ ഏകാദശി ആചരിക്കുന്നത്.

ഹൈന്ദവ വിശ്വാസമനുസരിച്ച് വൃശ്ചിക ഏകാദശി ദിവസം പ്രാർഥിച്ചാൽ വളരെയധികം ഫലങ്ങൾ ലഭിക്കുമെന്നാണ്. ഇതേ ദിവസം തന്നെ മുപ്പത്തിമുക്കോടി ദേവതകളും വിഷ്ണുവിനോടൊപ്പം ക്ഷേത്രത്തിലേക്ക് എഴുന്നള്ളുമെന്നും വിശ്വസിക്കപ്പെടുന്നു. ഈ ദിവസം ക്ഷേത്രത്തിലെത്തി പ്രാർഥിക്കുന്നത് വിശ്വാസികളെ സംബന്ധിച്ചെടുത്തോളം ഏറ്റവും പുണ്യമായ കാര്യം കൂടിയാണ്.

പുണ്യവും പരിപാവനവുമായ ഗുരുവായൂർ ഏകാദശിയെ ശ്രേഷ്ഠ വ്രതങ്ങളിലൊന്നായാണ് കണക്കാക്കുന്നത്. ഇതനുഷ്ഠിച്ചാൽ രോഗശാന്തി, സാമ്പത്തിക നേട്ടം, ഐശ്വര്യം,മനശ്ശാന്തി, തുടങ്ങിയ ഫലങ്ങൾ ലഭിക്കുമെന്നാണ് വിശ്വാസം. കുടുംബത്തിന്റെ ഐശ്വര്യവും വിഷ്ണു പ്രീതിയും ഈ വ്രതം വഴി വിശ്വാസികൾക്ക് ലഭിക്കും. ഗുരുവായൂർ ഏകാദശി നാളിൽ പൂർണമായും ഉപവസിക്കുകയാണ് ചെയ്യുന്നത്. അന്നേ ദിവസം അനുഷ്ഠിക്കുന്ന വ്രതങ്ങളും നേരുന്ന വഴിപാടുകളും ഈ ലോകത്തിൽ മാത്രമല്ല, പരലോകത്തിലും ആത്മാവിനൊപ്പമുണ്ടായിരിക്കുമെന്നാണ് വിശ്വാസം.

ഐതിഹ്യമനുസരിച്ച് ശ്രീകൃഷ്ണൻ ദ്വാരകയിൽ പൂജ നടത്തിക്കൊണ്ടിരുന്ന വിഗ്രഹമാണ് ഇവിടെ പ്രതിഷ്ഠിച്ചിരിക്കുന്നത് എന്നാണ് വിശ്വാസം. യഥാർത്ഥത്തിൽ ബ്രഹ്മാവിന് പൂജ നടത്തുവാനായി മഹാവിഷ്ണു നിർമ്മിച്ച വിഗ്രഹമായിരുന്നു ഇത്. കൈമറിഞ്ഞ് ശ്രീകൃഷ്ണനിലെത്തുകയായിരുന്നു.

ശ്രീകൃഷ്ണൻ വൈകുണ്ഡത്തിലേക്ക് പോയപ്പോൾ ദേവഗുരുവായ ബൃഹസ്പതിയും വായുദേവനും വിഗ്രഹം ഇവിടെ എത്തിക്കുകയും ശിവൻറെ നിർദ്ദേശ പ്രകാരം ഇവിടെ പ്രതിഷ്ഠിക്കുകയുമായിരുന്നു. ദേവഗുരുവായ ബൃഹസ്പദിയും വായുദേവനും ചേർന്ന് പ്രതിഷ്ഠ നടത്തിയതിനാലാണത്രേ ഇവിടം ഗുരുവായൂർ എന്നറിയപ്പെടുന്നത് എന്നാണ് വിശ്വാസം.

പാതാളാഞ്ജനശിലയിൽ തീർത്ത വിഗ്രഹമാണ് ഇവിടെയുള്ളത്. വൃശ്ചിക മാസത്തിലെ ഏകാദശി ദിനത്തിലാണ് ഗുരുവായൂരപ്പനെ പ്രതിഷ്ഠിച്ചത് എന്നാണ് വിശ്വാസം. അതുകൊണ്ടുതന്നെ ഗുരുവായൂർ ഏകാദശി ഇവിടെ പ്രതിഷ്ഠാ ദിനവും കൂടിയാണ്. അർജ്ജുനന് ശ്രീകൃഷ്ണൻ ഗീത ഉപദേശിച്ചുകൊടുത്തതും ഈ ദിവസമാണെന്നാണ് വിശ്വാസം. അതിനാൽ ഗീതാദിനമായും ഈ ദിവസം ആചരിയ്ക്കപ്പെടുന്നു.

 

More articles

Latest article