24 C
Kochi
Tuesday, December 7, 2021

ചരിത്രപ്രസിദ്ധമായ ഗുരുവായൂർ ഏകാദശി ഇന്ന്

Must read

ഗുരുവായൂർ ഏകാദശി ഇന്ന്. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ആഘോഷങ്ങൾ ഒഴിവാക്കി ചടങ്ങ് മാത്രമായാണ് ഏകാദശി നടത്തുന്നത്. നേരെത്തെ ഓൺലൈനിൽ ബുക്ക് ചെയ്ത 5000 ഭക്തർക്ക് ദർശനം അനുവദിക്കും. എല്ലാവർഷവുമുള്ള ഏകാദശി ഊട്ട് ഇത്തവണ ഉണ്ടാവില്ല.

Also Read: ഏകാദശികളിൽ ഏറ്റവും വിശിഷ്ഠമായ ഗുരുവായൂർ ഏകാദശിയെക്കുറിച്ച് കൂടുതലറിയാം:

കാഴ്ച ശീവേലിയും എഴുന്നള്ളിപ്പും ഒരാനയെ മാത്രം പങ്കെടുപ്പിച്ച് നടത്തും. പ്രസിദ്ധമായ ചെമ്പൈ സംഗീതോത്സവം കോവിഡ് പശ്ചാത്തലത്തിൽ ഉപേക്ഷിച്ചിരുന്നു. 100 ഓളം സംഗീതജ്ഞർ പങ്കെടുക്കേണ്ടിയിരുന്ന പഞ്ചരത്ന കീർത്തന ആലാപനം 11 പേരെ മാത്രം ഉൾപ്പെടുത്തിയാണ് ഇന്നലെ നടത്തിയത്.

More articles

Latest article