24 C
Kochi
Monday, December 6, 2021

സോപാനത്തിന് മുൻപിൽ നിന്ന് ദർശനത്തിന് അനുമതിയില്ല; ഗുരുവായൂർ ദേവസ്വം

സോപാനത്തിന് മുന്നിൽ നിന്ന് ദർശനം നടത്താൻ അനുവദിക്കുമെന്ന രീതിയിൽ വന്ന വാർത്തകൾ വ്യാജമെന്ന് ദേവസ്വം

Must read

ഗുരുവായൂർ ക്ഷേത്രത്തിൽ ദർശനത്തിനെത്തുന്ന ഭക്തജനങ്ങൾക്ക് സോപാനത്തിന് മുന്നിൽ നിന്ന് ദർശനം നടത്താൻ അനുവദിക്കുമെന്ന രീതിയിൽ വന്ന വാർത്തകൾ ശരിയല്ലെന്ന് ദേവസ്വം അധികൃതർ അറിയിച്ചു.

ഭക്തജനങ്ങളെ സോപാനം വഴി വിടുന്നതിൽ നാലമ്പലത്തിലെ പാരമ്പര്യക്കാർ അടക്കമുളള പ്രവർത്തിക്കാർക്ക് ഭീതിയുണ്ട്. അതിനാൽ തന്നെ ഇപ്പോൾ ഏർപ്പെടുത്തിയ പ്രകാരം നമസ്ക്കാര മണ്ഡപത്തിന് മുന്നിൽ നിന്നുള്ള ദർശനം തുടർന്നും നൽകുമെന്നും ദേവസ്വം അറിയിച്ചു.

വെർച്ചൽ ക്യൂ വഴി വൈകുന്നേരങ്ങളിൽ ദർശനത്തിനെത്തുന്ന ഭക്തജനങ്ങളുടെ എണ്ണം കുറവായതിനാൽ നിലവിൽ അനുവദിച്ച സമയത്തിനു പുറമെ പ്രാദേശികക്കാർ, ജീവനക്കാർ, പെൻഷൻകാർ, ഇവർ എല്ലാവരുടെയും കുടുംബാംഗങ്ങൾ എന്നിവർക്ക് വൈകുന്നേരം 5 മുതൽ 6-30 വരെയും 7-30 മുതൽ 8-30 വരെയും ദർശനം അനുവദിക്കും.

കോവിഡ് മാനദണ്ഡങ്ങൾ കർശനമായി പാലിച്ചായിരിയ്ക്കും ഈ ക്രമീകരണങ്ങൾ നടപ്പിലാക്കുകയെന്നും ദേവസ്വം അധികൃതർ വ്യക്തമാക്കി.

More articles

Latest article